കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍പൊട്ടിത്തെറി'; 12 സിപിഎം-കോണ്‍ഗ്രസ് നേതാക്കള്‍ നാളെ ബിജെപിയില്‍ ചേരും

Google Oneindia Malayalam News

തിരുവനന്തപുരം: കനത്ത പ്രതിഷേധങ്ങളെ തുടര്‍ന്ന് സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കഴിയാതെ പോയ തുലാമാസത്തിലെ ആദ്യ ദിനങ്ങള്‍ക്ക് ശേഷം നാളെ വീണ്ടും ശബരിമല നടതുറക്കുന്നു. തുലാമാസ പുജകള്‍ക്കായി നടതുറന്ന ആദ്യ ദിനങ്ങളിലെ സംഘര്‍ഷം കണക്കിലെടുത്ത് ഇത്തവണ കനത്ത സുരക്ഷയാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പോലീസ് ഒരുക്കിയിരിക്കുന്നത്.

<strong>ഉപേക്ഷിച്ചവര്‍ കണ്‍നിറയെ കാണുക; ആരോരുമില്ലാത്തവള്‍ക്കെല്ലാമായി ഒരു രാജകുമാരന്‍ എത്തിയിരിക്കുന്നു</strong>ഉപേക്ഷിച്ചവര്‍ കണ്‍നിറയെ കാണുക; ആരോരുമില്ലാത്തവള്‍ക്കെല്ലാമായി ഒരു രാജകുമാരന്‍ എത്തിയിരിക്കുന്നു

അതേസമയം എന്തുവിലകൊടുത്തും ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കുന്നത് തടയും എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ബിജെപിയും സംഘപരിവാറും. ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ശ്രമിക്കുന്നത് എന്നാണ് ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ആരോപിക്കുന്നത്. അതോടൊപ്പം തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ നാളെ വന്‍പൊട്ടിത്തെറികള്‍ ഉണ്ടാവുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നു.

ശബരിമലയില്‍

ശബരിമലയില്‍

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരായ പ്രതിഷേധ സമരങ്ങള്‍ രാഷ്ട്രീയപരമായി പാര്‍ട്ടിക്ക് നേട്ടം ഉണ്ടാക്കുന്നുമെന്ന വിലയിരുത്തലാണ് ബിജെപി നേതൃത്വം വെച്ചുപുലര്‍ത്തുന്നത്.

വിശ്വാസികളുടെ വികാരത്തിനൊപ്പം

വിശ്വാസികളുടെ വികാരത്തിനൊപ്പം

വിശ്വാസികളുടെ വികാരത്തിനൊപ്പം നില്‍ക്കുന്നു എന്ന പ്രതീതീ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് ഗുണം ചെയ്‌തേക്കും എന്ന് നേതാക്കള്‍ പ്രതീക്ഷിക്കുന്നു. കൂടാതെ മറ്റുപാര്‍ട്ടികളില്‍ നിന്നുള്ള നേതാക്കളെ സ്വന്തം പാളയത്തില്‍ എത്തിക്കാനും ഇതൊരു അവസരമാണ്.

സംസ്ഥാന ഉപാധ്യക്ഷ പദവി

സംസ്ഥാന ഉപാധ്യക്ഷ പദവി

കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ ജി രാമന്‍ നായരെ പാര്‍ട്ടിയില്‍ എത്തിച്ച് ഇതൊരു തുടക്കം മാത്രമാണെന്ന സന്ദേശമായിരുന്നു ബിജെപി നല്‍കിയത്. പാര്‍ട്ടിയിലെത്തിയ ഉടന്‍ തന്നെ രാമന്‍ നായര്‍ക്ക് സംസ്ഥാന ഉപാധ്യക്ഷ പദവി നല്‍കിയത് മറ്റു പാര്‍ട്ടികളിലെ ' ആടി' നില്‍ക്കുന്ന നേതാക്കള്‍ക്ക് പ്രതീക്ഷ നല്‍കുക എന്ന തന്ത്രത്തിന്റെ ഭാഗമാണ്.

ഔദ്യോഗിക സ്വീകരണം

ഔദ്യോഗിക സ്വീകരണം

രാമന്‍ നായര്‍ക്ക് പിന്നാലെ മറ്റ് പാര്‍ട്ടിയില്‍ നിന്നുള്ള കൂടുതല്‍ നേതാക്കള്‍ നാളെ പാര്‍ട്ടിയില്‍ ചേര്‍ന്നു കഴിഞ്ഞെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇന്ന് വ്യക്തമാക്കിയത്. നാളെ പത്തനംതിട്ടയില്‍ നടക്കുന്നു പരിപാടിയില്‍ ഇവര്‍ക്ക് പാര്‍ട്ടി ഔദ്യോഗിക സ്വീകരണം നല്‍കും.

ബിജെപിയില്‍ എത്തും

ബിജെപിയില്‍ എത്തും

ഈ നേതാക്കള്‍ക്ക് കഴിഞ്ഞ ദിവസം പാര്‍ട്ടി അംഗത്വം നല്‍കിയിട്ടുണ്ട്. നാളെ നടക്കുന്ന ചടങ്ങില്‍ ഇവര്‍ ബിജെപിയില്‍ ചേരും. 12 സിപിഎം- കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടിയിലേക്ക് വരുന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ ആളുകള്‍ ബിജെപിയില്‍ എത്തുമെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.

സിപിഎം നേതാക്കളും

സിപിഎം നേതാക്കളും

പഴയകാല എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും പ്രാദേശിക എല്‍ഡിഎഫ് കണ്‍വീനര്‍ ഉള്‍പ്പടേയുള്ള സിപിഎം നേതാക്കളും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമാണ് നാളെ പാര്‍ട്ടില്‍ എത്തിച്ചേരുന്നത്. ഇതോടെ സംസ്ഥാന രാഷ്ട്രീയത്തില്‍ വന്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സിപിഐഎം നടത്തുന്നത്

സിപിഐഎം നടത്തുന്നത്

സര്‍ക്കാറിനെതിരെയും സിപിഎമ്മിനെതിരേയും രൂക്ഷമായ ഭാഷയിലാണ് ശ്രീധരന്‍പിള്ള പ്രതികരിച്ചത്. എല്ലാ വര്‍ഷവും അഞ്ച് കോടിയിലേറെ പേര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തെ തകര്‍ക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നത്.

എന്ത് അടിച്ചമര്‍ത്തല്‍ ഉണ്ടായാലും

എന്ത് അടിച്ചമര്‍ത്തല്‍ ഉണ്ടായാലും

എന്ത് അടിച്ചമര്‍ത്തല്‍ ഉണ്ടായാലും അടിയന്തരാവസ്ഥയെ നേരിട്ടതുപോലെ സഹന സമരത്തിലൂടെ ഇതിനെ എതിര്‍ക്കും. ശബരിമല സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ലെന്നും ശ്രീധരന്‍പിള്ള അഭിപ്രായപ്പെട്ടു.

കെപിസിസി അധ്യക്ഷന്‍

കെപിസിസി അധ്യക്ഷന്‍

അതേസമയം ശ്രീധരന്‍പിള്ളയുടെ പ്രസ്താവനകളെ തള്ളിക്കൊണ്ട് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തി. ശ്രീധരന്‍പിള്ളയുടേത് വെറും ദിവാസ്വപ്‌നമാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ബിജെപിയിലേക്ക് പോകില്ല

ബിജെപിയിലേക്ക് പോകില്ല

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് ഒരു നേതാക്കളും ബിജെപിയിലേക്ക് പോകില്ലെന്നും ശബരിമലയിലെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു. അതേസമയം, ബിജെപിയുടെ അവകാശവാദങ്ങളെ തള്ളി സിപിഎം ഇതുവരെ രംഗത്ത് എത്തിയിട്ടില്ല.

കനത്ത സുരക്ഷ

കനത്ത സുരക്ഷ

സുപ്രീംകോടതി വിധിക്കെതിരെ സമരം ശക്തമാക്കുമെന്ന് ബിജെപിയും ശബരിമല ആചാര സംരക്ഷണ സമിതിയും വ്യക്തമാക്കിയതിനാല്‍ കനത്ത സുരക്ഷയാണ് സന്നിധാനത്ത് ഒരുക്കിയിരിക്കുന്നത്. 20 കമാന്‍ഡോകളും 100 വനിതാ പോലീസുകാരും ഉള്‍പ്പടെ 2300 പോലീസുകാരെയാണ് ശബരിമലയില്‍ നിയോഗിക്കുന്നത്.

<strong>'ശോഭാ ഗീബല്‍സ്' എന്ന പേരിട്ട് ഷംസീര്‍; തന്റെ വീട്ടില്‍വെച്ചല്ല എനിക്ക് പേരിട്ടതെന്ന് ശോഭയുടെ മറുപടി</strong>'ശോഭാ ഗീബല്‍സ്' എന്ന പേരിട്ട് ഷംസീര്‍; തന്റെ വീട്ടില്‍വെച്ചല്ല എനിക്ക് പേരിട്ടതെന്ന് ശോഭയുടെ മറുപടി

English summary
cpim and congress state leaders join bjp says sreedaran pilla
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X