Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐഎം പ്രവര്‍ത്തകര്‍ക്ക് മാഫിയ ബന്ധമെന്ന് റിപ്പോര്‍ട്ട്

പത്തനംതിട്ട: സിപിഐഎം അംഗങ്ങള്‍ക്ക് മാഫിയ ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിക്കാനിരിക്കുന്ന പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇങ്ങനെയൊരു പരാതി ഉള്ളത്. ഇതുമായി ബന്ധപ്പെട്ട് 57 പരാതികള്‍ കിട്ടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

സിപിഐഎം ജില്ലാ സമ്മേളനം തുടരുമ്പോള്‍ പുതിയ സെക്രട്ടറിയാകാനുള്ള കടിപിടി നടക്കുകയാണ്, ഇതിനിടയിലാണ് പുതിയ വിവാദങ്ങള്‍. വയല്‍ നികത്തല്‍, ക്വാറി, മണ്ണ്, മണല്‍ തുടങ്ങിയ മേഖലകളിലെ മാഫിയകളുമായി അംഗങ്ങള്‍ ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് പരാതി.

cpm

പാര്‍ട്ടിയില്‍ അംഗങ്ങള്‍ ഇപ്പോള്‍ കുറവാണ്. 17 ശതമാനം പേര്‍ മെമ്പര്‍ഷിപ്പ് പുതുക്കിയിട്ടുമില്ല. ഇതിനെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സ്വാധീനം ശക്തിപ്പെടുത്തണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡിവൈഎഫ്‌ഐയുടെ പ്രവര്‍ത്തനങ്ങളും അവതാളത്തിലാണ്. മദ്യനിരോധന പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. പാര്‍ട്ടി നേതാക്കള്‍ അവരുടെ സ്ഥാനങ്ങള്‍ ഒരു അലങ്കാരമായി കൊണ്ടുനടക്കുകയാണെന്നും, ആര്‍ഭാട ജീവിതം നയിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. പത്തനംതിട്ട ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട കനത്ത പരാജയവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+