കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിനായി സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു; യോജിച്ചുള്ള സമരത്തിന് തയ്യാറെന്ന് കോടിയേരി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ കേന്ദ്രം കാണിക്കുന്ന അലംഭാവത്തിനെതിരെ സംസ്ഥാനം കടുത്ത പ്രതിഷേധങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തുന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പ്രധാനമന്ത്രി കാണാന്‍ കൂട്ടാക്കാത്തത് രഷ്ട്രീയക്കളിയാണെന്ന് പിണറായി വിജയന്‍ ആരോപിച്ചിരുന്നു.

കേന്ദ്രസര്‍ക്കാറിന്റെ പിന്തുണ കിട്ടാത്തത് പല മേഖലകളുടേയും തകര്‍ച്ചക്ക് കാരണമാവുന്നുവെന്നും പിണറായി കുറ്റപ്പെടുത്തിയിരുന്നു. കഞ്ചികോട് ഫാക്ടടി വിഷയത്തിലടക്കം കേന്ദ്രസര്‍ക്കാറിനെതിരെ പ്രക്ഷോഭം നടത്താന്‍ ഇടതുമായി സഹകരിക്കാന്‍ ഒരുക്കമാണെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഏകെ ആന്റണി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ കോടിയേരി ബാലകൃഷ്ണനും ഈ നീക്കത്തിന് പിന്തുണയുമായി രംഗത്ത് വന്നിരിക്കുകയാണ്.

തയ്യാര്‍

തയ്യാര്‍

കേന്ദ്രസര്‍ക്കാര്‍ തുടര്‍ച്ചയായി കൈകൊള്ളുന്ന സംസ്ഥാനവിരുദ്ധ നിലപാടുകള്‍ക്കെതിരെ യുഡിഎഫുമായി ചേര്‍ന്ന പോരാട്ടത്തിന് തയ്യാറാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചത്.

നേര്‍വഴി

നേര്‍വഴി

പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനയിലെ നേര്‍വഴി എന്ന കോളത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് സിപിഎം നിലപാട് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്. കേന്ദ്രത്തിനെതിരെ ഇരുമുന്നണികളും ഒന്നിച്ച് സമരം നടത്താനുള്ള സാഹചര്യത്തിനാണ് ഇതോടെ വഴിതെളിയുന്നത്.

എല്‍ഡിഎഫ്

എല്‍ഡിഎഫ്

കേരളത്തില്‍ റേഷന്‍ സമ്പ്രദായം അട്ടിമറിക്കുന്നതും പാലക്കാട് കോച്ച് ഫാക്ടറി വിഷയവുമാണ് സംസ്ഥാനത്തിന് കേന്ദ്രത്തിന് മുന്നില്‍ ഉന്നയിക്കാനുള്ള പ്രധാന ആവശ്യങ്ങള്‍. എന്നാല്‍ കേരളത്തോട് ഈ വിഷയങ്ങില്‍ അനുകൂലമനോഭാവം അല്ല കേന്ദ്രം കൈക്കൊള്ളുന്നത്. ഈ സാഹചര്യത്തിലാണ് യുഡിഎഫുമായി കേന്ദ്രത്തിനെതിരെ ഒന്നിച്ചു പോരാടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്ന് കോടിയേരി വ്യക്തമാക്കിയത്.

സര്‍വക്ഷി സംഘം

സര്‍വക്ഷി സംഘം

കേരളത്തിലെ റേഷന്‍ സമ്പ്രദായം കേന്ദ്രസര്‍ക്കാര്‍ അട്ടിമറിക്കുയാണ്. ഇതിന് അറുതി വരുത്താന്‍ വേണ്ടിയാണ് സര്‍വക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി.

രണ്ടാം യുപിഎ

രണ്ടാം യുപിഎ

എല്ലാ വിഭാഗം ജനങ്ങള്‍ക്കും റേഷന്‍ അരി ലഭ്യമായിരുന്ന സംസ്ഥാനത്ത് അത് അട്ടമറിക്കപ്പെട്ടത് കേന്ദ്രഭക്ഷ്യ ഭദ്രതാ നിയം മൂല്യമാണ്. ഈ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുണ്ടായിരുന്നു രണ്ടാം യുപിഎ സര്‍ക്കാറാണെന്ന് കോടിയേരി കുറ്റപ്പെടുത്തി.

ഒറ്റകെട്ടായി

ഒറ്റകെട്ടായി

കോണ്‍ഗ്രസിന്റെ പദ്ധതി ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കി. റേഷന്‍ സമ്പ്രദായം പുനസ്ഥാപിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ ഒറ്റകെട്ടായി അണിനിരത്തി പോരാടണം. യോജിച്ചുള്ള പോരാട്ടത്തിന് എകെ ആന്റണി പ്രസംഗിച്ച് കണ്ടു. ഇക്കാര്യത്തില്‍ പാര്‍ലമെന്റിനും അകത്തും പുറത്തും യോജിച്ചുള്ള പോരാട്ടം എന്നതാണ് പാര്‍ട്ടിയുടേയും മുന്നണിയുടേയും കാഴ്ച്ചപാടെന്നു ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.

ആന്റണി

ആന്റണി

കഞ്ചിക്കോട് കോച്ച് ഫാക്ടറി വിഷയത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് സമരം ചെയ്യാമെന്ന് ആന്റണി വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ കേരളവിരുദ്ധ നിലപാടിനെതിരെ പാര്‍ലമെന്റിനുള്ളില്‍ യോജിച്ച് നില്‍ക്കാനും പോരാടാനും എല്‍ഡിഎഫ് തയ്യാറാണെന്ന് കോടിയേരി എഴുതുന്നു.

10 വര്‍ഷം

10 വര്‍ഷം

യോജിപ്പോടെയുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്തതിനോടൊപ്പം തന്നെ കോച്ച് ഫാക്ടറി വിഷയത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പോരായ്മയും കോടിയേരി ചൂണ്ടികാട്ടുന്നു. യുപിഎ ഭരണകാലത്തിലെ പത്ത് വര്‍ഷത്തില്‍ കോച്ച് ഫാക്ടറി തുടങ്ങാമായിരുന്നെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

അട്ടിമറിക്കപ്പെട്ടു

അട്ടിമറിക്കപ്പെട്ടു

യുപിഎ സര്‍ക്കാറില്‍ കേരളത്തിന് നല്ല അംഗബലം ഉണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള എട്ടുപേര് അന്ന് കേന്ദ്രമന്ത്രിസഭയില്‍ അംഗങ്ങളായിരുന്നു. എന്നാല്‍ കേരളത്തിലെ കോച്ച് ഫാക്ടറി അട്ടിമറിക്കപ്പെട്ടുവെന്നും കോടിയേരി കുറ്റപ്പെടുത്തി.

പ്രസക്തി

പ്രസക്തി

കഞ്ചികോട് കോച്ച് ഫാക്ടറി പദ്ധഥി ഉപേക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ യുഡിഎഫ് എംപിമാര്‍ ഡല്‍ഹിയില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു ഒന്നിച്ചുള്ള പോരാട്ടത്തിന്റെ പ്രസക്തി ആന്റണി ഓര്‍മ്മിപ്പിച്ചത്.

വെല്ലുവിളി

വെല്ലുവിളി

കഞ്ചിക്കോട് ഫാക്ടറിക്കൊപ്പം പ്രഖ്യാപിക്കപ്പെട്ട റായ്ബറേലി കോച്ച് ഫാക്ടറിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് യുപിഎ സര്‍ക്കാറിനോട് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു എന്നുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ ആരോപണം തെളിയിക്കാന്‍ അദ്ദേഹം കേന്ദ്ര റെയില്‍വേ മന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു.

English summary
CPIM and Congress to joint hands in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X