കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ ഇടഞ്ഞ് തന്നെ; ചന്ദ്രശേഖരന് പിന്തുണ, മൂന്നാര്‍ വിഷയത്തില്‍ വിട്ട് വീഴ്ചയില്ല...

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കുന്നതില്‍വിട്ടുവീഴ്ച വേണ്ടെന്ന് സിപിഐ നിര്‍വാഹകസമിതിയോഗം. സര്‍ക്കാര്‍ നയമാണ് ഉദ്യോഗസ്ഥര്‍ നടപ്പിലാക്കുന്നതെന്നും യോഗം വിലയിരുത്തി. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ നടപടികളെ സമിതി പിന്തുണച്ചു.

മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ മുന്നണിക്കകത്ത് ഉടലെടുത്ത് മന്ത്രിസഭയിലേക്ക് വരെ തര്‍ക്കം വളര്‍ന്നിരുന്നു. ഇതിന്റഎ പശ്ചാത്തലത്തിലായിരുന്നു സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതി യോഗം ചേര്‍ന്നത്. ന്‌നാറില്‍ സി.പി.എമ്മിന്റെ ചെറുത്തുനില്‍പ്പിനിടയിലും കൈയേറ്റം ഒഴിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയ ദേവികുളം സബ് കളക് ടര്‍ ശ്രീറാം വെങ്കിട്ടരാമനെ റവന്യുമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു.

Kanam Rajendran

ദേവികുളം സബ്കളക്ടറുടേത് തരംതാണ നാടകമാണെന്നും ഇതിനെ പിന്തുണക്കുന്ന മന്ത്രിക്ക് വേറെ പണിയില്ലേയെന്നും എസ് രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചിരുന്നു. ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്ന് സിപിഎം നേതാവും ദേവികുളം എംഎല്‍എയുമായ എസ് രാജേന്ദ്രന്‍ പറഞ്ഞു. സബ്കളക്ടറുടെ ദേവികുളത്തെ അഭിനയം വിലപ്പോവില്ല. പൊലീസിനെയല്ല, മാധ്യമങ്ങളെയാണ് ഒഴിപ്പിക്കലിന് കൊണ്ടുപോയത് എന്ും സിപിഎം നേതാവ് ആരോപണം ഉന്നയിച്ചത്.

English summary
CPI tightens stand against Munnar encroachment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X