കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂത്തുപറമ്പില്‍ സിപിഎം ഞരമ്പ് രോഗികളുടെ ഗുണ്ടായിസം.. പണി കിട്ടിയത് ഒരു സഖാവിനും പ്രതിശ്രുതവധുവിനും!!

  • By Kishor
Google Oneindia Malayalam News

മറൈന്‍ ഡൈവില്‍ ചൂരല്‍ പ്രയോഗത്തിനെതിരെ പ്രതികരിച്ചവര്‍.. ചെഞ്ചോര വീണ കുത്തുപറമ്പിന്റെ മണ്ണില്‍ സദാചാര ഗുണ്ടകള്‍ ഉറഞ്ഞു തുള്ളിയപ്പോള്‍ എന്തേ ഡി വൈ എഫ് ഐ ഒരു കവല പ്രസംഗം പോലും നടത്താഞ്ഞത്? ഒരേ വഞ്ചിയിലെ യാത്രക്കാര്‍ ആയതുകൊണ്ടാണോ? - രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. ഡി വൈ എഫ് വൈ മാത്രമല്ല, സി പി എമ്മിനും എസ് എഫ് ഐക്കും ഇതേ ചോദ്യം നേരിടാനുണ്ട്.

സി പി എം പാര്‍ട്ടി അംഗവും എസ് എഫ് ഐ നേതാവുമായ ആകാശ് തില്ലങ്കേരിയെയും പ്രതിശ്രുധവധുവിനെയും കൂത്തുപറമ്പ് രക്തസാക്ഷി സ്മാരകത്തില്‍ വെച്ച് സി പി എമ്മിലെ ഞരമ്പ് രോഗികളായ സദാചാര പോലീസ് ആക്രമിച്ച സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നത്. സംഭവം വിശദീകരിച്ച് ആകാശ് തന്നെ ഫേസ്ബുക്കില്‍ വിശദമായി എഴുതിയിരുന്നു. ആ പോസ്റ്റിന് കിട്ടിയ രൂക്ഷമായ പ്രതികരണങ്ങള്‍ ഇങ്ങനെ.

തുടക്കം ഈ സെല്‍ഫിയില്‍

തുടക്കം ഈ സെല്‍ഫിയില്‍

കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്തൂപത്തില്‍ നിന്ന് ഇന്നലെ ഉച്ചയോടുകൂടി എടുത്ത സെല്‍ഫി ആണിത് - എന്ന് പറഞ്ഞാണ് ആകാശ് തില്ലങ്കേരി തന്റെ അനുഭവം വിവരിക്കുന്നത്. കൂടെ ഉള്ളത് പ്രീയ സഖാവ് മിഥുന്‍ മഹേന്ദ്രനും ഞാനുമായ് കല്ല്യാണമുറപ്പിച്ച എന്റെ സഖാവ് ഐശ്വര്യ കുന്നത്തുമാണ് എന്ന് ആകാശ് പറയുന്നു.

രക്തസാക്ഷികളുടെ സ്തൂപത്തില്‍വെച്ച്

രക്തസാക്ഷികളുടെ സ്തൂപത്തില്‍വെച്ച്

ഈ സെല്‍ഫിക്ക് ശേഷം കൂത്തുപറമ്പില്‍ ഞങ്ങള്‍ക്ക് കുറച്ച് ക്ലേശാനുഭവങ്ങളുണ്ടായ്. ഉത്തരേന്ത്യയിലോ പാക്കിസ്ഥാനിലോ ഒന്നുമല്ല, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഈറ്റില്ലമായ കണ്ണൂരിലെ, ധീരരായ അഞ്ച് ചെന്താരകങ്ങളുടെ ചോരയാല്‍ ചുവന്നുതുടുത്ത വിപ്ലവത്തിന്റെ തീച്ചൂളയില്‍ പടുത്തുയര്‍ത്തിയ രക്തസാക്ഷി കുടീരത്തില്‍ വച്ചുണ്ടായ ദുരവസ്ഥയാണ് ഇവിടെ പറയാന്‍ ആഗ്രഹിക്കുന്നത്.

 സദാചാര പോലീസുകാര്‍

സദാചാര പോലീസുകാര്‍

ഈ സെല്‍ഫി എടുത്തതിന് ശേഷം ചില സുഹൃത്തുക്കളോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു ഞങ്ങള്‍. അപ്പോള്‍ രണ്ട് ടാക്‌സി ട്രൈവര്‍മാര്‍ വളരെ പരുഷമായ നോട്ടത്തോടുകൂടി ഞങ്ങളുടെ സമീപം വരികയുണ്ടായ്. ഏതാണ്ട് ഞങ്ങളുടെയൊക്കെ അച്ഛന്റെ പ്രായമുള്ള രണ്ടുപേര്‍. എന്താ ഇവിടെ കാര്യം? എന്തിനാണ് വന്നതെന്നു? നിന്റെ ആരാ ഇവരെന്നൊക്കെ? വളരെ വൃത്തികെട്ട രീതിയില്‍ ഇവര്‍ ഐശുവിനെ ചോദ്യം ചെയ്യാന്‍ തുടങ്ങി..

ചോദ്യം ചെയ്യലും തെറിവിളിയും

ചോദ്യം ചെയ്യലും തെറിവിളിയും

നിങ്ങളെ ഇതൊന്നും ബോധിപ്പിക്കേണ്ട ആവശ്യമിലെന്നും. കൂത്തുപറമ്പില്‍ ഞങ്ങളിത് ആദ്യമായെല്ലെന്നും. സദാചാരമൊന്നും ഇവിടെ വേണ്ടെന്നും വളരെ ശാന്തമായ് തന്നെ ഞങ്ങള്‍ മറുപടി പറഞ്ഞു. പിന്നീട് വളരെ രോഷാകുലരായ് ഇവര്‍ ഞങ്ങളെ കേട്ടാലറക്കുന്ന ഭാഷയില്‍ തെറിപറയുകയും. ഇത് കൂത്തുപറമ്പാണ് ടാകക്‌സിക്കാരോട് കളിക്കാന്‍ നിങ്ങളായില്ലെന്നും, കുടുംബ പേരും കുടുംബത്തിലെ ഉന്നതരുടെ പേരും പറഞ്ഞ് വെല്ലുവിളിയായ്.

കയ്യേറ്റം ചെയ്യാനും ശ്രമം

കയ്യേറ്റം ചെയ്യാനും ശ്രമം

അവര്‍ക്ക് ഞങ്ങളുടെ പലചചോദ്യങ്ങള്‍ക്കും മറുപടിയില്ലെന്ന് വന്നപ്പോള്‍ അവര്‍ മിഥുനെ പിടിച്ച് ഐശ്വര്യയുടെ ദേഹത്തേക്ക് തള്ളിയിട്ടു. മിഥുനെ തള്ളുന്ന സ്ഥിതി വന്നപ്പോള്‍ ഞാന്‍ അയാളെ തടയുകയും പിടിച്ചുമാറ്റുകയും ചെയ്തു. വെല്ലുവിളി കയ്യാങ്കളിയിലേക്ക് കടക്കുമെന്ന സ്ഥിതിവന്നപ്പോള്‍ ഇയാള്‍ ഞാന്‍ പനോളി രത്‌നാകരനാണെന്നും എന്നെ നിങ്ങള്‍ക്കറിയില്ലെന്നും വീരവാദം മുഴക്കലായ്.

 എസ് ഐയെ വിളിച്ചുവരുത്തി

എസ് ഐയെ വിളിച്ചുവരുത്തി

ഒരുതരത്തിലും ഞങ്ങള്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അവര്‍ സ്റ്റാന്‍ഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി. ഞങ്ങള്‍ ആ പോലീസ് ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ സത്യസന്ധമായ് അവതിരിപ്പിക്കുകയും അദ്ദേഹത്തിന് കാര്യം ബോധ്യപ്പെടുകയും ചെയ്തതുകൂടി അദ്ദേഹം മടങ്ങിപ്പോയ്. അത്രയൊക്കെ ഉണ്ടായിട്ടും തൃപ്തരാവാത്ത അവര്‍ സ്റ്റേഷനില്‍നിന്ന് എസ് ഐയെ കൂടി വിളിച്ച് വരുത്തുകയാണ് ചെയ്തത്.

എസ് ഐയുടെ വകയും

എസ് ഐയുടെ വകയും

സിനിമ സ്‌റ്റൈലില്‍ ജീപ്പില്‍ വന്നിറങ്ങിയ കൂത്തുപറമ്പ് എസ് ഐ മനു കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനു പകരം സദാചാരക്കാരൊപ്പം നിന്ന് ഞങ്ങളെന്തോ തെറ്റ് ചെയ്തിട്ടെന്നപോല്‍ അവരേക്കാള്‍ തരംതാണ് താലിബാന്‍ മോഡലില്‍ ഞങ്ങളെയൊക്കെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. വളരെ ഹീനനായ് പൊതുജന മധ്യത്തില്‍ ഒരുതരത്തിലും പറയാന്‍ സാധിക്കാത്ത വാക്കുകളോടെ ആ എസ് ഐ ഐശുവിനെ മാനസികമായ് ടോര്‍ച്ചര്‍ ചെയ്തപ്പോള്‍ ഞങ്ങള്‍ ശക്തമായ് പ്രതികരിച്ചു.

തെറിവിളിയും മര്‍ദ്ദനവും

തെറിവിളിയും മര്‍ദ്ദനവും

പിന്നീട് ഞങ്ങള്‍ക്ക് നേരെയായ് അയാളുടെ ഹിറോയിസം ബലമായ് പിടിച്ച് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയ്. വഴിനീളെ കേട്ടാലറക്കുന്ന ഭാഷയില്‍ തെറിവിളി ആയിരുന്നു. സ്റ്റേഷനിലെത്തിയപ്പോള്‍ നമ്മള്‍ ചെയ്ത തെറ്റെന്താണെന്നും അത് പറഞ്ഞ് തരണമെന്നും ചോദിച്ച മാത്രയില്‍ ഞങ്ങക്കെ എസ് ഐ മര്‍ദ്ദിക്കുകയാണ് ഉണ്ടായത്.

 പാര്‍ട്ടിയിലെ ഞരമ്പുരോഗികള്‍

പാര്‍ട്ടിയിലെ ഞരമ്പുരോഗികള്‍

കുടുംബത്തില്‍ പിറക്കാതെ കുടുംബപ്പേരും കൊണ്ട് പേക്കൂത്താടുന്ന ഇത്തരം ഞരമ്പ് രോഗികള്‍ കൂത്തുപറമ്പിന്റെ ചരിത്രത്തിനു നേരെ പുറംതിരിഞ്ഞ് നിന്ന് കൊഞ്ഞനംകുത്തി കാണിക്കുന്നത്. കുടുംബമഹിമയിലെ അഹന്തയും ഭള്ളും മാത്രം കൈമുതലായിട്ടുള്ള ഇതുപോലുള്ള രത്‌നാകരന്മാരുടെ തലച്ചോറില്‍ തൊട്ടുകൂട്ടാന്‍ പോലും രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ തൊട്ടു തെറിപ്പിച്ചിട്ടില്ല.

 ആകാശ് അവസാനിപ്പിക്കുന്നത് ഇങ്ങനെ

ആകാശ് അവസാനിപ്പിക്കുന്നത് ഇങ്ങനെ

പട്ടി കടിക്കുന്നതാണെങ്കില്‍ ചങ്ങലകിടേണ്ടത് പട്ടിയെ ആണ്. അല്ലാതെ മനുഷ്യരെയല്ല. അതുപോലെ, ഒരാണും പെണ്ണും ഒരുമിച്ചിരുന്നാല്‍ ഇവനൊക്കെ കുരു പൊട്ടിയൊലിക്കുന്നുണ്ടെങ്കില്‍ ചങ്ങലിക്കിടേണ്ടതും ശുശ്രൂഷിക്കേണ്ടതും ഇവന്റെയൊക്കെ വികലമനോസ്ഥിതിയെ മാത്രമാണ്. ഞാനെന്റെ പ്രതികരണം തല്‍ക്കാലം ഇവിടെ പരിമിതപെടുത്തുന്നു. - ആകാശ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

English summary
CPIM moral policing at Koothuparamba irks social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X