കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിഷ്ണുവിന് നീതി ലഭിക്കാന്‍ പോരാടിയവരെ സിപിഐഎം പുറത്താക്കി? ഇതാണോ സഖാവേ പാര്‍ട്ടി നയം?

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടിരിക്കുന്നത്.

Google Oneindia Malayalam News

കോഴിക്കോട്: പാമ്പാടി നെഹ്‌റു എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗത്വം പുതുക്കി നല്‍കേണ്ടെന്ന് സിപിഐഎം തീരുമാനം. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇടപെട്ട സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം ഉള്‍പ്പെടെയുള്ള പ്രാദേശിക സിപിഎം നേതാക്കള്‍ക്കാണ് അംഗത്വം നഷ്ടപ്പെട്ടിരിക്കുന്നത്.

ജിഷ്ണുവിന്റെ മരണത്തിന് ശേഷം സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ജിഷ്ണുവിന്റെ കുടുംബം ശക്തമായ സിപിഎം അനുഭാവികളുമാണ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ജിഷ്ണുവിന്റെ രക്ഷിതാക്കളെയും ബന്ധുക്കളെയും സഹായിച്ച പാര്‍ട്ടി അംഗങ്ങള്‍ക്കും അംഗത്വം പുതുക്കി നല്‍കേണ്ടെന്നാണ് തീരുമാനം.

jishnu

വിഎസ് അച്യുതാനന്ദന്‍ ജിഷ്ണുവിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ ആളുകളെ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയെന്നും, സന്ദര്‍ശനത്തിന് വ്യാപക പ്രചാരണം നല്‍കിയെന്നും ആരോപിച്ചാണ് സിഐടിയു സംസ്ഥാന കമ്മിറ്റിയംഗത്തിന് പാര്‍ട്ടി അംഗത്വം നഷ്ടപ്പെടാന്‍ കാരണമായത്. അതേസമയം, ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാതാപിതാക്കളെ സഹായിച്ചതിന്റെ പേരില്‍ പാര്‍ട്ടി അംഗത്വം പുതുക്കി നല്‍കാത്തതിനെതിരെ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എതിര്‍പ്പുണ്ട്. സംഭവത്തില്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാനുള്ള നീക്കത്തിലാണ് ഇവര്‍.

English summary
Cpim local leaders lost party membership, due to involve in jishnu case movement.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X