സിപിഐ 23-ാം പാര്‍ട്ടി കോണ്‍ഗ്രസ്; വയനാട്ടില്‍ വിളംബര ജാഥകള്‍ നടത്തി
കല്‍പറ്റ: കൊല്ലത്ത് വെച്ച് നടക്കുന്ന സി പി ഐ 23-ാം പാര്‍ട്ടികോണ്‍ഗ്രസിന് മുന്നോടിയായുളള വിളംബര ജാഥകള്‍ ജില്ലയിലെ പാര്‍ട്ടിക്ക് കീഴിലുളള അറ് മണ്ഡലം കമ്മറ്റികളിലും നടത്തി.വൈത്തിരി മണ്ഡലത്തിലെ വിളംബര ജാഥ വൈത്തിരിയിലും,കല്‍പറ്റയിലും,സുല്‍ത്താന്‍ ബത്തേരി മണ്ഡലം വിളംബര ജാഥ സുല്‍ത്താന്‍ ബത്തേരിയിലും,പനമരം മണ്ഡലം കമ്മറ്റിയുടെ വിളംബര ജാഥ പനമരത്തും,മാനന്തവാടി മണ്ഡലം കമ്മററിയുടെ വിളംബര ജാഥ മാനന്തവാടിയിലും,പുല്‍പ്പള്ളി മണ്ഡലം കമ്മറ്റിയുടെ വിളംബര ജാഥ പുല്‍പ്പള്ളിയിലും നടന്നു.
പുല്‍പ്പള്ളിയില്‍ നടന്ന വിളംബര ജാഥക്ക് പി എസ് വിശ്വംഭരന്‍,ടി ജെ ചാക്കച്ചന്‍,എസ് ജി സുകുമാരന്‍,എ എ സുധാകരന്‍,എ ആര്‍ കൃഷ്ണന്‍കുട്ടി,വേലായുധന്‍ നായര്‍,കെ കെ സുരേന്ദ്രന്‍,അനില്‍ മോന്‍ പി വി,നി എം ജയചന്ദ്രന്‍,പി ടി ഗോപാലന്‍,കെ എന്‍ കുമാരന്‍,വി കെ രവി എന്നിവര്‍ നേതൃത്വം നല്‍കി.വൈത്തിരിയില്‍ നടന്ന വിളംബര ജാഥയില്‍ പടിഞ്ഞാറത്തറ,തരിയോട്,വെങ്ങപ്പളളി,പൊഴുതന,വൈത്തിരി പഞ്ചായത്തുകളിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു.എം വി ബാബു,കെ കെ തോമസ്,അഷറഫ് തയ്യില്‍,ഷിബു പോള്‍,കെ വാസുദേവന്‍,വി കുമരേശന്‍,സി രാജീവന്‍,സി ബാലന്‍,പി ടി കരുണാകരന്‍,ദേവസി,പ്രസീത എന്നിവര്‍ നേതൃത്വം നല്‍കി.കല്‍പറ്റയില്‍ നടന്ന വിളംഭര ജാഥയില്‍ കല്‍പറ്റ മുനിസിപ്പാലിറ്റി മേപ്പാടി,മുട്ടില്‍,കോട്ടത്തറ,കണിയാമ്പറ്റ,മൂപ്പൈനാട് പഞ്ചായത്തിലെ പ്രവര്‍ത്തകര്‍ പങ്കെടുത്തു,സി എസ് സ്റ്റാന്‍ലി,ടി മണി,ലെനി സ്റ്റാന്‍സ് ജേക്കബ്ബ്,അമാമത്തു വളപ്പില്‍ കൃഷ്ണകുമാര്‍,രമേശന്‍,വി എന്‍ സുബ്രമണ്യന്‍,എ ബാലചന്ദ്രന്‍,വി യൂസഫ്,പി ഇ ജോര്‍ജ്ജ് കുട്ടി,ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.
സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തിലെ വിളംബര ജാഥയില്‍ മീങ്ങാടി,നെന്‍മേനി,സുല്‍ത്താന്‍ ബത്തേരി(മുനിസിപ്പാലിറ്റി),അമ്പലവയല്‍,പൂതാടി പഞ്ചായത്തിലെ പ്രവര്‍ത്തകരും പങ്കെടുത്തു.സി എം സുധീഷ്,സജി കവനാക്കുടി,എ എം ജോയി,സതീഷ് കരടിപ്പാറ,പുല്‍പ്പളളിയില്‍ നടന്ന വിളംബര ജാഥയില്‍ പൂതാടി,മുളളന്‍കൊല്ലി,പുല്‍പ്പള്ളി പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും,മാനന്തവാടിയിലെ വിളംബര ജാഥയില്‍ എടവക,തവിഞ്ഞാല്‍,മാനന്തവാടി (മുനിസിപ്പാലിറ്റി)തിരുനെല്ലി,തുടങ്ങിയ പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും പങ്കെടുക്കും.
വിളംബര ജാഥയ്ക്ക് സിപിഐ മാനന്തവാടി മണ്ഡലം സെക്രട്ടറി വി.കെ.ശശിധരന്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങളയായ ഇ.ജെ.ബാബു,ജോണി മറ്റത്തിലാനി,രജിത്ത് കമ്മന,ദിനേശ്ബാബു,കെ പി വിജയന്‍,എല്‍.സോമന്‍നായര്‍,കെ സജീവന്‍,ശോഭരാജന്‍,ഉമ കൃഷ്ണന്‍കുട്ടി,പി നാണുഎം.ബാലകൃഷ്ണന്‍,അസിസ്സ് കോട്ടയില്‍, ഷീല, ഷിനോജ് കല എന്നിവര്‍ നേതൃത്വംനല്‍കി.പനമരത്ത് നടന്ന വിളംബര ജാഥയില്‍ പനമരം,വെള്ളമുണ്ട,തൊണ്ടര്‍നാട് പഞ്ചായത്തുകളിലെ പ്രവര്‍ത്തകരും പങ്കെടുത്തു.വിളംബര ജാഥക്ക് കെ രാജന്‍,സുരേഷ് ബാബു,മഹേഷ് പനമരം എന്നിവര്‍ നേതൃത്വം നല്‍കി.നൂറ് കണക്കിന് പ്രവര്‍ത്തകരാണ് ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടന്ന വിളംബര ജാഥകളില്‍ പങ്കെടുത്തത്












Click it and Unblock the Notifications