കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എംഎൽഎക്കെതിരായ ലാത്തി ചാർജ്; നടപടി എസ്ഐക്കെതിരെ മാത്രം പോരാ... കൂടുതൽ നടപടി ആവശ്യപ്പെട്ട് സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: എംഎൽഎ എൽദോ എബ്രഹാമിനെതിരായ ലാത്തി ചാർജിൽ കൂടുതൽ നടപടി ആവശ്യപ്പെട്ട് സിപിഐ രംഗത്ത്. എസ്ഐയ്ക്കെതിരെ മാത്രം നടപടി എടുത്താൽ പോര, ഞാറക്കൽ സിഐയെ കൂടി സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് സിപിഐ എറണാകുളം ജില്ല ഘടകം ആവശ്യപ്പെടുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന നേതൃത്വം മുഖ്യമന്ത്രിക്ക് കത്തയയ്ക്കുമെന്ന് എറണാകുളം ജില്ല സെക്രട്ടറി പി രാജു പറഞ്ഞു.

<strong>കേരളത്തിൽ വിലസി ഓൺലൈൻ പെൺവാണിഭ സംഘം; സിനിമ, സീരിയൽ നടിമാരും ലഭ്യമെന്ന് പരസ്യം!</strong>കേരളത്തിൽ വിലസി ഓൺലൈൻ പെൺവാണിഭ സംഘം; സിനിമ, സീരിയൽ നടിമാരും ലഭ്യമെന്ന് പരസ്യം!

<strong><br>ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി; പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി, സംഭവം ഇങ്ങനെ..</strong>
ജീവനക്കാരെ പറ്റിച്ച് കെഎസ്ഇബി; പ്രളയ സമാഹരണത്തിൽ നിന്ന് കെഎസ്ഇബി മുക്കിയത് 126 കോടി, സംഭവം ഇങ്ങനെ..

എസ്‌ഐക്കെതിരെ മാത്രം നടപടിയെടുത്ത് പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ അനുവദിക്കില്ലെന്നാണ് സിപിഐ നിലപാട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും ഇത് ജില്ലയിലെ സിപിഐയുടെ വിലയിടിക്കാന്‍ ഇടയാക്കിയെന്നും ജില്ലാ നേതൃത്വം ആരോപിച്ചു.

Eldho Abraham

ഞാറയ്ക്കല്‍ സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. അതുകൊണ്ട് സിഐയെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് ആവശ്യം. ഇക്കാര്യം ഉന്നയിച്ചാണ് സിപിഐ മുഖ്യമന്ത്രിക്ക് കത്ത് അയക്കുന്നു. സിപിഐക്കുള്ളിൽ തന്നെ വിഭആഗീയത ഉടലെടുത്ത് സംഭവമായിരുന്നു എംഎൽഎക്കെതിരായ ലാത്തിചാർജ്.

ലാത്തി ചാർജിന് ശേഷം സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിക്കാതിരുന്നത് വൻ വിവാദത്തിന് വഴിവെക്കുകയായിരുന്നു. എന്നാൽ ദിവസങ്ങൾക്ക് ശേഷമുള്ള പ്രതികരണത്തിൽ പോലീസിനെയും സർക്കാരിനെയും സംരക്ഷിക്കാനായിരുന്നു കാനം ശ്രമിച്ചത്. ഇതിനെതിരെ പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം മൂർച്ഛിച്ചിരുന്നു. ആലപ്പുഴ ജില്ല കമ്മറ്റി ഓഫീസ് മതിലിൽ കാനത്തിനെതിരെ പോസ്റ്ററും പതിച്ചിരുന്നു.

English summary
CPI wants more action on lathi charge against MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X