Get Updates
Get notified of breaking news, exclusive insights, and must-see stories!

അവസാനം തലയില്‍ കയറ്റിയവര്‍ തന്നെ താഴെയിറക്കി, രാജിവയ്ക്കാന്‍ കാരായി ചന്ദ്രശേഖരന് സിപിഎം നിര്‍ദേശം

തലശ്ശേരി: കണ്ണൂരില്‍ പ്രവേശിക്കുന്നതില്‍ നിന്നും ഹൈക്കോടതി തടഞ്ഞതോടെ തലശ്ശേരി നഗരസഭ ചെയര്‍മാന്‍ സ്ഥാനം രാജിവയ്ക്കാന്‍ കാരായി ചന്ദ്രശേഖരന് സിപിഎം ഏരിയാ കമ്മിറ്റിയുടെ നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ചന്ദ്രശേഖരന്‍ വെള്ളിയാഴ്ച തലശ്ശേരിയിലെത്തി രാജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള വിലക്കുള്ളതിനാല്‍ കാരായി രാജനും കണ്ണീര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് രാജി വയ്ക്കാന്‍ ഏരിയാ കമ്മിറ്റി നിര്‍ദേശിച്ചിരിക്കുന്നത്.

-karayichandrasekharan and karayirajan

കണ്ണൂരില്‍ പ്രവേശിക്കാതെ ഇരുവരും ഭരണം നടത്തുന്നതിനെതിരെ മറ്റുപാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് പാര്‍ട്ടിയെ ദോഷമായി ബാധിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഇരുവരോടും രാജി വയ്ക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+