Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്രാടരാത്രിയില്‍ ബിജെപിയുടെ ആക്രമണം; അമ്പാടിമുക്കില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

ബിജെപി-ആര്‍എസ്എസ് ശക്തികേന്ദ്രമായിരുന്ന അമ്പാടിമുക്കില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു.

Recommended Video

cmsvideo
    അമ്പാടിമുക്കില്‍ BJP-CPM സംഘര്‍ഷം

    കണ്ണൂര്‍: അമ്പാടിമുക്കില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പ്രസാദ്, നീരജ്, വൈശാഖ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്ക് ഗുരുതരമായതിനാല്‍ പ്രസാദിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നീരജിനെയും വൈശാഖിനെയും കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    സെപ്റ്റംബര്‍ 3 ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് അമ്പാടിമുക്ക് മേഖലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. ബിജെപി-ആര്‍എസ്എസ് ശക്തികേന്ദ്രമായിരുന്ന അമ്പാടിമുക്കില്‍ നിരവധി ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്നിരുന്നു. ഇതിനെതുടര്‍ന്ന് പ്രദേശത്ത് മുന്‍പും സംഘര്‍ഷങ്ങളുണ്ടായിട്ടുണ്ട്.

    cpimbjp

    ഓണക്കാലത്ത് അമ്പാടിമുക്കിലും തളാപ്പിലും സംഘര്‍ഷങ്ങളുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. എന്നാല്‍ കനത്ത പോലീസ് കാവലുണ്ടായിട്ടും ഉത്രാടദിവസം രാത്രിയോടെ പ്രദേശത്ത് സിപിഎം-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി.

    സിപിഎം പ്രവര്‍ത്തകരായ പ്രസാദ്, വൈശാഖ്, നീരജ് എന്നിവരെയാണ് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാരകമായി വെട്ടി പരിക്കേല്‍പ്പിച്ചത്. ഇതില്‍ ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ കണ്ണൂരിലെ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+