ജിഷ്ണുവിന് നീതി ലഭിക്കാന്‍ പോരാടിയവരെ സിപിഐഎം പുറത്താക്കി? ഇതാണോ സഖാവേ പാര്‍ട്ടി നയം?
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടിരിക്കുന്നത്.
കോഴിക്കോട്: പാമ്പാടി നെഹ്റു എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐഎം തീരുമാനം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടിരിക്കുന്നത്.
ജിഷ്ണുവിന്റെ മരണത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ കുടുംബം ശക്തമായ സിപിഎം അനുഭാവികളുമാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ജിഷ്ണുവിന്റെ രക്ഷിതാക്കളെയും ബന്ധുക്കളെയും സഹായിച്ച പാര്‍ട്ടി അംഗങ്ങള്‍ക്കും അംഗത്വം പുതുക്കി നല്‍കേണ്ടെന്നാണ് തീരുമാനം.

വിഎസ് അച്യുതാനന്ദന് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ ആളുകളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയെന്നും, സന്ദര്‍ശനത്തിന് വ്യാപക പ്രചാരണം നല്‍കിയെന്നും ആരോപിച്ചാണ് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗത്തിന് പാര്‍ട്ടി അംഗത്വം നഷ്ടപ്പെടാന്‍ കാരണമായത്. അതേസമയം, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാതാപിതാക്കളെ സഹായിച്ചതിന്റെ പേരില്‍ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കാത്തതിനെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഇവര്‍.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
അഹാന കൃഷ്ണയ്ക്ക് മോഹൻലാലിൻ്റെ അതേ കഴിവുണ്ട്..പാർവതിയും അഹാനയും വലിയ താരങ്ങളാകേണ്ടവർ';അപ്പ ഹാജ











Click it and Unblock the Notifications