• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗവര്‍ണറോട് ഏറ്റുമുട്ടല്‍ വേണ്ട; പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: ഓര്‍ഡിനന്‍സ് വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടേണ്ട എന്ന് സംസ്ഥാന സര്‍ക്കാരിനോട് സി പി ഐ എം. ഗവര്‍ണറെ പ്രകോപിപ്പിക്കേണ്ട എന്നും പാര്‍ട്ടിയുടെ നേതൃതല യോഗത്തില്‍ ധാരണയായി എന്നാണ് റിപ്പോര്‍ട്ട്.

ഓര്‍ഡിനന്‍സ് പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ സി പി ഐ എം ചുമതലപ്പെടുത്തി. നിയമം പാസാക്കാന്‍ നിയമസഭാ സമ്മേളനം പെട്ടെന്ന് വിളിച്ച് ചേര്‍ക്കാനും സി പി ഐ എം നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ വിശദമായി പഠിക്കാതെ ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടില്ല എന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എല്ലാ ഓര്‍ഡിനന്‍സുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ല എന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞത്.

കോണ്‍ഗ്രസ്, സിപിഎം, ബിജെപി, തിരികെ സിപിഎമ്മില്‍..; മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി, ഇനി ബിജെപിയില്‍കോണ്‍ഗ്രസ്, സിപിഎം, ബിജെപി, തിരികെ സിപിഎമ്മില്‍..; മാമ്പഴത്തറ സലിം വീണ്ടും പാര്‍ട്ടി മാറി, ഇനി ബിജെപിയില്‍

ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. ലോകായുക്ത ഭേദഗതിയടക്കം 11 ഓര്‍ഡിനന്‍സുകളാണ് ഗവര്‍ണര്‍ ഒപ്പിടില്ല എന്ന നിലപാട് സ്വീകരിച്ചതോടെ അസാധുവാകുക. ഭരണഘടന അനുസൃതമായ കാര്യങ്ങളാണ് ഗവര്‍ണര്‍ ചെയ്യേണ്ടതെന്നും നിയമാനുസൃതമായി മാത്രമേ മുന്നോട്ടു പോകാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇതാ ശരിക്കുള്ള 'ഏജ് ഇന്‍ റിവേഴ്‌സ് ഗിയര്‍'; കാലമെത്ര കഴിഞ്ഞാലും സംവൃതയുടെ ആ ലുക്ക് എങ്ങും പോകില്ല, കിടിലന്‍ ചിത്രങ്ങള്‍

ഓര്‍ഡിനന്‍സുകളില്‍ കൃത്യമായ വിശദീകരണം വേണം എന്നും ഒറ്റ ദിവസം കൊണ്ട് എല്ലാം തീരുമാനമാക്കാനാകില്ല എന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്നത്. അതേസമയം തന്റെ അധികാരം കുറയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതിനെ കുറിച്ച് അറിയില്ല എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

അടിയന്തര സാഹചര്യങ്ങളിലാണ് ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടത് എന്നും ഓര്‍ഡിനന്‍സിലൂടെ ഭരിക്കാനാണെങ്കില്‍ എന്തിനാണ് നിയമനിര്‍മ്മാണ സഭകള്‍ എന്നും അദ്ദേഹം ചോദിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ സര്‍ക്കാര്‍ പക്ഷത്തുനിന്ന് ചോദ്യങ്ങള്‍ ചോദിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു

ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?ദിലീപിന്റെ തിരക്കിട്ട നീക്കത്തിന് പിന്നില്‍ നടിയുടെ ഹര്‍ജി തടയല്‍? പാളിപ്പോയാല്‍ വീണ്ടും സിബിഐ?

ഓര്‍ഡിനന്‍സുകളുടെ കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തിയിട്ടും ഗവര്‍ണര്‍ വഴങ്ങിയിരുന്നില്ല. ഓര്‍ഡിനന്‍സുകളുടെ കാരണം മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ വിശദീകരിക്കണമെന്നാണ് ആരിഫ് മുഹമ്മദ് ഖാന്റെ ആവശ്യം.

ഇതോടെ, ആറ് നിയമങ്ങള്‍ ഭേദഗതിക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് പുനസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിതിയാണ് സംസ്ഥാനത്തുണ്ടാകുന്നത്. ഇതിനിടെയാണ് ഗവര്‍ണറോട് ഏറ്റുമുട്ടേണ്ട എന്ന നിര്‍ദേശവുമായി സി പി ഐ എം രംഗത്തെത്തിയത് എന്നതും ശ്രദ്ധേയമാണ്.

English summary
CPIM asked the government not to clash with Governor Arif Muhammad Khan over the ordinance row
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X