Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് കളക്ടര്‍മാരുടെ അനുമതിയുണ്ട്: കോടിയേരി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനിടയിലും സി പി ഐ എം ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരെ പ്രതിഷേധമുയരുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സി പി ഐ എം സമ്മേളനങ്ങള്‍ നടന്നുവരുന്നതെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സമ്മേളനത്തോടനുബന്ധിച്ച പല പരിപാടികളും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്നും പൊതുസ്ഥലങ്ങളില്‍ സമ്മേളന പരിപാടികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതത് ജില്ലാ കളക്ടര്‍മാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളില്‍ പരിപാടി നടത്തുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. നേരത്തെ കൊവിഡ് വ്യാപനത്തിനിടയിലും സി പി ഐ എം നടത്തി വരുന്ന സമ്മേളനങ്ങള്‍ക്കെതിരെ യു ഡി എഫും ബി ജെ പിയും രംഗത്തെത്തിയിരുന്നു. തിരുവനന്തപുരം ജില്ലാ സമ്മേളനം വന്‍ കൊവിഡ് വ്യാപനത്തിന് ഇടയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. സര്‍ക്കാരിന് പാര്‍ട്ടി സമ്മേളനമാണ് പ്രധാനമെന്നും ജനങ്ങളോട് സി പി ഐ എമ്മിന് ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

1

'ഒന്നും രണ്ടും കൊവിഡ് തരംഗങ്ങളെക്കാള്‍ വലിയ തരംഗം ഉണ്ടാകുകയാണ്. യു ഡി എഫിന്റെയും കെ പി സി സിയുടെയും പരിപാടികള്‍ മാറ്റിവച്ച് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് മാതൃക കാട്ടി. ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമെന്ന് മനസിലാക്കിയാണ് അത്തരമൊരു തീരുമാനമെടുത്തത്. എന്നാല്‍ സി പി ഐ എം വാശിയിലാണ്. സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും നിശ്ചലമായി. ഒന്നും രണ്ടും തരംഗത്തിലേതു പോലെ മൂന്നാം തരംഗത്തില്‍ ഒരു മുന്നൊരുക്കവും നടത്തിയിട്ടില്ല,' വി ഡി സതീശന്‍ ആരോപിച്ചു. കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ഇന്നത്തെ മന്ത്രിസഭായോഗം വിലയിരുത്തുന്നതിന് ഒരാഴ്ച മുന്‍പേ കോണ്‍ഗ്രസും യു ഡി എഫും വിലയിരുത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു.

2

തിരുവനന്തപുരത്ത് നടത്തിയ ജില്ലാ സമ്മേളനവും തിരുവാതിര കളിയുമല്ലേ രോഗത്തിന്റെ ഇത്ര വലിയ കേന്ദ്രമാക്കി തലസ്ഥാനത്തെ മാറ്റിയതെന്നും സതീശന്‍ ചോദിച്ചു. അതേസമയം ബി ജെ പിയും നേരത്തെ സര്‍ക്കാരിനും സി പി ഐ എമ്മിനുമെതിരെ രംഗത്തെത്തിയിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അടക്കം 1500 പേര്‍ക്കെതിരെ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ജില്ലാ സമ്മേളനങ്ങളില്‍ പങ്കെടുത്ത മുഖ്യമന്ത്രിയ്‌ക്കെതിരേയും കേസെടുക്കണമെന്നായിരുന്നു ബി ജെ പിയുടെ ആവശ്യം. കോഴിക്കോട് പൊതുയോഗം നടത്തിയതിനാണ് ബി ജെ പി പ്രവര്‍ത്തകര്‍ക്കതിരെ കേസെടുത്തത്.

3

ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബി ജെ പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചിട്ടുണ്ടെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ അറിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ജനകീയ പ്രതിരോധമെന്ന പേരില്‍ കോഴിക്കോട് മുതലക്കുളത്ത് പരിപാടി സംഘടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ബി ജെ പിയുടെ സംസ്ഥാന, ജില്ല നേതാക്കള്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.

Recommended Video

cmsvideo
    How To Do Self Testing Of COVID | Oneindia Malayalam
    4

    അതേസമയം സംസ്ഥാനത്ത് കൊവിഡിന്റെ അതിതീവ്ര വ്യാപനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രണ്ടാം തരംഗത്തില്‍നിന്ന് വ്യത്യസ്തമായി ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെങ്കിലും രോഗവ്യാപനം രൂക്ഷമായി. അതേസമയം സംസ്ഥാനത്തെ ആശുപത്രികളെല്ലാം അതിതീവ്ര രോഗവ്യപനം നേരിടാന്‍ സജ്ജമാണെന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. സംസ്ഥാനത്തെ ഐ സി യു, വെന്റിലേറ്റര്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ പര്യാപ്തമാണ്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന കാര്യം വ്യാഴാഴ്ച ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമാകും.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+