വിഎസിനെതിരെ അച്ചടക്ക നടപടി? പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് കേന്ദ്രകമ്മിറ്റി ചര്‍ച്ച ചെയ്യും....
വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.
തിരുവനന്തപുരം: വിഎസിനെതിരായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തിരുവനന്തപുരത്ത് നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും. കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഞായറാഴ്ചത്തെ അജണ്ടയായി പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ വിഎസ് നല്‍കിയ പരാതിയും, വിഎസിനെതിരെ നേതൃത്വം നല്‍കിയ പരാതിയും പരിശോധിച്ചാണ് പിബി റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
വിഎസ് കടുത്ത അച്ചടക്ക ലംഘനം നടത്തിയെന്നാണ് പിബിയുടെ റിപ്പോര്‍ട്ടിലുള്ളത്. പാര്‍ട്ടിയുടെ നിലാപടുകളെ ചോദ്യം ചെയ്ത വിഎസിനെതിരെ കടുത്ത നടപടികളുണ്ടാവില്ലെന്നാണ് സൂചന. എന്നാല്‍ ഇപി ജയരാജനുമായി ബന്ധപ്പെട്ട ബന്ധു നിയമന വിവാദങ്ങള്‍ കേന്ദ്ര കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ പാര്‍ട്ടിയിലെ സംഘടനാ വിഷയങ്ങള്‍ സംബന്ധിച്ചുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് മുന്‍ ജനറല്‍ സെക്രട്ടരി പ്രകാശ് കാരാട്ട് അധ്യക്ഷനായ പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


Click it and Unblock the Notifications