കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഭാഗീയത അവസാനിച്ചതോടെ സിപിഎം കരുത്ത് വര്‍ദ്ധിപ്പിച്ചു; വിവാദം ഒഴിവാക്കി മുന്നോട്ട്

  • By അൻവർ സാദത്ത്
Google Oneindia Malayalam News

തൃശ്ശൂര്‍: തൃശൂരില്‍ നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന് കാലങ്ങളായി പാര്‍ട്ടിയെ പിറകോട്ട് വലിച്ചിരുന്ന വിഭാഗീയത അവസാനിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ്. വിഭാഗീയതയാല്‍ അത്യധികം വിവാദത്തില്‍ മുങ്ങിപ്പൊങ്ങുന്ന പാര്‍ട്ടി സമ്മേളനങ്ങളില്‍ നിന്നും ഭിന്നമായി മികച്ച രീതിയില്‍ സംഘടിപ്പിക്കപ്പെട്ട സമ്മേളനമായി തൃശൂരിലേത്.

ഷുഹൈബിനെ കൊലപ്പെടുത്തിയ സംഘത്തിലെ ഒരാള്‍കൂടി അറസ്റ്റില്‍
വിഭാഗീയത വിട്ടുമാറിയപ്പോള്‍ പാര്‍ട്ടിക്ക് കരുത്തുകൂടിയതായാണ് വിലയിരുത്തല്‍. വിഭാഗീയത കത്തിനിന്ന കാലങ്ങളില്‍ ചര്‍ച്ചകളില്‍ പലതും ഇരുവിഭാഗങ്ങളുടെ വാദപ്രതിവാദങ്ങളായി അവസാനിക്കുകയായിരുന്നു. എന്നാലിപ്പോള്‍ പാര്‍ട്ടിക്കെതിരെ നിഷ്പക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഇത് സിപിഎമ്മിന്റെ മുന്നോട്ടുള്ള കുതിപ്പിന് വേഗതകൂട്ടുമെന്നുറപ്പാണ്.

 cpim

ഇത്തവണ പാര്‍ട്ടി സമ്മേളനം നടന്നത് അക്രമ രാഷ്ട്രീയത്തിന്റെ വിവാദങ്ങള്‍ക്കിടെയാണ്. ഇത് ചര്‍ച്ചകളിലും പ്രതിഫലിച്ചു. കണ്ണൂര്‍ മോഡല്‍ പാര്‍ട്ടി പ്രവര്‍ത്തനം ആവശ്യമാണോ എന്നതില്‍ അംഗങ്ങള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നു. പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന രീതിയിലുള്ള അക്രമ രാഷ്ട്രീയം അവസാനിപ്പിക്കേണ്ട കാലമായെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു.

രാഷ്ട്രീയ അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രതവേണം. കണ്ണൂരിലെ നേതൃത്വം ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. കൊലപാതകങ്ങളുണ്ടായാല്‍ ജനാധിപത്യമായ രീതിയില്‍ എതിരാളികളെ തുറന്നു കാണിക്കണം. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വേഗത്തില്‍ നടപ്പാക്കി കൂടുതല്‍ ജനോപകാര്യപ്രദമായി ഇടപെട്ടാല്‍ സര്‍ക്കാരിന് തുടര്‍ഭരണം ലഭിക്കുമെന്നും സമ്മേളത്തില്‍ പ്രതിനിധികള്‍ വിലയിരുത്തി.

ഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽഷുഹൈബിന് പിന്നാലെ സഫീർ.. ലീഗ് പ്രവർത്തകനെ കുത്തിക്കൊന്നു! 5 പേർ പിടിയിൽ, മണ്ണാർക്കാട് ഹർത്താൽ

മനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ.. രക്തസമ്മർദം കുറഞ്ഞതും നിർജലീകരണവും കാരണംമനോഹർ പരീക്കർ വീണ്ടും ആശുപത്രിയിൽ.. രക്തസമ്മർദം കുറഞ്ഞതും നിർജലീകരണവും കാരണം

English summary
Cpim Kerala State Party Conference At Thrissur ends with unity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X