യുവരക്തവും പ്രമുഖരും; നിയമസഭാ പോരാട്ടത്തിന് സിപിഎം പട്ടിക റെഡി! ആരൊക്കെ എവിടെയൊക്കെ?
2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.ഐ.എം സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന ഇടത് മുന്നണിയിൽ ഏറ്റവും കൂടുതൽ സീറ്റുകളിൽ മത്സരിക്കുന്ന സി.പി.ഐ.എം, ഇത്തവണ യുവത്വത്തിനും പുതുമുഖങ്ങൾക്കും വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ മന്ത്രിമാരും മുതിർന്ന നേതാക്കളും തങ്ങളുടെ സിറ്റിംഗ് സീറ്റുകളിൽ തന്നെ ജനവിധി തേടുന്നുണ്ട്. കണ്ണൂർ ജില്ലയിലെ ധർമ്മടത്ത് നിന്ന് പിണറായി വിജയൻ വീണ്ടും ജനവിധി തേടുമ്പോൾ, കെ.കെ ശൈലജ പേരാവൂരിലും പി.രാജീവ് കളമശ്ശേരിയിലും ജനവിധി തേടും. കെ.എൻ ബാലഗോപാൽ കൊട്ടാരക്കരയിൽ നിന്നും പി.എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ നിന്നും വിധി തേടും.

നടൻ മുകേഷിന് ഇത്തവണ സീറ്റില്ല, പകരം കൊല്ലം മണ്ഡലത്തിൽ നിന്ന് കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ ചെയർമാനും സിഐടിയു നേതാവുമായ എസ് ജയമോഹൻ മത്സരിക്കും. 2006 മുതൽ എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയായി നിലകൊള്ളുന്ന ഇടമാണ് കൊല്ലം. 2021-ൽ നേരിയ ഭൂരിപക്ഷത്തിനാണ് മുകേഷിന് ജയിക്കാനായത്.
മഞ്ചേശ്വരം - കെ ആർ ജയാനന്ദ, ഉദുമ - സി. എച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂർ - വി.പി.പി മുസ്തഫ, പയ്യന്നൂർ - ടി.ഐ മധുസൂദനൻ, കല്ല്യാശ്ശേരി - എം.വിജിൻ, തളിപ്പറമ്പ് - പി.കെ ശ്യാമള, അഴീക്കോട് - കെ.വി സുമേഷ്, തലശ്ശേരി - കാരായി രാജൻ, മട്ടന്നൂർ - വി.കെ സനോജ് കുറ്റ്യാടി - കെ പി കുഞ്ഞമ്മദ് കുട്ടി, കൊയിലാണ്ടി - കെ ദാസൻ, പേരാമ്പ്ര - ടി പി രാമകൃഷ്ണൻ, ബാലുശ്ശേരി - കെ.എം സച്ചിൻദേവ്, കോഴിക്കോട് നോർത്ത് - തോട്ടത്തിൽ രവീന്ദ്രൻ, ബേപ്പൂർ - പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടി - ലിന്റോ ജോസഫ്, കുന്നമംഗലം - പി.ടി.എ റഹീം വർക്കല - വി ജോയ്, ആറ്റിങ്ങൽ - ഒ. എസ് അംബിക, വാമനപുരം - ഡി. കെ മുരളി, കഴക്കൂട്ടം - കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവ് - വി.കെ പ്രശാന്ത്, നേമം - വി ശിവൻകുട്ടി, അരുവിക്കര - ജി. സ്റ്റീഫൻ, പാറശ്ശാല - സി. കെ ഹരീന്ദ്രൻ, കാട്ടാക്കട - ഐ. ബി സതീഷ്, നെയ്യാറ്റിൻകര - കെ. ആൻസലൻ
കൊല്ലം - എസ് ജയമോഹൻ, ചവറ - സുജിത് വിജയൻ പിള്ള (സിപിഎം സ്വതന്ത്രൻ ), കൊട്ടാരക്കര - കെ. എൻ ബാലഗോപാൽ, കുണ്ടറ - എസ് എൽ സജികുമാർ, ഇരവിപുരം - എം നൗഷാദ്, ആറന്മുള - വീണ ജോർജ്, കോന്നി - കെ യു ജനീഷ് കുമാർ, മാനന്തവാടി - ഒ.ആർ കേളു, സുൽത്താൻ ബത്തേരി - എം.എസ് വിശ്വനാഥൻ അരൂർ - ദലീമ ജോജോ, ആലപ്പുഴ - പി.പി ചിത്തരഞ്ജൻ, അമ്പലപ്പുഴ - എച്ച് സലാം, കായംകുളം - യു പ്രതിഭ, മാവേലിക്കര - എം.എസ് അരുൺകുമാർ, ചെങ്ങന്നൂർ - സജി ചെറിയാൻ, ഏറ്റുമാനൂർ - വി.എൻ വാസവൻ, കോട്ടയം - അഡ്വ. കെ അനിൽകുമാർ, പുതുപ്പള്ളി - കെ.എം രാധാകൃഷ്ണൻ.
ദേവികുളം - അഡ്വ. എ. രാജ, ഉടുമ്പഞ്ചോല - കെ.കെ ജയചന്ദ്രൻ, അങ്കമാലി - സാജു പോൾ, ആലുവ - എ.എം ആരിഫ്, വൈപ്പിൻ - അഡ്വ. എം. ബി ഷൈനി, കൊച്ചി - കെ.ജെ മാക്സി, തൃപ്പൂണിത്തുറ - കെ.എൻ ഉണ്ണികൃഷ്ണൻ, കുന്നത്തുനാട് - പി.വി ശ്രീനിജിൻ, കോതമംഗലം - ആന്റണി ജോൺ, ചേലക്കര - യു. ആർ പ്രദീപ്, കുന്നംകുളം - എ.സി മൊയ്തീൻ, ഗുരുവായൂർ - എൻ.കെ അക്ബർ, മണലൂർ - പ്രൊഫ. സി രവീന്ദ്രനാഥ്, വടക്കാഞ്ചേരി - സേവ്യർ ചിറ്റിലപ്പിള്ളി, ഇരിങ്ങാലക്കുട - ആർ ബിന്ദു, പുതുക്കാട് - കെ.കെ രാമചന്ദ്രൻ. തൃത്താല - എം ബി രാജേഷ്, ഷൊർണ്ണൂർ - മമ്മിക്കുട്ടി, ഒറ്റപ്പാലം - കെ. പ്രേംകുമാർ, കോങ്ങാട് - കെ. ശാന്തകുമാരി, മലമ്പുഴ - എ പ്രഭാകരൻ, തരൂർ - പി.പി സുമോദ്, നെന്മാറ - കെ. പ്രേമൻ, ആലത്തൂർ - ടി.എം ശശി, കൊണ്ടോട്ടി - എ. പ്രമോദ് ദാസ്, നിലമ്പൂർ - യു. ഷറഫലി, വണ്ടൂർ - ഡോ. കെ.കെ ദാമോദരൻ, പെരിന്തൽമണ്ണ - വി.പി മുഹമ്മദ് ഹനീഫ, വേങ്ങര - സബാഹ് കുണ്ടുപുഴക്കൽ, താനൂർ - വി.അബ്ദുറഹ്മാൻ, തവനൂർ - കെ.ടി ജലീൽ, പൊന്നാനി - എം.കെ സക്കീർ.
-
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
തുടര്‍ച്ചയായ മൂന്ന് തവണ ഇടതിനെ തുണച്ച 51 മണ്ഡലങ്ങള്‍; ഒരിക്കലും കൂറുമാറാതെ ‘24 പേർ’ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ












Click it and Unblock the Notifications