Get Updates
Get notified of breaking news, exclusive insights, and must-see stories!

മുലകുടി മാറാത്ത കുഞ്ഞിന് ബീഫ് നൽകി സിപിഎം നേതാക്കൾ! എറണാകുളത്തെ ബീഫ് ഫെസ്റ്റ് വിവാദമാകുന്നു...

സിപിഎം പ്രാദേശിക നേതാവിന്റെ പേരക്കുട്ടിക്കാണ് ഏരിയ കമ്മിറ്റിയംഗം ബീഫ് നൽകിയത്.

മൂവാറ്റുപുഴ: കേന്ദ്രസർക്കാർ കന്നുകാലി കശാപ്പിന് നിയന്ത്രണമേർപ്പെടുത്തി പുറത്തിറക്കിയ ഉത്തരവിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങളുയരുന്നത് കേരളത്തിലാണ്. ബിജെപി ഒഴികെ എല്ലാ രാഷ്ട്രീയപാർട്ടികളും ചെറുതും വലുതുമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു,

എസ്എഫ്ഐ, ഡിവൈഎഫ്ഐ എന്നീ സംഘടനകൾ സംസ്ഥാന വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തിയും, യൂത്ത് കോൺഗ്രസും കെഎസ്യുവും ഇറച്ചി വിറ്റും, മാടിനെ അറുത്തുമെല്ലാമാണ് പ്രതിഷേധിച്ചത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം അതിരുവിടുകയും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. പരസ്യമായി കന്നുക്കുട്ടിയെ അറുത്ത യൂത്ത് കോൺഗ്രസ് നേതാക്കളെ പാർട്ടി പുറത്താക്കി.

കണ്ണൂരിലെ യൂത്ത് കോൺഗ്രസ് നടത്തിയ പരസ്യ കശാപ്പ് വിവാദമായതിന് പിന്നാലെയാണ് സിപിഎം സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനെ സംബന്ധിച്ചും വിമർശനമുയർന്നിരിക്കുന്നത്.കോതമംഗലത്ത് മുലകുടി മാറാത്ത കുഞ്ഞിന് സിപിഎം നേതാക്കൾ ബീഫ് ഫെസ്റ്റിൽ തയ്യാറാക്കിയ ബീഫിറച്ചി നൽകിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നതെന്നാണ് മംഗളം ദിനപ്പത്രത്തിന്റെ ഓൺലൈൻ എഡിഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സിപിഎമ്മും വിവാദത്തിൽ...

സിപിഎമ്മും വിവാദത്തിൽ...

കേന്ദ്രസർക്കാർ ഉത്തരവിനെതിരെ സിപിഎം കോതമംഗലത്ത് നടത്തിയ പ്രതിഷേധമാണ് വിവാദത്തിൽ കലാശിച്ചിരിക്കുന്നത്. ബീഫ് ഫെസ്റ്റിൽ തയ്യാറാക്കിയ ഇറച്ചിവിഭവം പിഞ്ചുകുഞ്ഞിന് നൽകിയതാണ് വിവാദങ്ങൾക്ക് കാരണമായിരിക്കുന്നത്.

മുലകുടി മാറാത്ത കുഞ്ഞിന് ബീഫ്...

മുലകുടി മാറാത്ത കുഞ്ഞിന് ബീഫ്...

സിപിഎം സംഘടിപ്പിച്ച പ്രതിഷേധത്തിൽ തയ്യാറാക്കിയ ബീഫാണ് മുലകുടി മാറാത്ത കുഞ്ഞിനും നൽകിയത്. സിപിഎം പ്രാദേശിക നേതാവിന്റെ പേരക്കുട്ടിക്കാണ് ബീഫ് കൊടുത്തത്.

നൽകിയത് ഏരിയ കമ്മിറ്റിയംഗം...

നൽകിയത് ഏരിയ കമ്മിറ്റിയംഗം...

സിപിഎമ്മിന്റെ പ്രദേശത്തെ മുൻ ബ്രാഞ്ച് നേതാവിന്റെ മുലകുടി പോലും മാറാത്ത പേരക്കുട്ടിക്ക് സിപിഎം ഏരിയ കമ്മിറ്റിയംഗം എംജി രാമകൃഷ്ണനാണ് ബീഫ് നൽകിയത്.

സിപിഎം നേതാക്കളും...

സിപിഎം നേതാക്കളും...

കേന്ദ്രസർക്കാർ ഉത്തരവിനെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ പ്രദേശത്തെ നിരവധി സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു. വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എഎസ് ബാലകൃഷ്ണൻ, ബ്രാഞ്ച് സെക്രട്ടറി കെകെ ശിവൻ, ബി സേതുമാധവൻ തുടങ്ങിയവരും ബീഫ് ഫെസ്റ്റിൽ പങ്കാളികളായിരുന്നു.

ചിത്രം സോഷ്യൽ മീഡിയയിൽ...

ചിത്രം സോഷ്യൽ മീഡിയയിൽ...

കുഞ്ഞിന് ബീഫ് നൽകുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. രാഷ്ട്രീയലാഭത്തിന് വേണ്ടി പിഞ്ചുകുഞ്ഞിന് ബീഫ് നൽകുന്ന ചിത്രം ഉപയോഗിച്ചുവെന്നാണ് സിപിഎമ്മിനെതിരെ ഉയരുന്ന ആരോപണം.

കണ്ണൂരിലെ പരസ്യ കശാപ്പ്...

കണ്ണൂരിലെ പരസ്യ കശാപ്പ്...

കണ്ണൂരിൽ കന്നുക്കുട്ടിയെ പരസ്യമായി കശാപ്പ് ചെയ്ത് യൂത്ത് കോൺഗ്രസ് നേതാക്കൾ വിവാദത്തിലകപ്പെട്ടതിന് പിന്നാലെയാണ് കോതമംഗലത്തെ സംഭവം. പരസ്യ കശാപ്പ് രാജ്യവ്യാപകമായി ചർച്ചയായപ്പോൾ കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഇതിനെ എതിർത്ത് രംഗത്തെത്തിയിരുന്നു.

സസ്പെൻഷനും...

സസ്പെൻഷനും...

പരസ്യ കശാപ്പ് നടത്തി മാന്യമല്ലാത്ത രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പാർലമെന്റ് മണ്ഡലം പ്രസിഡന്റ് റിജിൽ മാക്കുറ്റി അടക്കമുള്ളവരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

വാർത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ...

വാർത്തകൾ വേഗത്തിലറിയാൻ വൺഇന്ത്യ...

സ്വന്തം മകളെ ക്യാമറയില്‍ മറച്ചുവയ്ക്കുന്ന പൃഥ്വി, ചേട്ടന്റെ മക്കളെ സിനിമയില്‍ കൊണ്ടുവരുന്നു?

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+