വെഞ്ഞാറമൂടിനെ ബലികൊടുത്ത് സിപിഐ വിവാദം തീര്‍ക്കുന്നു?
തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ കോഴ വാങ്ങി സ്ഥാനാര്‍ത്ഥിയാക്കിയ വിവാദത്തില്‍ സിപിഐക്കുളളില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല ഒരുങ്ങുന്നുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടി ജില്ലാ സെക്രട്ടറി ബലിയാടാക്കി മുതിര്‍ന്ന നേതാക്കളെ രക്ഷപ്പെടുത്താന്‍ നീക്കം നടക്കുന്നതായണ് റിപ്പോര്‍ട്ട്.
പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയായ വെഞ്ഞാറമൂട് ശശിയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചിട്ടുണ്ട്. തരം താഴ്ത്താനാണ് ധാരണയെന്നാണ് വിവരം.

പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനെതിരേയും മുതിര്‍ന്ന നേതാക്കളായ സി ദിവാരന്‍, പി രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ക്കെതിരേയും അന്വേഷമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ദിവാകരനെതിരേയും രാമച്‌നദ്രന്‍ നായര്‍ക്കെതിരേയും നടപടി വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും ഉണ്ടായിരുന്നു.
പൊതു സമൂഹത്തില്‍ പാര്‍ട്ടിയുടെ വിശ്വാസ്യത തകര്‍ത്ത നടപടിയാണ് കോഴ വാങ്ങി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതിലൂടെ സംഭവിച്ചതെന്നാണ് വിലയിരുത്തല്‍. ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്ന് ഒരു വിഭാഗം ശക്തമായി ആവശ്യപ്പെടുന്നു. പന്ന്യന്‍ രവീന്ദ്രനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കണം എന്നും ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന സംസ്ഥാന സമിതി യോഗത്തില്‍ സി ദിവാകരന്‍ വികാര നിര്‍ഭരമായാണ് സംസാരിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ദശാബ്ദങ്ങളായി പാര്‍ട്ടി വേണ്ടി പ്രവര്‍ത്തിക്കുന്ന തനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കപ്പെട്ടതില്‍ അദ്ദേഹം കടുത്ത പ്രതിഷേധവും രേഖപ്പെടുത്തിയത്രെ.
പാര്‍ട്ടിയാണ് ബെന്നറ്റിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് വാദമാണ് ദിവാകരനും, രാമചന്ദ്രന്‍ നായരും, വെഞ്ഞാറമൂട് ശശിയും പറയുന്നത്. സ്ഥാനാര്‍ത്ഥിയാകാന്‍ പണം നല്‍കിയെന്ന കാര്യം ബെന്നറ്റും നിഷേധിച്ചിട്ടുണ്ട്.
പാര്‍ട്ടി സംസ്ഥാന സമിതി യോഗം പൂര്‍ത്തിയാകുന്നതോടെ മാത്രമേ നടപടിയുടെ കാര്യങ്ങളില്‍ വ്യക്തതയുണ്ടാകൂ.












Click it and Unblock the Notifications