കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഓഫീസിന് പച്ച പെയിന്റടിച്ചു

Google Oneindia Malayalam News

കണ്ണൂര്‍: തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചുവപ്പ് തരം പോലെ പച്ചയും കാവിയും മറ്റും ആയി മാറാറുണ്ട് എന്നത് രാഷ്ട്രീയശത്രുക്കളുടെ ആരോപണമാണ്. അതിലല്‍പം സത്യമില്ലാതില്ല എന്ന് കരുതുന്നവര്‍ പാര്‍ട്ടിയിലും പുറത്തും നിരവധി ഉണ്ട് താനും. എന്ന് വെച്ച് സി പി ഐ എമ്മിന്റെ ഓഫീസിന് പച്ച പെയിന്റടിച്ചു വെച്ചാലോ? അതും ചുവന്ന നാട് എന്ന് പേരുകേട്ട കണ്ണൂരില്‍.

കണ്ണൂര്‍ അരിയിലെ സി പി എം ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് അജ്ഞാതര്‍ ഒറ്റ രാത്രി കൊണ്ട് പച്ച പെയിന്റടിച്ചുവിട്ടത്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമനെന്ന പോലെ പച്ച പെയിന്റടിച്ചത് മുസ്ലിം ലീഗുകാരാണ് എന്ന ആരോപണവുമായി സി പി എം നേതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്.

green paint

ഓഫീസ് സന്ദര്‍ശിച്ച ശേഷം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആഞ്ഞടിച്ചതും മുസ്ലിം ലീഗിന് എതിരെ തന്നെ. സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച ജയരാജന്‍ പോലീസിനെയും വെറുതെ വിട്ടില്ല. എന്നാല്‍ സംഭവത്തോട് മുസ്ലിം ലീഗ് നേതാക്കള്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഓഫീസ് മുഴുവനായും പച്ച നിറത്തില്‍ പെയിന്റടിച്ചിട്ടുണ്ട്.

ലീഗിലെ ക്രിമിനലുകള്‍ക്കെതിരെ പോലീസ് കേസെടുക്കാന്‍ തയ്യാറാകാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണം എന്നാണ് പി ജയരാജന്റെ ആക്ഷേപം. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. തളിപ്പറമ്പ് ഡി വൈ എസ് പി സുദര്‍ശനന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ക്യാമ്പ് ചെയ്യുന്നത്.

English summary
CPIM branch office in Kannur painted green. CPIM district secretary P jayarajan alleges Muslim League behind this.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X