വയനാട്ടില്‍ ഇടതുമുന്നണിക്ക് തിരിച്ചടി, സിപിഐയിൽ കൂട്ടരാജി, പാർട്ടി വിട്ടവർ കോൺഗ്രസിലേക്ക്
മാനന്തവാടി: വയനാട്ടില്‍ ഇടതുമുന്നണിക്ക് വന്‍ തിരിച്ചടി. ഭരണമുന്നണിയുടെ ഭാഗമായ സിപിഐയില്‍ നിന്നും കൂട്ടരാജി. നേതാക്കള്‍ അടക്കം ഇരുപതോളം പേരാണ് സിപിഐയിലെ പ്രവര്‍ത്തനം മതിയാക്കി രാജി സമര്‍പ്പിച്ചിരിക്കുന്നത്. രാജി വെച്ചവര്‍ കോണ്‍ഗ്രസില്‍ ചേരാനാണ് തീരുമാനം എന്നാണ് റിപ്പോര്‍ട്ട്.
സിപിഐയും സിപിഎമ്മും തമ്മില്‍ നിലനില്‍ക്കുന്ന ഏറ്റുമുട്ടലുകളാണ് സിപിഐ പ്രവര്‍ത്തകരുടെ രാജിയിലേക്ക് നയിച്ചിരിക്കുന്നത്. സിപിഐ വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഉള്‍പ്പെടെ ഉളളവരാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നത്.

ഇടത് മുന്നണിയില്‍ സിപിഎം ഏകാധിപത്യപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് എന്നാണ് സിപിഐ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്ന പരാതി. സിപിഎം നേതാക്കളുടെ ഏകാധിപത്യ നീക്കങ്ങള്‍ക്കെതിരെ സിപിഐ നേതൃത്വത്തിന് പ്രതികരിക്കാന്‍ സാധിക്കുന്നില്ല എന്ന് ആരോപിച്ചാണ് കൂട്ട രാജി. സിപഎമ്മിന് മുന്നില്‍ സിപിഐ നേതൃത്വം വിധേയപ്പെടുകയാണ് എന്നും രാജി വെച്ചവര്‍ ആരോപിക്കുന്നു.
സിപിഐ വയനാട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ജോണി മറ്റത്തിലാനിയുടെ നേതൃത്വത്തിലാണ് ഇരുപതോളം സിപിഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിലേക്ക് പോകുന്നത്. കിസാന്‍ സഭ ജില്ലാ സെക്രട്ടറി കൂടിയാണ് ജോണി മറ്റത്തിലാനി. സിപിഎമ്മുമായുളള ഏറ്റുമുട്ടല്‍ കൂടാതെ ജില്ലയില്‍ സിപിഐ നേതൃത്വം ജനങ്ങളുടെ വിഷയങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുന്നില്ലെന്നും രാജി വെച്ചവര്‍ ആരോപിക്കുന്നു. മാനന്തവാടി നഗരസഭയും തവിഞ്ഞാല്‍ പഞ്ചായത്തും ഭരിക്കുന്നത് ഇടതുമുന്നണിയാണ്. പ്രവര്‍ത്തകരുടെ രാജി എല്‍ഡിഎഫിന് തിരിച്ചടിയായിരിക്കുകയാണ്.












Click it and Unblock the Notifications