അങ്ങനെ സിപിഎം അയ്യപ്പഭക്തന്മാര്ക്ക് വിശ്രമ കേന്ദ്രവും ഒരുക്കുന്നു
കണ്ണൂര്‍: മതങ്ങള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തിക്കുന്നു എന്നു ഇനിയാരും പറയില്ലല്ലോ..ബിജെപി ഇനി എന്തു പറയും.. സിപിഎം അയ്യപ്പ ഭക്തന്മാര്ക്ക് വിശ്രമ കേന്ദ്രം വരെ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അയ്യപ്പനെയും സിപിഎം വെറുതെ വിടില്ലേ...ശ്രീനാരായണ ഗുരുവിനെയും ശ്രീകൃഷ്ണനേയും 'അപമാനിച്ചതില്‍' കുറ്റബോധം തീര്‍ക്കാന്‍ കണ്ട പിടിവള്ളിയാണോ എന്നു ആര്‍ക്കും തോന്നിപ്പോകാം. സിപിഎം ഇനി അയ്യപ്പനെ സ്നേഹിക്കും. എങ്കിലും സിപിഎമ്മിന്റെ പുതിയ തീരുമാനം നല്ലൊരു കാര്യത്തിനായതു കൊണ്ട് തെറ്റും പറയാനാവില്ല.
എന്തു കൊണ്ട് നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ല ദാസാ..എന്നു ചോദിക്കുന്നതു പോലെയാവും. കണ്ണൂരില്‍ എസ്എന്‍ഡിപി സിപിഎമ്മിനെതിരെ പ്രതിഷേധങ്ങള്‍ അഴിച്ചു വിട്ടപ്പോള്‍ പുതിയ പദ്ധതി കൊണ്ട് അവരുടെ വാ മൂടാനാണോ പുറപ്പാട്. സിപിഎം നിയന്ത്രണത്തില്‍ ഐആര്‍പിസിയുടെ നേതൃത്വത്തിലാണ് വിശ്രമ കേന്ദ്രം ഒരുക്കുന്നത്.

ഇനി കുറച്ച് ജീവകാരുണ്യ പ്രവര്‍ത്തനം കൂടി ആകാം എന്ന് അണികള്‍ വിചാരിച്ചു കാണും. എന്തായാലും തീര്‍ത്ഥാടകര്‍ക്ക് ഒരു ആശ്വാസ തണലേകാനാണ് സിപിഎമ്മിന്റെ തീരുമാനം. വെറും കേന്ദ്രം മാത്രമല്ല, മെഡിക്കല്‍ കെയര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങളും നല്‍കുന്നതാണ്. 2500 വളണ്ടിയര്‍മാര്‍ സാന്ത്വന പരിചരണത്തിനായി പരീശിലനം നടത്തുന്നുണ്ട്.
പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം ഈ മാസം 10ന് നടക്കും. സിപിഎം തുമ്മിയാല്‍ പുറകെ കോണ്‍ഗ്രസ്സും ഉണ്ടാകും എന്നു പറയുന്നതു പോലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ജില്ലയില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച സിപിഎമ്മിന്റെ നടപടിക്കെതിരെ കണ്ണൂരില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തിയിരുന്നു. അതിന്റെ ചൂടു തീരുന്നതിനു മുന്‍പാണ് സിപിഎം ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്.
-
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ്












Click it and Unblock the Notifications