കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം മതത്തിനെതിരല്ല; സംസ്ഥാന സര്‍ക്കാരിന് യുക്തിവാദ നിലപാടില്ലെന്നും എംവി ഗോവിന്ദന്‍

Google Oneindia Malayalam News

തിരുവനന്തപുരം: സി പി ഐ എമ്മും കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരും മതത്തിന് എതിരല്ല എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാവരുടേയും മതസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം എന്നും മറിച്ചുള്ളത് തെറ്റായ കാഴ്ചപ്പാടാണ് എന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം പുത്തന്‍പള്ളി മേഖലയില്‍ സി പി ഐ എം ആരംഭിച്ച ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കവെ ആയിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

വിശ്വാസികള്‍ക്ക് എതിരായോ മതത്തിന് എതിരായോ യുക്തിവാദ നിലപാട് സ്വീകരിച്ച് മുന്നോട്ടു പോകുക എന്നത് എല്‍ ഡി എഫ് സര്‍ക്കാരിന്റെ നയമല്ല എന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഒപ്പം നിര്‍ത്തി മുന്നോട്ട് പോകുകയാണ് സി പി ഐ എമ്മും എല്‍ ഡി എഫ് സര്‍ക്കാരും ചെയ്യുന്നത്. അതിന് ആവശ്യമായ പശ്ചാത്തലം ഒരുക്കുകയാണ് സി പി ഐ എമ്മിന്റെ ഗൃഹസന്ദര്‍ശന പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

1

മതവിരുദ്ധവും വിശ്വാസവിരുദ്ധവുമായ ഒന്നും പാഠ്യപദ്ധതിയില്‍ ഉണ്ടാകില്ല എന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. ജനങ്ങളെ മാറ്റി നിര്‍ത്തിയിട്ടുള്ള ഒരു പരിപാടിയും ഇല്ല എന്നും ജനങ്ങള്‍ക്ക് വിശ്വാസം വരാത്ത ഒരു പദ്ധതിയും സര്‍ക്കാര്‍ ചെയ്യില്ല എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. മതധ്രുവീകരണത്തിന് എതിരായി മുഴുവന്‍ ആളുകളെയും ഏകോപിച്ച് കൊണ്ടുപോകാനാണ് സി പി ഐ എം ആഗ്രഹിക്കുന്നത് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍പുതുവര്‍ഷത്തില്‍ കണ്ണഞ്ചിക്കുന്ന ഭാഗ്യം.. പുതിയ വീട്, കാര്‍; ഈ രാശിക്കാരാണോ നിങ്ങള്‍

2

പാഠ്യപദ്ധതി പരിഷ്‌കരണം തങ്ങള്‍ക്ക് എതിരാണ് എന്ന പ്രചാരവേലയാണ് മുസ്ലീം ജനവിഭാഗത്തിനുള്ളില്‍ ഒരു വിഭാഗം ആളുകള്‍ നടത്തിയത് എന്നും എന്നാല്‍ പദ്ധതിയില്‍ മതവിരുദ്ധമോ ദൈവവിരുദ്ധമോ ആയിട്ടുള്ള ഒരു നിലപാടും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ആര്‍ എസ് എസിന്റെ 100 ാം വാര്‍ഷികമാണ് 2025 ല്‍ നടക്കാന്‍ പോകുന്നത്.

'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു'അവനൊരു ക്രിമിനല്‍ സൈക്കോ.. 21 വയസേ ഉള്ളൂ.. പക്ഷെ അവന്റെ ചെയ്തികള്‍..!!; പ്രവീണ പറയുന്നു

3

ഹിന്ദുരാഷ്ട്രം വേണം എന്നതാണ് ആര്‍ എസ് എസിന്റെ മുദ്രാവാക്യം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് കൂടി ബി ജെ പി ജയിക്കുന്ന സ്ഥിതി ഉണ്ടായാല്‍ രാജ്യം നാശത്തിലേക്ക് നീങ്ങും എന്നും രാജ്യത്തിന്റെ ജനാധിപത്യവും ഭരണഘടനയും ഇല്ലാതാകും എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് ലക്ഷ്യമിട്ടാണ് സി പി ഐ എം ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കുന്നത്.

സിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎംസിപിഎം, ബിജെപി, കോണ്‍ഗ്രസ് ഒന്നിച്ച മുന്നണിക്കെതിരെ സിപിഐക്ക് ജയം; മത്സരിച്ചിട്ടില്ലെന്ന് സിപിഎം

4

ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സി പി ഐ എം ജനങ്ങളിലേക്ക് ഇറങ്ങുകയാണ്. ഇതിന്റെ ആദ്യപടിയാണ് ഇന്ന് ആരംഭിച്ച സി പി ഐ എമ്മിന്റെ ഗൃഹസന്ദര്‍ശനം. ജനുവരി 21 വരെയാണ് പ്രചരണ പരിപാടിനിശ്ചയിച്ചിരിക്കുന്നത്. സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും ഉള്‍പ്പെടുന്ന നേതാക്കള്‍ സംസ്ഥാനത്തെ വീടുകള്‍ കയറി ഇറങ്ങുക.

English summary
CPIM and LDF government in Kerala are not against religion says MV Govindan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X