കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലകൃഷ്ണ പിള്ളയ്ക്ക് മുന്നണിയിലേക്ക് വരാം.. വിരോധമില്ലെന്ന് സിപിഐ

  • By Desk
Google Oneindia Malayalam News

മുന്നണി വിപുലീകരണത്തിന്‍റെ ഭാഗമായി ഇടതുമുന്നണിയിലേക്ക് വരാന്‍ സാധ്യത തേടുന്ന ബാലകൃഷ്ണപിള്ളയെ മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് സിപിഐ. കോണ്‍ഗ്രസ് (ബി)യെ സഖ്യകക്ഷിയാക്കുന്നതില്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു വ്യക്തമാക്കി. പുനലൂരില്‍ വെച്ച് നടന്ന കേരള കോണ്‍ഗ്രസ് (ബി) നേതൃത്വ പരിശീലന കാമ്പില്‍ വെച്ചാണ് പ്രകാശ് ബാബു ഇക്കാര്യം പറഞ്ഞത്. വേദിയില്‍ ബാലകൃഷ്ണ പിള്ളയേയും മകന്‍ ഗണേഷ് കുമാറിനേയും ഇരുത്തിയായിരുന്നു പ്രകാശ് ഇക്കാര്യം വ്യക്തമാക്കിയത്.

balcpi-1532955797.jpg

നേരത്തേ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ മുന്നണിയില്‍ എടുക്കുന്നതിന് സിപിഐ എതിരായിരുന്നു. ബാലകൃഷ്ണപിള്ളയ്ക്ക് മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനേയും പാര്‍ട്ടി എതിര്‍ത്തിരുന്നു. പുതിയ നിലപാടിലേക്കുണ്ടായ ചാഞ്ചാട്ടം എന്തടിസ്ഥാനത്തിലാണെന്നതില്‍ വ്യക്തത ഇല്ല.

അതേസമയം കേരള കോണ്‍ഗ്രസ് (ബി) ഒറ്റയ്ക്ക് മുന്നറിണിയില്‍ പ്രവേശിക്കുമെന്ന് ബാലകൃഷ്ണപിള്ള വ്യക്തമാക്കി. സ്കറിയ തോമസുമായി ചേര്‍ന്നുള്ള ലയനം പാളിയ പിന്നാലെയാണ് ഒറ്റയ്ക്ക് മുന്നണിയില്‍ ലയിക്കുമെന്ന് പിള്ള വ്യക്തമാക്കി. നേരത്തേ ഇരുകേരള കോണ്‍ഗ്രസും ലയിച്ച് പാര്‍ട്ടിയില്‍ ചേരുമെന്നായിരുന്നു പ്രഖ്യാപനം.

English summary
cpi welcomes kerala congress (b) to ldf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X