Get Updates
Get notified of breaking news, exclusive insights, and must-see stories!

ജീവത്യാഗം ചെയ്തും വര്‍ഗീയതയെ സിപിഎം ചെറുക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

മലപ്പുറം: കേരളത്തില്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന വര്‍ണ്മീയ ആക്രമങ്ങളെ സിപിഎം ജീവന്‍ കൊടുത്തും ചെറുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. താനൂരില്‍ സിപിഎം സംഘടിപ്പിച്ച മാനവ സ്‌നേഹ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയതയെ എതിര്‍ക്കുന്നതാണ് സിപിഎമ്മിനെ ആര്‍എസ്എസ് മുഖ്യശത്രുവായി കാണുവാന്‍ കാരണം.

തലശ്ശേരി, ചാല, മാറാട്, ആലപ്പുഴ, പാലക്കാട്, എന്നിവിടങ്ങളില്‍ വര്‍ഗ്ഗീയ കലാപം നടന്നപ്പോള്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ കാഴ്ച്ചകാരായി നില്‍ക്കുകയായിരുന്നു. സിപിഎം മുന്നിട്ടിറങ്ങിയാണ് അന്ന് സമാധാനം ഉണ്ടാക്കാന്‍ കഴിഞ്ഞത്. വാട്‌സആപ്പ് ഹര്‍ത്താല്‍ നടന്നപ്പോള്‍ അതിന്റെ ഉറവിടം കണ്ടെത്തിയത് പിണറായി കേരളം ഭരിക്കുന്നത് കൊണ്ടാണ്. ഇതിലെ പ്രതികളെ പിടിച്ചപ്പോള്‍ യുഡിഎഫ് എസ്പിഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയാണിപ്പോള്‍, കേന്ദ്രഭരണമെന്ന ദാഷ്ട്യമാണ് ആര്‍എസ്എസിന് ഇന്ത്യയില്‍ ആക്രമണവും, വര്‍ഗീയകലാപവും നടത്താന്‍ ആവേശം നല്‍കുന്നത്.

cpim-

മലപ്പുറം ജില്ലയിലും രണ്ട് വര്‍ഗീയ ശക്തികള്‍ നടത്തിയ കലാപത്തിനുള്ള ഒരുക്കം മുളയിലെ നുള്ളിക്കളഞ്ഞത് പിണറായിയുടെ സര്‍ക്കാരിന്റെ നേട്ടമാണ്. കോണ്‍ഗ്രസിന്റെ മൃതു ഹിന്ദുത്വമാണ് ബിജെപിക്ക് രാജ്യം ഭരിക്കാനുള്ള അവസരം സൃഷ്ടിച്ചത്. പാര്‍ലമെന്റിലുള്ള ബിജെപി എംപിമാരില്‍ 112പേര്‍ കോണ്‍ഗ്രസിന്റെ മുന്‍ നേതാക്കളാണ്. ഇജയന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെടി ജലീല്‍, ഇഎന്‍ മോഹന്‍ദാസ്, വി അബ്ദുറസാഖ്, പിപി സേതു, ഇ ഗോവിന്ദന്‍ എന്നിവർ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+