കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ സിപിഎം അയ്യപ്പഭക്തന്‍മാര്‍ക്ക് വിശ്രമ കേന്ദ്രവും ഒരുക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

കണ്ണൂര്‍: മതങ്ങള്‍ക്കെതിരെ സിപിഎം പ്രവര്‍ത്തിക്കുന്നു എന്നു ഇനിയാരും പറയില്ലല്ലോ..ബിജെപി ഇനി എന്തു പറയും.. സിപിഎം അയ്യപ്പ ഭക്തന്‍മാര്‍ക്ക് വിശ്രമ കേന്ദ്രം വരെ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. അയ്യപ്പനെയും സിപിഎം വെറുതെ വിടില്ലേ...ശ്രീനാരായണ ഗുരുവിനെയും ശ്രീകൃഷ്ണനേയും 'അപമാനിച്ചതില്‍' കുറ്റബോധം തീര്‍ക്കാന്‍ കണ്ട പിടിവള്ളിയാണോ എന്നു ആര്‍ക്കും തോന്നിപ്പോകാം. സിപിഎം ഇനി അയ്യപ്പനെ സ്‌നേഹിക്കും. എങ്കിലും സിപിഎമ്മിന്റെ പുതിയ തീരുമാനം നല്ലൊരു കാര്യത്തിനായതു കൊണ്ട് തെറ്റും പറയാനാവില്ല.

എന്തു കൊണ്ട് നമുക്ക് ഈ ബുദ്ധി നേരത്തെ തോന്നിയില്ല ദാസാ..എന്നു ചോദിക്കുന്നതു പോലെയാവും. കണ്ണൂരില്‍ എസ്എന്‍ഡിപി സിപിഎമ്മിനെതിരെ പ്രതിഷേധങ്ങള്‍ അഴിച്ചു വിട്ടപ്പോള്‍ പുതിയ പദ്ധതി കൊണ്ട് അവരുടെ വാ മൂടാനാണോ പുറപ്പാട്. സിപിഎം നിയന്ത്രണത്തില്‍ ഐആര്‍പിസിയുടെ നേതൃത്വത്തിലാണ് വിശ്രമ കേന്ദ്രം ഒരുക്കുന്നത്.

cpm-flag

ഇനി കുറച്ച് ജീവകാരുണ്യ പ്രവര്‍ത്തനം കൂടി ആകാം എന്ന് അണികള്‍ വിചാരിച്ചു കാണും. എന്തായാലും തീര്‍ത്ഥാടകര്‍ക്ക് ഒരു ആശ്വാസ തണലേകാനാണ് സിപിഎമ്മിന്റെ തീരുമാനം. വെറും കേന്ദ്രം മാത്രമല്ല, മെഡിക്കല്‍ കെയര്‍ ഉള്‍പ്പെടെയുള്ള സഹായങ്ങളും നല്‍കുന്നതാണ്. 2500 വളണ്ടിയര്‍മാര്‍ സാന്ത്വന പരിചരണത്തിനായി പരീശിലനം നടത്തുന്നുണ്ട്.

പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം ഈ മാസം 10ന് നടക്കും. സിപിഎം തുമ്മിയാല്‍ പുറകെ കോണ്‍ഗ്രസ്സും ഉണ്ടാകും എന്നു പറയുന്നതു പോലെ കോണ്‍ഗ്രസ് പാര്‍ട്ടിയും ജില്ലയില്‍ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ച സിപിഎമ്മിന്റെ നടപടിക്കെതിരെ കണ്ണൂരില്‍ പ്രതിഷേധങ്ങള്‍ ആളിക്കത്തിയിരുന്നു. അതിന്റെ ചൂടു തീരുന്നതിനു മുന്‍പാണ് സിപിഎം ജീവകാര്യണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങി തിരിച്ചിരിക്കുന്നത്.

English summary
cpim organise shelter for sabarimala pilgrims in kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X