Get Updates
Get notified of breaking news, exclusive insights, and must-see stories!

വിവരാവകാശരേഖ ശരിയാകണം എന്നുണ്ടോ.. ചോദ്യം സിപിഎം എംഎല്‍എയുടെ വക.. എന്തൊരു തോല്‍വി!!

ടി പി വധക്കേസിലെ പ്രതികളായ കൊടി സുനിയെയും കൂട്ടരെയും ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന് കാണിക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ സഖാക്കള്‍ കുറച്ച് ബാക്ക്ഫുട്ടിലാണ്. പട്ടിക തയ്യാറാക്കിയത് കഴിഞ്ഞ സര്‍ക്കാരാണെന്ന് പറഞ്ഞ് പിടിച്ചുനില്‍ക്കാന്‍ ആണ് കൂടുതല്‍ പേരും ശ്രമിക്കുന്നത്. എന്നാല്‍ കൂട്ടത്തിലൊരു എം എല്‍ എ ശരിക്കും ഞെട്ടിച്ചുകളഞ്ഞു.

Read Also: ഗോവിന്ദച്ചാമിയെയും വിടാരുന്നു.. പിണറായിക്കും ചെന്നിത്തലക്കും ട്രോള്‍.. പത്രക്കാര്‍ക്കും ട്രോൾ!!!

Read Also: ടിപി കേസിലെ 11 പേരും നിസാമും... ഗോവിന്ദച്ചാമിയെ വിട്ടുപോയോ.. തെണ്ടിത്തരമെന്ന് സോഷ്യല്‍ മീഡിയ!!

Read Also: സെക്‌സിന് തൊട്ടുമുമ്പ് സ്ത്രീകള്‍ ചെയ്യുന്ന 10 കാര്യങ്ങള്‍.. അമ്പരപ്പിക്കുന്ന ഒരു പഠനം, ഞെട്ടല്ലേ!!

Read Also: ആ ലിസ്റ്റില്‍ നിസാമിന്റെ പേര് ഉള്‍പ്പെടുത്തിയത് പിണറായി സര്‍ക്കാര്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍!

ഈ വിവരാവകാശ രേഖയില്‍ കാണുന്നതൊക്കെ ശരിയാകണം എന്നുണ്ടോ എന്നാണ് ഇരവിപുരം എം എല്‍ എയായ സി പി എം നേതാവിന്റെ ചോദ്യം. എന്തൊരു തോല്‍വിയാടോ താനെന്ന് ചോദിച്ച് സോഷ്യല്‍ കൊന്ന് കൊലവിളിക്കുകയാണ് കക്ഷിയെ. പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വേണ്ടി വിവരാവകാശ രേഖയെ വരെ ചോദ്യം ചെയ്യുന്ന സഖാവിന്റെ വീഡിയോ നോക്കൂ..

ഉളുപ്പില്ലാതെ ന്യായീകരിച്ചതും പോരാ

ഉളുപ്പില്ലാതെ ന്യായീകരിച്ചതും പോരാ

ചാനലില്‍ വന്നിരുന്നു ഉളുപ്പില്ലാതെ ന്യായീകരിച്ചു വന്‍ മണ്ടത്തരം വിളിച്ചു പറഞ്ഞു വെട്ടിലായി സി പി എം എം എല്‍ എ എം നൌഷാദ്. ഇരവിപുരത്തുകാര്‍ക്ക് അവര്‍ അര്‍ഹിച്ച എം എല്‍ എയെ തന്നെ കിട്ടി - എന്ന് പറഞ്ഞ് കോണ്‍ഗ്രസ് അനുഭാവികളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കിയിരിക്കുന്നത്.

സംഭവം ഇങ്ങനെ

സംഭവം ഇങ്ങനെ

ജയില്‍ശിക്ഷ ഇളവിനെ സംബന്ധിച്ച വിവരാവകാശ രേഖ ചര്‍ച്ച ചെയ്യുന്നതിനിടെ ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണ് സി പി എം എം എല്‍ എ എം നൌഷാദ് ഈ ഞെട്ടിക്കുന്ന ചോദ്യം ചോദിച്ചത്. അല്ല, വിവരാവകാശ രേഖയില്‍ പറഞ്ഞിരിക്കുന്നതെല്ലാം നൂറ് ശതമാനം ശരിയായിക്കണം എന്നുണ്ടോ എന്നാണ് എം എല്‍ എ ചോദിച്ചത്.

അയ്യോ എന്റമ്മേ എന്ന് അവാതാരകന്‍

അയ്യോ എന്റമ്മേ എന്ന് അവാതാരകന്‍

പാര്‍ട്ടിയെ ന്യായീകരിക്കാന്‍ വേണ്ടി എം എല്‍ എ ചോദിച്ച ആന മണ്ടത്തരം കേട്ട് ഇയ്യോ എന്റമ്മേ എന്നാണ് അവതാരകനായ വിനു പ്രതികരിച്ചുപോയത്. അത് പിന്നെ 100 ശതമാനം അല്ലാതെ 99 ശതമാനമാണോ ശരി എന്ന് കോണ്‍ഗ്രസ് നേതാവായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ചോദിച്ചു. അഡ്വ ജയശങ്കറും ചര്‍ച്ചയില്‍ ഉണ്ടായിരുന്നു.

പ്രതികരണങ്ങള്‍ ഇങ്ങനെ

പ്രതികരണങ്ങള്‍ ഇങ്ങനെ

വിവരാവകാശ രേഖയേ കുറിച്ചു പോലും വിവരമില്ലാത്ത വിവരം കെട്ടവരുടെ വിവരക്കേടേ ... നിങ്ങളുടെ പേരോ സി പി എം. മനോരമ ചാനലില്‍ പി മനോജ് പൊളിച്ചു.. രണ്ടിനെയും ഒരേ നുകത്തില്‍ കെട്ടാം - സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വീഡിയോയുടെ പ്രതികരണങ്ങള്‍ ഇങ്ങനെ.

എങ്ങിനെ വിലയിരുത്തും

എങ്ങിനെ വിലയിരുത്തും

വിവരാവകാശ പ്രകാരം കിട്ടുന്ന രേഖകള്‍ പോലും വിശ്വസിക്കാന്‍ പറ്റില്ലന്ന ഒരു സമാജികന്റെ പ്രസ്ഥാവനയെ പൊതുജനം എങ്ങിനെ വിലയിരുത്തും. എന്തൊക്കെ വിവരമില്ലായ്മയാണ് ഈ സഖാക്കള്‍ പുലമ്പുന്നത്. ഇവര്‍ക്ക് വോട്ട് ചെയ്ത നമ്മള്‍ വഞ്ചിതരായിരിക്കുന്നു. ഏതാ ഈ സാധനം, ഇവനും ഒരു എം.എല്‍.എ ആണല്ലോ എന്നോര്‍ക്കുമ്പോഴാ സങ്കടം.

കലാഭവന്റെ മിമിക്രി ട്രൂപ്പുപോലെ

കലാഭവന്റെ മിമിക്രി ട്രൂപ്പുപോലെ

എന്റമ്മോ ഇതിപ്പോ കലാഭവന്റെ മിമിക്രി ട്രൂപ്പു പോലെ ആണല്ലോ. നാട്ടുകാരെ ചിരിപ്പിച്ചു ചിരിപ്പിച്ചു ഒരു വഴിയാക്കാന്‍ കച്ച കെട്ടി ഇറങ്ങിയേക്കുവാ. ഇ പി ജയരാജന്‍ നേതൃത്വം കൊടുക്കുന്ന ഈ ട്രൂപ്പിലെ മെയിന്‍ സി ഐ ഡി മനോജ് ആണെന്നാ വിചാരിച്ചത് പക്ഷേ അതിനേക്കാളും മുഴുത്ത നൗഷാദിനെ പോലെയുള്ള മൊതലുകള്‍ പിന്നാമ്പുറത്ത് ഉണ്ടെന്ന് അറിഞ്ഞില്ലല്ലോ.

തോല്‍പ്പിച്ചു കളഞ്ഞല്ലോ

തോല്‍പ്പിച്ചു കളഞ്ഞല്ലോ

നീ ഞങ്ങളെ തോല്‍പ്പിച്ചു കളഞ്ഞല്ലോ ഉണ്ണീ എന്ന് നൗഷാദിനോട് ജയരാജനും മനോജും. വല്ല വിവരം ഉള്ള ആരേങ്കിലും വിളിച്ചൂടെ ചര്‍ച്ചക്ക്. വിവരാവകാശ നിയമം എന്താണെന്ന് പോലും അറിയില്ല. ഇരവിപുരംകാര്‍ക്ക് നല്ല നമസ്‌കാരം. ഒരു കടുക് മണിയോളം ബുദ്ധിയുണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു

വെറുതെ സമയം കളയുന്നു

വെറുതെ സമയം കളയുന്നു

വെറുതേ എന്തിനാണ് പ്രേക്ഷകരുടെ സമയം കളയുന്നത് ആ നേരം രണ്ട് പാട്ട് പാടിക്കൂടെ ഇപ്പോ ഒക്കെ ഇതൊക്കെ ആരെങ്കിലും വിശ്വസിക്കോ. ഇവരുടെ ഒക്കെ വിചാരം ഇപ്പോളും പന്തം കൊളുത്തി പ്രസംഗം നടത്തിയകാലം ആണെന്നാണ് എന്തുപറഞ്ഞാലും ജനങ്ങള്‍ വിശ്വാസിക്കുന്ന കാലം കഴിഞ്ഞത് അറിഞ്ഞില്ലേ ആവോ സഖാക്കള്‍

സി പി എം പറയുന്നത് മാത്രം ശരി

സി പി എം പറയുന്നത് മാത്രം ശരി

വിവരാവകാശ രേഖ ഒന്നും ശരിയല്ല കേരളത്തില്‍ സി പി എം പറയുന്നതാണ് അവസാന വാക്ക് അവര്‍ പറഞാല്‍ അതിന് അപ്പുറം ഒന്നുമില്ല. ചെറ്റകള്‍. എന്നാലും ഇങ്ങനെയുമുണ്ടാകുമോ മണ്ടന്മാര്‍. വിവരമുള്ള ഒരുത്തനും ഇല്ലെ ഈ പാര്‍ട്ടിയില്‍, കഷ്ടം. വിവരാവകാശ രേഖയെക്കുറിച്ചു വിവരമില്ലാത്ത സിപിഎം കാരോട് ചോദിച്ചിട്ട് വല്ല കാര്യവുമുണ്ടോ.

വീഡിയോ കാണാം

സി പി എം എം എൽ എ വിവരാവകാശ രേഖയെ ചോദ്യം ചെയ്യുന്ന വീഡിയോ കാണാം

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+