കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം ഞരമ്പ് രോഗികളുടെ ഗുണ്ടായിസത്തിന് കുടപിടിച്ച് പി ജയരാജന്‍, ഇപ്പോ തല്ല് കിട്ടിയവനായി കുറ്റം!!!

  • By Kishor
Google Oneindia Malayalam News

കൂത്തുപറമ്പ് രക്തസാക്ഷികളുടെ സ്തൂപത്തിനടുത്ത് വെച്ച് സി പി എം സദാചാര ഗുണ്ടകള്‍ എസ് എഫ് ഐ നേതാവിനെയും പ്രതിശ്രുത വധുവിനെയും കൂട്ടുകാരനെയും ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പി ജയരാജന്‍. സദാചാര പോലീസിങിന് എതിരാണ് എന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ തുടങ്ങിയ ജയരാജന്റെ പോസ്റ്റ് ആക്രമിക്കപ്പെട്ട സി പി എം പാര്‍ട്ടി മെമ്പര്‍ കൂടിയായ ആകാശ് തില്ലങ്കേരിയെ കുറ്റപ്പെടുത്തുന്നതാണ്.

Read Also: കൂത്തുപറമ്പില്‍ സിപിഎം ഞരമ്പ് രോഗികളുടെ ഗുണ്ടായിസം.. പണി കിട്ടിയത് ഒരു സഖാവിനും പ്രതിശ്രുധവധുവിനും!!

തനിക്കുണ്ടായ അനുഭവം ആകാശ് തില്ലങ്കേരി പാര്‍ട്ടി തലത്തില്‍ ചര്‍ച്ച ചെയ്യാതെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതാണ് പി ജയരാജന്‍ സഖാവിനെ ചൊടിപ്പിച്ചത്. ഇത് അച്ചടക്കലംഘനമാണ് എന്നാണ് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കൂടിയായ ജയരാജന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ കനത്ത വിമര്‍ശനമാണ് ജയരാജന്റെ പോസ്റ്റിനെതിരെ ഉയരുന്നത്.

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

യുവതീ യുവാക്കള്‍ ഒരുമിച്ചിരുന്ന് സംസാരിക്കുന്നത് ഒരിക്കലും ഒരു തെറ്റല്ല. ആര്‍ക്കും അതിനെ ചോദ്യം ചെയ്യാന്‍ അധികാരവുമില്ല. ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണത്. കഴിഞ്ഞ ദിവസം കൂത്തുപറമ്പ് രക്തസാക്ഷി സ്തൂപത്തിന് സമീപത്ത് ഇരുന്ന് ഒരു യുവാവും യുവതിയും സംസാരിക്കുകയും അത് ഏതാനും ചിലര്‍ ചോദ്യം ചെയ്യുകയും ചെയ്യുന്ന നിലയുണ്ടായി.

എല്ലാവരും സിപിഎമ്മാണ്

എല്ലാവരും സിപിഎമ്മാണ്

യുവതീ യുവാക്കള്‍ പകല്‍ സമയത്ത് രക്തസാക്ഷി മണ്ഡപത്തിലോ, എവിടെ നിന്നായാലും ഒരിടത്തിരുന്ന് സംസാരിച്ചു എന്നുള്ളത് കൊണ്ട് മാത്രം ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. അതിനെ എതിര്‍ക്കപ്പെടേണ്ടതാണ്. തെറ്റ് ചെയ്തുവെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികള്‍ സിപിഐഎം അനുഭാവികളും ഈ വിഷയം പ്രചരിപ്പിച്ച ആകാശ് എന്ന യുവാവ് സിപിഐഎം അംഗവുമാണ്.

ആക്രമിക്കപ്പെട്ടവന് ജാഗ്രത പോര

ആക്രമിക്കപ്പെട്ടവന് ജാഗ്രത പോര

ആ നിലയില്‍ നോക്കുമ്പോള്‍ പാര്‍ട്ടി അനുഭാവിയേക്കാള്‍ ഉത്തരവാദിത്വം പാര്‍ട്ടി അംഗത്തിനുണ്ട്. ഒരു പാര്‍ട്ടി അംഗം പ്രശ്‌നങ്ങളെ പരിശോധിക്കേണ്ടത് വിമര്‍ശനത്തിന്റെയും സ്വയം വിമര്‍ശനത്തിന്റെയും അടിസ്ഥാനത്തിലാണ്. ഇങ്ങനെയൊരു വിഷയം ഉണ്ടായപ്പോള്‍ ആകാശ് കൂടുതല്‍ ജാഗ്രത കാണിക്കേണ്ടിയിരുന്നു. അവിടെ വെച്ച് തന്നെ പറഞ്ഞുപരിഹരിക്കാന്‍ പറ്റുമായിരുന്ന ഒരു പ്രശ്‌നത്തെ ഈ നിലയിലേക്ക് എത്തിക്കാനുണ്ടായ സാഹചര്യം പരിശോധിക്കണം.

ഫേസ്ബുക്കില്‍ മാനം കളഞ്ഞില്ലേ

ഫേസ്ബുക്കില്‍ മാനം കളഞ്ഞില്ലേ

മാത്രമല്ല നവമാധ്യമത്തില്‍ പാര്‍ട്ടിയെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നിലയില്‍ പ്രചരണം നടത്തിയത് ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ അച്ചടക്ക ലംഘനമാണ്. പോലീസ് അകാരണമായി മര്‍ദ്ദിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച് ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കണം. അതിന് പകരം ഈ വിഷയത്തെ പാര്‍ട്ടിയെയും പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെടുത്തി സമൂഹമാധ്യമങ്ങളില്‍ തെറ്റായ ചര്‍ച്ചകള്‍ സംഘടിപ്പിച്ചത് ശരിയല്ല.

ഇതൊക്കെ തെറ്റായ സന്ദേശമാണ്

ഇതൊക്കെ തെറ്റായ സന്ദേശമാണ്

ഫെയ്സ്ബുക്ക് പോസ്റ്റില്‍ കൂത്തുപറമ്പിനെ കുറിച്ചും പാര്‍ട്ടിയെ കുറിച്ചും പരാമര്‍ശിച്ചത് തെറ്റായ സന്ദേശമാണ് നല്‍കിയത്.ഇതേ തുടര്‍ന്ന് ഒന്നുമറിയാത്ത ആളുകള്‍ പാര്‍ട്ടിക്കും നേതാക്കള്‍ക്കും എതിരായ ചര്‍ച്ചയും സംഘടിപ്പിച്ചു. ഇതിനു കാരണക്കാരന്‍ ആകാശല്ലാതെ മറ്റാരുമല്ല. ഇത് പാര്‍ട്ടി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണ്.ഈ വിഷയം സംബന്ധിച്ച് ആകാശ് പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെടുകയോ തനിക്കുണ്ടായ അനുഭവം പറയുകയോ ചെയ്തിട്ടില്ലെന്നാണ് മനസിലാക്കുന്നത്.

ഇതൊന്നും ശരിയല്ലെന്ന് ജയരാജന്‍

ഇതൊന്നും ശരിയല്ലെന്ന് ജയരാജന്‍

ഒരു പാര്‍ട്ടി അംഗത്തിന് സ്വന്തം ഘടകത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാം. എന്നാല്‍ അതിന് പകരം എതിരാളികള്‍ക്ക് ഉപയോപ്പെടുത്താന്‍ പറ്റുന്ന വിധം നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ആകാശ് ആണ് സ്വയം വിമര്‍ശനം നടത്തേണ്ടത്.ഈ പ്രശ്‌നത്തെ സമഗ്രമായി കാണാതെയും മനസിലാക്കാതെയും അനുകൂലിച്ചും പ്രതികൂലിച്ചും പാര്‍ട്ടി അംഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്രകടനങ്ങള്‍ നടത്തുന്നതും ശരിയല്ല. - ഇങ്ങനെയാണ് ജയരാജന്റെ പോസ്റ്റ് അവസാനിക്കുന്നത്.

എന്താണ് ജയരാജന്റെ വേവലാതി

എന്താണ് ജയരാജന്റെ വേവലാതി


ജയരാജന്‍ സഖാവിനു സിപിഎം സദാചാര ഗുണ്ടകള്‍ആക്രമിച്ചതോ, ആക്രമണത്തിന് സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെ ഇരയായതോ. പരാതി നല്‍കിയ ഇടതുപക്ഷത്തിന്റെ പോലീസ് തന്നെ സദാചാര ഗുണ്ടകള്‍ ആയതോ വിഷയമല്ല. ഒരു സിപിഎം മന്ദബുദ്ധി തനിക്കെതിരെ നടന്ന ആക്രമണം പാര്‍ട്ടിക്കെതിരെ വ്യാപകമായി ഉപയോഗിക്കപ്പെടും എന്ന ആശങ്കയെ ഉള്ളൂ. സദാചാരപോലീസ് ചമയുന്ന ഓരോ പാര്‍ട്ടി അനുഭാവികളുടെയും തലയില്‍ വീഴുന്ന ബോംബ് സഖാവെ.

സദാചാര പാര്‍ട്ടി

സദാചാര പാര്‍ട്ടി

സദാചാര പോലീസുകാര്‍ക്ക് വേണ്ടി സദാചാര ഗുണ്ടകളാല്‍ നയിക്കുന്ന സദാചാര പാര്‍ട്ടി ആയിരുന്നല്ലേ. കൊള്ളാം. പനോളി വത്സന്‍ വേണോ ആകാശന്‍ വേണോ എന്ന് തൂക്കി നോക്കിയപ്പോ വത്സന്‍ മതി എന്ന് സെക്രട്ടറി നിശ്ചയിച്ചു. സദാചാര ഗുണ്ടകളുടെ തല്ല്, പോലീസിന്റെ ഇടി, ഒടുവില്‍ ജയരാജന്റെ ശകാരം. ആ ചെക്കന്റെ മാനവും പോയി. നാണവും പോയി.

പാര്‍ട്ടിക്കാരാണെങ്കില്‍ മിണ്ടാതിരിക്കണം

പാര്‍ട്ടിക്കാരാണെങ്കില്‍ മിണ്ടാതിരിക്കണം

സ്വന്തം പെണ്ണിനെ സദാചാര ഗുണ്ടകള്‍ ആക്രമിച്ചാലും പാര്‍ട്ടിക്കാരാണെങ്കില്‍ മിണ്ടാതിരിക്കണം... ഇനി സ്വന്തം വീട്ടിലെ പെണ്ണുങ്ങളെ മാനഭംഗപ്പെടുത്തിയാലും പാര്‍ട്ടിക്കാര്‍ ആണെങ്കില്‍ വായും പൊത്തി ഓച്ചാനിച്ച് നില്‍ക്കേണ്ടി വരുമൊ? പണ്ട് ജന്മിമാര്‍ അടിയാളന്‍മാരുടെ പെണ്ണുങ്ങളെ അപമാനിക്കുമ്പോള്‍ ജന്മിക്കെതിരെ ഒരക്ഷരം മിണ്ടാതെ റാന്‍ മൂളി നിന്ന കാലം ഉണ്ടായിരുന്നു... നട്ടെല്ലു വളഞ്ഞ് നിലത്തെ മണ്ണ് കപ്പുന്നതാ നല്ലത്.

യോജിക്കാനാവില്ല സഖാവേ

യോജിക്കാനാവില്ല സഖാവേ

ഈ പോസ്റ്റിനോട് ഒരുകാരണവശാലും യോജിക്കാനാവില്ല പ്രിയ സഖാവേ ഇന്ന് നാം ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് നവമാധ്യമാണ് അതിലൂടെ ആകാശ് തില്ലങ്കേരി പ്രതികരിച്ചു പാര്‍ട്ടിയെ സ്‌നേഹിക്കാനും പാര്‍ട്ടി അണികളെ കൂടപ്പിറപ്പുകളായി കാണുന്ന സഖാവെന്ന നിലയില്‍ ആകാശിനേയും മറ്റ് സഖാക്കളേയും ഇത്തരത്തില്‍ അപമാനിച്ചവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുക്കണം കാരണം പാര്‍ട്ടിയാണ് ഞങ്ങള്‍ക്ക് ജീവന്‍

ഓരോ വ്യക്തികളും കൂടിയാണ്

ഓരോ വ്യക്തികളും കൂടിയാണ്

പാര്‍ട്ടി അനുഭാവിയും പ്രവര്‍ത്തകരും ഒക്കെയാവാം സഖാവേ പക്ഷേ ഇവരോരോരുത്തരും ഓരോ വ്യക്തികളും ആണ്, ഓരോ വ്യക്തിക്കും അവന്റെ മൗലികാവകാശങ്ങള്‍ ഉള്ള രാജ്യമാണ് ഭാരതം, പാര്‍ട്ടിക്ക് സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായ നാണക്കേടിനേക്കാള്‍ എത്രയോ വലുതാണ് സഖാവേ ഒരു പെണ്ണിന് അതും ഒരു സഖാവിന് അതിനെക്കാളുപരി പാര്‍ട്ടിക്കായി ജീവിക്കുന്ന ഒരു സഖാവിനും അവന്റെ പെണ്ണിനും സമൂഹ മദ്ധ്യത്തില്‍ ഉണ്ടായ നാണക്കേട്, കുറ്റക്കാരെ സംരക്ഷിച്ച് ഇരകളെ വിമര്‍ശിക്കുന്ന ഈ രീതി എന്നു മുതലാണ് നമ്മുടെ പാര്‍ട്ടി നയമായത്

കാലം മാറി എന്ന് മനസ്സിലാക്കണം

കാലം മാറി എന്ന് മനസ്സിലാക്കണം

സഖാവ് ആദ്യം ആ ചെറുപ്പക്കാരെ മര്‍ദ്ദിച്ച ചെറ്റകള്‍ക്കെതിരെ എന്ത് ചെയ്തു എന്ന് പറ... എന്നിട്ടല്ലേ ആകാശിന്റെ പേര് മാത്രം എടുത്ത് പറഞ്ഞുള്ള ഈ പോസ്റ്റ് .....ആ സദാചാര മലരുകള്‍ക്ക് എന്താ പേരില്ലേ ?? .പട്ടാപ്പകല്‍ പാര്‍ട്ടി രക്തസാക്ഷി മണ്ഡപത്തിനടുത്തു വച്ച് സ്വന്തം പാര്‍ട്ടിക്കാരാലും പോലീസിനാലും അപമാനിക്കപ്പെട്ട സഖാക്കള്‍ക്കെ അതിന്റെ വേദന മനസ്സിലാകൂ .... കാലം മാറി എന്ന് മനസ്സിലാക്കണം

എന്താണ് ജയരാജന്‍ പറഞ്ഞത്

എന്താണ് ജയരാജന്‍ പറഞ്ഞത്

പാര്‍ട്ടിയെ കുറ്റപ്പെടുത്തുന്നവരോട് സഖാവ് ജയരാജേട്ടന്‍ പറഞ്ഞത് പാര്‍ട്ടി നിലപാടാണ്. ആകാശ് ഒരു പാര്‍ട്ടി മെമ്പറാണ്. പക്ഷെ മറുവശത്തുള്ളവര്‍ മെമ്പര്‍മാരല്ല. പാര്‍ട്ടി അനുഭാവികളാണ്. അതുകൊണ്ട് ആകാശിന്റെ കാര്യമേ ഇവിടെ പറയാന്‍ പറ്റുള്ളൂ. അല്ലാതെ അവര് ചെയ്ത പ്രവര്‍ത്തിയേ ന്യായികരിക്കുകയല്ല..

English summary
CPIM moral policing at Koothuparamba P jayarajan facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X