കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചന്ദ്രശേഖരന്‍ നിയമസഭാ കക്ഷി നേതാവായേക്കും? സിപിഐയില്‍ ട്വിസ്റ്റിന് സാധ്യത, നാല് പേര് ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐയുടെ നിര്‍ണായക നേതൃയോഗം ഇന്ന് നടക്കുകയാണ്. ചില ട്വിസ്റ്റുകള്‍ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ഇ ചന്ദ്രശേഖരന്‍ വീണ്ടും മന്ത്രിസഭയിലേക്ക് വരുമോ എന്നാണ് ചോദ്യം. എന്നാല്‍ ഒരു ടേം കഴിഞ്ഞവര്‍ക്ക് വീണ്ടും മന്ത്രിസ്ഥാനം നല്‍കേണ്ടതില്ലെന്നാണ് സിപിഐയില്‍ സ്ഥിരമായി നടപ്പാക്കി വരുന്നത്. ഇത്തവണ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അടക്കം അത് കര്‍ശനമായി നടപ്പാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇ ചന്ദ്രശേഖരന് വേണ്ടി മാത്രം അത് മാറ്റാന്‍ തയ്യാറായേക്കില്ല. മന്ത്രിസഭയില്‍ തിരിച്ചെത്തുക ചന്ദ്രശേഖരന് കടുപ്പമേറിയ കാര്യമായിരിക്കും. എന്നാല്‍ അദ്ദേഹത്തിന്റെ കാര്യത്തില്‍ ചില ട്വിസ്റ്റുകളും നേതാക്കള്‍ പ്രതീക്ഷയുണ്ട്.

1

ഇനി മന്ത്രി പദത്തിലേക്ക് വന്നില്ലെങ്കിലും അദ്ദേഹം നിയമസഭാ കക്ഷി നേതാവായി സിപിഐ നിയമിച്ചേക്കും. അക്കാര്യത്തില്‍ കടുപ്പമേറിയ നിലപാടുണ്ടാവില്ല. അദ്ദേഹം ആദ്യ പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിയും സീനിയര്‍ നേതാവുമാണെന്ന പരിഗണന ലഭിക്കും. മുന്‍ മന്ത്രിസഭയില്‍ നിന്ന് ഒരാളെങ്കിലും ഇത്തവണ വേണ്ടെയെന്ന ചോദ്യം സിപിഐയില്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ നാല് പുതുമുഖ മന്ത്രിമാര്‍ വേണമെന്നാണ് സിപിഐയിലെ പൊതു നിര്‍ദേശം. 17 എംഎല്‍എമാരുള്ള സിപിഐക്ക് നാല് മന്ത്രിസ്ഥാനവും ഒപ്പം ഡെപ്യൂട്ടി സ്പീക്കര്‍ പദവിയുമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം കൈവശം വെച്ചിരുന്ന ചീഫ് വിപ്പ് പദവി വിട്ടുകൊടുക്കുകയും ചെയ്തു.

നാല് പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് പ്രധാനമായും സിപിഐ പരിഗണിക്കുന്നത്. സിപിഐയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി പ്രസാദിന്റെ പേരിനാണ് ആദ്യ പരിഗണന. ദേശീയ കൗണ്‍സില്‍ അംഗം ജെ ചിഞ്ചുറാണിയാണ് മറ്റൊരാള്‍. കഴിഞ്ഞ തവണ ചീഫ് വിപ്പായിരുന്ന കെ രാജന്‍ ഇത്തവണ മന്ത്രിയാകും. ഒപ്പം മൂന്നാം തവണ ജയിച്ച ഇകെ വിജയന്‍ മന്ത്രിപദത്തിലേക്ക് വരാനാണ് സാധ്യത. അതേസമയം വനിതാ മന്ത്രിയായി ചിഞ്ചുറാണി വരുമോ എന്നാണ് ഏറ്റവും വലിയ സസ്‌പെന്‍സ്. ചിഞ്ചുറാണി മന്ത്രിയായാല്‍ 1964ല്‍ പാര്‍ട്ടി പിളര്‍ന്ന ശേഷമുള്ള സിപിഐയുടെ ആദ്യ വനിതാ മന്ത്രിയാവും ചിഞ്ചുറാണി.

Recommended Video

cmsvideo
രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ | Oneindia Malayalam

മുംബൈയില്‍ കനത്ത മഴ- ചിത്രങ്ങള്‍

അതേസമയം ഈ പട്ടികയും ഉറപ്പില്ലാത്ത കാര്യമാണ്. പല ജില്ലാ ഘടകങ്ങളും എംഎല്‍എമാരുടെ പേരുകള്‍ മന്ത്രിസ്ഥാനത്തേക്ക് നിര്‍ദേശിച്ചിട്ടുണ്ട്. ജിആര്‍ അനില്‍, പിഎസ് സുപാല്‍ എന്നിവരെയും പരിഗണമെന്നാണ് ആവശ്യം. സുപാലിനെതിരെ മുമ്പുയര്‍ന്ന പ്രശ്‌നങ്ങള്‍ പാര്‍ട്ടിയില്‍ മന്ത്രിസ്ഥാനം കിട്ടുന്നതിന് തടസ്സമായേക്കും. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തേക്ക് ചിറ്റയം ഗോപകുമാറിനെയാണ് പരിഗണിക്കുന്നത്. ഒപ്പം ടൈസണ്‍ മാസ്റ്ററുടെ പേരുമുണ്ട്. ചിറ്റയത്തിനാണ് മുന്‍തൂക്കം. അതേസമയം ഇനി ചിറ്റയം മന്ത്രിയായാല്‍ ഇകെ വിജയനെ ഡെപ്യൂട്ടി സ്പീക്കറാക്കാനാണ് സിപിഐ ആലോചിക്കുന്നത്.

ലോകം കണ്ണെടുക്കാതെ നോക്കിയ സുന്ദരി; വിശ്വസുന്ദരി മത്സരത്തില്‍ തിളങ്ങിയ മിസ് ഇന്ത്യ അഡ്ലിന്‍

English summary
cpi will announce ministers soon e chandrasekharan may be the leader of party in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X