കണ്ണൂരിന്റെ ചെഞ്ചോരപ്പൊൻകതിരിനെ പാർട്ടി തള്ളുമോ? സിപിഎം ജില്ല സമ്മേളനത്തിന് ഇന്ന് തുടക്കമാകും...
കണ്ണൂർ: പി ജയരാജനെതിരായുള്ള വിവാദങ്ങളും കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെയുള്ള ആരോപണങ്ങളും കൊഴുക്കുന്നതിനിടയിൽ കണ്ണൂർ ജില്ല സമ്മേളനത്തിന് വെള്ളിയാഴ്ച കൊടി ഉയരും. പി ജയരാജനെ പാർട്ടി തള്ളുമോ കൊള്ളുമോ എന്ന് സമ്മേളനം കഴിയുന്നതോടെ അറിയാം. പി ജയരാജൻ പാർട്ടി സെക്രട്ടറി സ്ഥാനത്ത് ഇരിക്കുമ്പോഴാണ് കൂടുതൽ ആർഎസ്എസ് പ്രവർത്തകർ സിപിഎമ്മിലേക്ക് വന്നത്. എന്നാൽ പി ജയരാജനെതിരെ സംസ്ഥാന കമ്മറ്റിയിൽ നേരത്തെ വിമർശനങ്ങൾ ഉയരുകയും ചെയ്തിരുന്നു.
ശനിയാഴ്ച രാവിലെ മുതല്‍ കണ്ണൂര്‍ ഇകെജില്ലയിലെ 18 ഏരിയകമ്മറ്റികളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികളും 47 ജില്ലാ കമ്മറ്റി അംഗങ്ങളുമടക്കം 457 പേര്‍ പ്രതിനിധികളായി പങ്കെടുക്കും. മൂന്ന് വര്‍ഷത്തിനിടെ മെമ്പര്‍ഷിപ്പില്‍ 7,028 പേരുടെ വര്‍ധനവാണുണ്ടായത്. സമാപന സമ്മേളനത്തിന് 25,000 പേര്‍ അണിനിരക്കുന്ന റെഡ് വളണ്ടിയര്‍ മാര്‍ച്ച് നടക്കും. നായനാര്‍ അക്കാദമിയില്‍ തുടങ്ങുന്ന പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

പതാക ജാഥ
സമ്മേളനം തുടക്കം കുറിച്ചുകൊണ്ടുള്ള പതാക ജാഥ കരിവെള്ളൂർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിച്ചു. ജാഥ വൈകുന്നേരം കണ്ണൂരിലെത്തും. സിപിഎം ജില്ലാ സമ്മേളനം 27, 28, 29 തീയതികളിൽ കണ്ണൂർ ബർണശേരിയിലെ നായനാർ അക്കാദമിയിൽ നടക്കും. പൊതുസമ്മേളനം നടക്കുന്ന ജവാഹർ സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച വൈകിട്ട് സ്വാഗതസംഘം ചെയർമാൻ കെപി സഹദേവൻ പതാക ഉയർത്തും.

കരിവെള്ളൂരിൽ എംവി ജയരാജൻ...
ഒവി നാരായണൻ നേതൃത്വം നൽകുന്ന പതാകജാഥ കരിവെള്ളൂർ രക്തസാക്ഷി നഗറിൽ എംവി ജയരാജനും, എം.പ്രകാശൻ നേതൃത്വം നൽകുന്ന കൊടിമരജാഥ തലശ്ശരി ജവാഹർ ഘട്ടിൽ ടിവി രാജേഷ് എംഎൽഎയും ഉദ്ഘാടനം ചെയ്തു. കെഎം ജോസഫ് നേതൃത്വം നൽകുന്ന ദീപശിഖ ജാഥ കാവുമ്പായി രക്തസാക്ഷി സ്തൂപത്തിൽ ജയിംസ് മാത്യു എംഎൽഎ ഉദ്ഘാടനം ചെയ്തു.

നേതൃമാറ്റം
ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ സംസ്ഥാന സെക്രട്ടറിയേറ്റ് തള്ളിക്കളഞ്ഞെങ്കിലും സംസ്ഥാന സെക്രട്ടറിയുടെ മകന്റെ ആഡംബരജീവിതം സമ്മേളനത്തില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് വഴി തുറക്കും. നേതൃമാറ്റം ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.

വീണ്ടും പി ജയരാജൻ?
ജനാധിപത്യസ്വഭാവമുള്ള പാര്‍ട്ടിയായ സിപിഎമ്മില്‍ നേതൃപാടവമുള്ള നിരവധി പേരുണ്ടെന്നാണ് ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പി ജയരാജന്‍ പ്രതികരിച്ചത്. വിമര്‍ശനങ്ങള്‍ ഉള്‍കൊള്ളാന്‍ തയ്യാറാണെന്ന് പരസ്യമായി പറഞ്ഞ പി ജയരാജന്‍ ജില്ലയിലെ ഉള്‍പ്പാര്‍ട്ടി ബലംകൊണ്ട് സെക്രട്ടറി സ്ഥാനത്ത് തുടരാനാണ് സാധ്യതയുണ്ടെങ്കിലും സംസ്ഥാന കമ്മറ്റിയിൽ പി ജയരാജനെതിരെ ഉയർന്ന ആരോപണം തിരിച്ചടിയാണ്.

ചർച്ചകൾ ഉറ്റുനോക്കുന്നു
മാതൃജില്ലയായ കണ്ണൂരിലെ സമ്മേളനത്തിലുയരുന്ന ചര്‍ച്ചകള്‍ കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും കരുതലോടെയാണ നോക്കി കാണുന്നത്. ജില്ലയിലെ ആർഎസ്എസിലെ യുവാക്കളെ സിപിഎമ്മിലേക്ക് ആകർഷിക്കാൻ പി ജയരാജന് കഴിഞ്ഞിട്ടുണ്ട് ഇത് വീണ്ടും സെക്രട്ടറി സ്ഥാനത്ത് തന്നെ തുടരാൻ സാധ്യതയുണ്ട്.

പി ജയരാജൻ തന്നെ ശക്തൻ
ജയരാജന് പകരക്കാരനായി കണ്ണൂരില്‍ മറ്റൊരു നേതാവില്ലെന്നാണ് സംസ്ഥാന നേതാക്കളുടെ വിലയിരുത്തല്‍. വ്യക്തിപൂജാ വിഷയവുമായി ജയരാജനെതിരെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും സ്വയം തിരുത്താനും വിമര്‍ശനം ഉള്‍ക്കൊള്ളാനും ജയരാജന്‍ തയ്യാറായതോടെ നിലവില്‍ സെക്രട്ടറിയെ മാറ്റേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

സംസ്ഥാന നേതാക്കൾക്ക് പോലും മാതൃക
കൊലപാതകക്കേസില്‍ അറസ്റ്റിലായിട്ടുപോലും ജില്ലയില്‍ ജയരാജനുള്ള ജനപിന്തുണ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും നേതാവിനും ഇല്ലെന്നതാണ് വസ്തുത. ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലും ജനോപകാരപ്രദമായ പാര്‍ട്ടി പദ്ധതികള്‍ നടപ്പാക്കുന്നതിലും ജയരാജന്‍ സംസ്ഥാന നേതാക്കള്‍ക്കുപോലും മാതൃകയാണ്.

കണ്ണൂരിലെ താരകം... ചെഞ്ചോരപ്പൊൻകതിർ
കണ്ണൂരിലെ താരകം, ചെഞ്ചോരപ്പൊൻകതിർ, നാടിൻ നെടുനായകൻ, ചെമ്മണ്ണിൻ മാനം കാക്കും നന്മൾ തൻ പൂമരം... ഇതൊക്കെയാണ് കണ്ണൂരിലെ സഖാകൾക്ക് പി ജയരാജൻ. ഏറ്റവും ഒടുവിൽ സിപിഎം പുറച്ചേരി ഇറക്കിയ സംഗീത ആൽബത്തിലെ വരികളാണിത്. സാധാരണ രക്തസാക്ഷികളെ വാനോളം വാഴ്ത്തുന്ന പാട്ടുകൾ സിപിഎം എതിർക്കാറുണ്ട്. ഇത് ആദ്യമായാണ് ജീവിച്ചിരിക്കുന്ന നേതാവിനെ വാഴുത്തുന്ന പാട്ട് രംഗത്തിറങ്ങുന്നത്. ഇതിനെ പരിഹസിക്കുന്ന പല പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ എതിർകക്ഷികൾ ഉയർത്തുകയും ചെയ്തിരുന്നു.

വിഎസിനെ പറഞ്ഞ വാക്കുകൾ...
പാർട്ടിക്ക് അധീതനല്ല ആരും എന്ന തത്വം പരിപാലിക്കുന്ന സിപിഎമ്മിനും തലപ്പത്തിരിക്കുന്നവർക്കും ഇതൊന്നും അത്ര രസിക്കില്ല എന്നത് തീർച്ചയാണ്. പാർട്ടിക്ക് അധാതനാവാൻ ശ്രമിക്കുന്നു എന്ന് വിഎസിനെതിരെ കഴിഞ്ഞ സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം ഉന്നയിച്ച വാക്കുകൾ പി ജയരാജനെതിരെ തന്നെ തിരിഞ്ഞ് കൊത്തുകയായിരുന്നു സംസ്ഥാന കമ്മറ്റിയിൽ.

"ബിംബം പേറുന്ന കഴുത"
"ബിംബം പേറുന്ന കഴുത" എന്നാണ് വിഎസ് അച്യുതാനന്ദനെ പി ജയരാജൻ വിമർശിച്ചത്. പിണറായി പക്ഷ നേതാവായ ജയരാജന്റെ വിഎസിനെതിരെയുള്ള വിമർശനം യുവ നേതാവായ എം സ്വരാജടക്കം ഏറ്റുപിടിച്ചിരുന്നു. എന്നാൽ എല്ലാം പി ജയരാജനെ തന്നെ തിരിഞ്ഞുകൊത്തുകയായിരുന്നു. പി ജയരാജന്റെ കാര്യം സിപിഎം സംസ്ഥാന സമിതിയിൽ ചർച്ചയായത് തികച്ചും അപ്രതീക്ഷിതമായാണ്. പാർട്ടി നയങ്ങളിൽ നിന്ന് മാറിയാണ് ജയരാജന്റെ പ്രവർത്തനം. ശ്രീക്ഷ്ണ ജയന്തി അടക്കമുള്ള വിഷയങ്ങലിൽ പാർട്ടിയോട് ആലോചിക്കാതെ സ്വന്തം നിലയ്ക്ക് തീരുമാനങ്ങളെടുക്കുന്നതായും സംസ്ഥാന സമിതി വിലയിരുത്തിയിരുന്നു. ഇതെല്ലാം ജില്ലാ സമ്മേളനത്തിൽ ചർച്ചയാകും.

നൃത്തശില്പം
സിപിഎം ജില്ലാ കമ്മറ്റി തയ്യാറാക്കിയ കുറിപ്പാണ് ഇപ്പോൾ പ്രശ്നം പരിഗണിക്കാനും നടപടിയ്ക്കും വഴിവെച്ചത്. ശ്രീകാകുളത്തെ നക്സലൈറ്റുകളുടെ വേഷവിധാനങ്ങളോടെ പി ജയരാജനെ അവതരിപ്പിക്കുന്ന നൃത്തശിൽപ്പത്തിന്റെയും ജീവിത രേഖകളുടെയും തെളിവുകൾ സഹിതമാണ് സംസ്ഥാന സമിതിയിൽ വിഷയം ചർച്ചയ്ക്ക് വന്നത്. സംഘപരിവാറിന്റെ കൊലയ്ക്ക് മുന്നിൽ ധാരതയോടെ പോരാടി ജീവൻ നിലനിർത്തിയ നേതാവ് എന്ന നിലയിലും വേദനിക്കുന്നവർക്ക് സാന്ത്വനത്തിന്റെ സ്നേഹസ്പർശമാകുന്ന കാരുണ്യത്തിന്റെ നിറകുമായും ആൽബത്തിൽ പി ജയരാജനെ ചിത്രീകരിക്കുന്നുണ്ട്.

പാർട്ടിക്ക് വിമർശിക്കാൻ അധികാരമുണ്ട്
എന്നാൽ പാർട്ടിയുടെ വിമർശനം ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നാണ് പിന്നീട് ജയരാജന്റെ പ്രസ്താവന. വിമർശനവും സ്വയം വിമർശനവുമില്ലെങ്കിൽ കമ്യൂണിസ്റ്റ് പാർട്ടിയില്ല. എന്നെ വളർത്തിയ പാർട്ടിക്ക് എന്നെ എന്നെ വിമർശിക്കാനും അധികാരമുണ്ട്. ആ വിമർശനത്തിൽ ഉൾക്കൊള്ളേണ്ടവ ഉൾക്കൊണ്ടുകൊണ്ടാണ് മുന്നോട്ടു പോകുന്നത് എന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ സിപിഎം സംസ്ഥാനസമിതി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയെന്ന അദ്ദേഹം നിഷേധിക്കുകയായിരുന്നു.

വീണ്ടും കട്ട്ഔട്ട്
അതേസമയം പാർട്ടി വിമർശനത്തിന് ശേഷവും പി ജയരാജന്റെ കട്ട്ഔട്ട് വച്ചിരുന്നു. ഇതും വൻ വിവാദങ്ങൾ വഴിവെക്കുകയായിരുന്നു. കാസര്‍ഗോഡ് കാറഡുക്ക പഞ്ചായത്തിലെ മുള്ളേരിയയിലാണ് പി ജയരാജന് അഭിവാദ്യമര്‍പ്പിച്ച് കട്ട് ഔട്ട് പ്രത്യക്ഷപ്പെട്ടത്. വ്യക്തിപൂജയ്‌ക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജനെതിരെ വിമര്‍ശനം ഉയർന്നതിന് തൊട്ടു പിന്നാലെയായിരുന്നു ഇത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ വക
സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് കട്ട് ഔട്ട് സ്ഥാപിച്ചത്. സിപിഎം കേന്ദ്രമായ കാറഡുക്ക 13ാം മൈലിലാണ് കട്ട് ഔട്ട് സ്ഥാപിച്ച സംഭവം സിപിഎം ജില്ലാ കമ്മിറ്റി ഗൗരവത്തോട് കൂടിയാണ് കാണുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായുമാണ് വിവരം.

പിജെ എന്ന ബാഡ്ജുമായി കുട്ടികൾ
സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനത്തിന് ശേഷം കണ്ണൂര്‍ ഏരിയാ സമ്മേളനത്തില്‍ സപ്പോര്‍ട്ട് പിജെ എന്ന ബാഡ്ജുമായി കുട്ടികളെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കാറഡുക്കയില്‍ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഇതും ജില്ലാ സമ്മേളനത്തിൽ ചർച്ചയാകും.

മൂന്നാംമതും സെക്രട്ടറി സ്ഥാനത്തേക്ക്?
പരിപാടികളില്‍ പാര്‍ട്ടിക്ക് നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ജയരാജന് നല്‍കുന്നു എന്നതില്‍ കണ്ണൂര്‍ ലോബിയിലെ തന്നെ മറ്റ് നേതാക്കള്‍ അസ്വസ്ഥരാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ജയരാജന് വേണ്ടി ഇറങ്ങിയ സംഗീത ആല്‍ബവും ഫ്‌ളക്‌സ് ബോര്‍ഡുകളും ഡോക്യുമെന്ററിയുമെല്ലാം പാര്‍ട്ടി നേതൃത്വത്തെ അക്ഷരാര്‍ത്ഥത്തില്‍ വിറളി പിടിപ്പിക്കുന്നുണ്ട്. മൂന്നാമതും ജില്ലയുടെ നേതൃസ്ഥാനത്തേക്കും സംസ്ഥാന സെക്രട്ടറിയേറ്റിലേക്കും എത്താമെന്നുള്ള ജയരാജന്റെ പ്രതീക്ഷകള്‍ക്ക് തുരങ്കം വെച്ചുകൊണ്ടുള്ളതാണ് വ്യക്തി പൂജ വിവാദം.

മകനെതിരെയും ആരോപണം
അതേസമയം പി ജയരാജന്റെ മകൻ മട്ടന്നൂർ പോലീസ് സ്റ്റേഷനിൽ കയറി പോലീസിനെ ആക്രമിച്ചെന്ന ആരോപണവും ഉണ്ടായിരുന്നു. എന്നാൽ അതിന് പിന്നിൽ കോൺഗ്രസുകാരനായ എസ്ഐയാണെന്ന പ്രത്യാരോപണവുമായി പാർട്ടി പ്രവർത്തകർ തന്നെ രംഗത്തെത്തിയിരുന്നു.

വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം
വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകം വരമ്പത്ത് നൽകിയ കൂലിയായിരുന്നുവെന്നാണ് പി ജയരാജൻ പറഞ്ഞതും വൻ വിവാദങ്ങൾക്ക് കാരണമായിരുന്നു. കണ്ണൂർ ധർമ്മടത്ത് സിപിഎം സംഘടിപ്പിച്ച പൊതുപരിപാടിയിലായിരുന്നു ജയരാജന്റെ ഈ വെളിപ്പെടുത്തൽ എന്നാണ് ജനം ടിവി റിപ്പോർട്ട് ചെയ്തിരുന്നത്.

കണ്ണൂരിലെ ആദ്യ രാഷ്ട്രീയ കൊലപാതകം
ജില്ലയിൽ സിപിഎമ്മുകാർ കൊലപ്പെടുത്തിയ ആദ്യ ആർഎസ്എസുകാരനായിരുന്നു വാടിക്കൽ രാമകൃഷ്ണൻ. പിന്നീടാണ് ജില്ലയിൽ സിപിഎം-ആർഎസ്എസ് സംഘർഷം ഉടലെടുക്കുന്നത്. ധർമ്മടം മേഖലയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റതിനെത്തുടർന്ന് പത്ത് മിനുറ്റിനുള്ളിൽ നടത്തിയ തിരിച്ചടിയിലാണ് രാമകൃഷ്ണൻ കൊല്ലപ്പെട്ടത്. ഇത് വരമ്പത്ത് നൽകിയ കൂലിയായിരുന്നു എന്നാണ് പി ജയരാജൻ തുറന്ന് പറഞ്ഞതെന്ന് ജനം ടിവി റിപ്പോർട്ട് ചെയ്യുന്നു.

പിണറായി വിജയനും പ്രതി?
സിപിഎം മുതിർന്ന നേതാവും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയന് വാടിക്കൽ രാമകൃഷ്ണൻ വധത്തിൽ പങ്കുണ്ടെന്നാണ് ആർഎസ്എസ് - ബിജെപി കേന്ദ്രങ്ങൾ ആരോപിക്കുന്നത്. വാടിക്കൽ രാമകൃഷ്ണൻ വധത്തിൽ നേരിട്ട് ഇടപെട്ടു എന്നും രാമകൃഷ്ണനെ കല്ല് വെട്ടുന്ന മഴു കൊണ്ട് പിണറായി വെട്ടി എന്നും ജനം ടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications