സിപിഎം വീണ്ടും 'ശശി'യായി? ഗവർണർ തമിഴ്നാട്ടിൽ,രാജ്ഭവനിൽ ആരുമില്ല; സിപിഎം സത്യഗ്രഹം വെറുതെ....

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

തിരുവനന്തപുരം: കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകന്റെ വീട് സന്ദർശിക്കാനെത്തുന്ന അരുൺ ജെയ്റ്റ്ലി തങ്ങളുടെ സങ്കടം കൂടി കേൾക്കണമെന്നാവശ്യപ്പെട്ട് സിപിഎം രാജ്ഭവനു മുന്നിൽ നടത്തുന്ന സത്യഗ്രഹം വെറുതെയാകും.

ഗുരുവായൂർ വിവാഹം;8 ലക്ഷം നഷ്ടപരിഹാരം വാങ്ങിയ വരൻ കുടുങ്ങും?പ്രാമുഖ്യം പെൺകുട്ടിയുടെ അഭിമാനത്തിനെന്ന്

ആലപ്പുഴയിലെ ഹിന്ദു കുടുംബങ്ങൾ ക്രൈസ്തവ മതത്തിലേക്ക്!പണം നൽകി ആസൂത്രിത മതപരിവര്‍ത്തനം...

ഗവർണർ പി സദാശിവം സ്ഥലത്തില്ലാത്തതാണ് സിപിഎമ്മിന് തിരിച്ചടിയായത്. തലസ്ഥാനത്തെത്തുന്ന അരുൺ ജെയ്റ്റ്ലി ശ്രീകാര്യത്തെ സന്ദർശനത്തിന് ശേഷം ഗവർണറെ കാണാനായി രാജ്ഭവനിലെത്തുമെന്നാണ് സിപിഎം പ്രതീക്ഷിച്ചിരുന്നത്. ജെയ്റ്റ്ലി ഗവർണറെ സന്ദർശിക്കാനെത്തുമ്പോൾ തങ്ങളെ കൂടി കാണണമെന്ന് ആവശ്യപ്പെട്ടാണ് 21 രക്തസാക്ഷികളുടെ കുടുംബങ്ങൾ രാജ്ഭവനു മുന്നിൽ സത്യഗ്രഹമിരിക്കുന്നത്.

cpim

ജില്ലയിൽ ആർഎസ്എസ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ട 21 പ്രവർത്തകരുടെ കുടുംബങ്ങളാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന സത്യഗ്രഹത്തിൽ പങ്കെടുക്കുന്നത്. എന്നാൽ ഗവർണർ പി സദാശിവം സ്ഥലത്തില്ലാത്തതാണ് സത്യഗ്രഹത്തിന്റെ പ്രസക്തി കുറച്ചത്. സ്വദേശമായ തമിഴ്നാട്ടിലേക്ക് പോയ ഗവർണർ ചൊവ്വാഴ്ച മാത്രമേ തിരുവനന്തപുരത്ത് തിരികെയെത്തുകയുള്ളു.

പോപ്പുലർ ഫ്രണ്ട് എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന പിടികിട്ടാപ്പുള്ളി എൻഐഎയുടെ പിടിയിൽ!

തലസ്ഥാനത്തെ അക്രമസംഭവങ്ങളെ തുടർന്ന് ഗവർണർ മുഖ്യമന്ത്രിയെ വിളിച്ചുവരുത്തിയതും, ഇപ്പോൾ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾ മാത്രം സന്ദർശിക്കുന്നതും ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നാണ് സിപിഎമ്മിന്റെ ആരോപണം. ഞായറാഴ്ച രാവിലെ ആരംഭിച്ച സത്യഗ്രഹ സമരത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, എൽഡിഎഫ് കൺവീനർ വൈക്കം വിശ്വൻ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.

English summary
cpim conducts strike in front of rajbhavan.
Please Wait while comments are loading...