കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമികളെ സംരക്ഷിക്കില്ലെന്ന് സിപിഎമ്മും ബിജെപിയും!തിരുവനന്തപുരത്തും കോട്ടയത്തും സമാധാന യോഗം ചേർന്നു

പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാൻ ജില്ലാ നേതാക്കൾ ഇടപെടുമെന്നും, പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കുമെന്നും സിപിഎം,ബിജെപി നേതാക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

  • By ഡെന്നീസ്
Google Oneindia Malayalam News

തിരുവനന്തപുരം/കോട്ടയം: അക്രമസംഭവങ്ങളുണ്ടായ തിരുവനന്തപുരത്തും കോട്ടയത്തും സിപിഎം-ബിജെപി നേതാക്കൾ സമാധാന യോഗം നടത്തി. ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കൾ രണ്ടിടങ്ങളിലും യോഗത്തിൽ പങ്കെടുത്തു.

ബിന്ദു നാണംകെട്ടു?ഉമ്മൻചാണ്ടിക്കൊപ്പംകാറിൽ കയറാൻ ബിന്ദുകൃഷ്ണയുടെ ശ്രമം!അതൊന്നും നടക്കില്ലെന്ന് ഭാര്യബിന്ദു നാണംകെട്ടു?ഉമ്മൻചാണ്ടിക്കൊപ്പംകാറിൽ കയറാൻ ബിന്ദുകൃഷ്ണയുടെ ശ്രമം!അതൊന്നും നടക്കില്ലെന്ന് ഭാര്യ

ഭർത്താവിനെ ഇറക്കിവിട്ടു!കാമുകനെ കൂടെക്കൂട്ടി! വയനാട്ടിലൂടെ കാറിൽ കറങ്ങുന്ന സുന്ദരി കൊലക്കേസിൽ അകത്ത്

അക്രമങ്ങൾ അപലപിക്കപ്പെടേണ്ടതും ആവർത്തിക്കാൻ പാടില്ലാത്തതുമാണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ യോഗത്തിന് ശേഷം വ്യക്തമാക്കി. തലസ്ഥാനത്ത് സമാധാന നിലനിർത്താൻ ഇരുപാർട്ടികളും ഇടപെടൽ നടത്തണം. പ്രവർത്തകർ തമ്മിൽ പ്രശ്നങ്ങളുണ്ടായാൽ പരിഹരിക്കാൻ ജില്ലാ നേതാക്കൾ ഇടപെടുമെന്നും, പ്രകോപനപരമായ പ്രസ്താവനകൾ ഒഴിവാക്കുമെന്നും സിപിഎം,ബിജെപി നേതാക്കൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

cpimbjp

ചർച്ച പൊതുവേ ആരോഗ്യപരമായിരുന്നുവെന്ന് ബിജെപി ജില്ലാ നേതാവ് എസ് സുരേഷും വ്യക്തമാക്കി. യോഗത്തിലെടുത്ത തീരുമാനങ്ങൾ പാർട്ടി പ്രവർത്തകരിലേക്കെത്തിക്കുമെന്നും, അക്രമികളായ പ്രവർത്തകരെ സംരക്ഷിക്കില്ലെന്നും ഇരു പാർട്ടികളുടെയും നേതാക്കൾ അറിയിച്ചു. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിലാണ് യോഗം ചേർന്നത്.

കൊച്ചി മെട്രോ 'പാളം തെറ്റി'?ശമ്പളം കൊടുക്കുന്നില്ല, കൊച്ചി മെട്രോയിലെ തൊഴിലാളികൾ പണിമുടക്കുന്നു....കൊച്ചി മെട്രോ 'പാളം തെറ്റി'?ശമ്പളം കൊടുക്കുന്നില്ല, കൊച്ചി മെട്രോയിലെ തൊഴിലാളികൾ പണിമുടക്കുന്നു....

ദിലീപ് വെറും പരൽമീൻ?സ്രാവുകൾ ഉന്നത രാഷ്ട്രീയ നേതാക്കൾ!കേന്ദ്ര ഏജൻസികൾ ആരെയും വിടില്ല,ആ യുവനേതാവ്...ദിലീപ് വെറും പരൽമീൻ?സ്രാവുകൾ ഉന്നത രാഷ്ട്രീയ നേതാക്കൾ!കേന്ദ്ര ഏജൻസികൾ ആരെയും വിടില്ല,ആ യുവനേതാവ്...

തലസ്ഥാനത്തെ സംഘർഷങ്ങൾക്ക് പിന്നാലെ അക്രമങ്ങൾ അരങ്ങേറിയ കോട്ടയത്തും സിപിഎം-ബിജെപി ഉഭയകക്ഷി സമാധാന യോഗം ചേർന്നു. ഇരു പാർട്ടികളുടെയും ജില്ലാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. രാഷ്ട്രീയ സംഘർഷങ്ങളുണ്ടായ തിരുവനന്തപുരത്തും കോട്ടയത്തും മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ് ഇരു പാർട്ടി നേതാക്കളും സമാധാന യോഗം ചേർന്നത്. തിരുവനന്തപുരത്ത് ആഗസ്റ്റ് ആറിന് സർവ്വകക്ഷി സമാധാന യോഗവും വിളിച്ചിട്ടുണ്ട്.

English summary
cpim and bjp leaders attends peace meeting in trivandrum and kottayam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X