കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ സിപിഐഎം ധര്‍ണ്ണ:കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ കടുത്ത ആരോപണം

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട്: പാവപ്പെട്ട ആളുകള്‍ വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി നല്‍കിയ അപേക്ഷകള്‍ കന്നതായി കുന്ദമംഗലത്ത് പ്രതിഷേധം കത്തുന്നു . ഗ്രാമപഞ്ചായത്ത് ഭരണ സമിതിക്കെതിരെ കടുത്ത ആരോപണമുയര്‍ത്തി സി.പി.ഐ.എം പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു. കുന്ദമംഗലം ഗ്രാമപഞ്ചായത്തില്‍ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്ടിന്‍റെ അടക്കം 68 ഫയലുകള്‍ മുക്കിയതായി സി.പി.എം നേതാക്കള്‍ ആരോപിച്ചു. പാവപ്പെട്ട ആളുകള്‍ വീട് നിര്‍മ്മിക്കുന്നതിന് വേണ്ടി നല്‍കിയ അപേക്ഷകളാണ് പഞ്ചായത്ത് ഓഫീസില്‍ നിന്ന് കാണാതായിരിക്കുന്നത്. ഇതിന്‍റെ പിന്നില്‍ താല്‍ക്കാലിക ജീവനക്കാരുടെ കൈകളാണെന്നും. യു.ഡി.എഫിലെ ചിലര്‍ക്ക് അഴിമതി നടത്താന്‍ വേണ്ടിയാണ് ഫയലുകള്‍ മുക്കുന്നതെന്നും അവര്‍ ആരോപിച്ചു.

ഇങ്ങനെ മുക്കുന്ന ഫയല്‍ പിന്നീട് കണ്ടെടുക്കാന്‍ പാവപ്പെട്ട ജനങ്ങളുടെ കൈയില്‍ നിന്ന് പണം വാങ്ങുന്നുണ്ട്, ഗ്രാമപഞ്ചായത്ത് ഓഫീസ് അഴിമതിയുടെ കേന്ദ്രമായി മാറിയിരിക്കുകയാണ്. ഈ ഭരണ സമിതിയുടെ കാലത്ത് വിവിധ ഹോട്ടലുകളിലായി 92000 രൂപ ഭരണ സമിതി ചായ കുടിച്ച വകയില്‍ നല്‍കാനുണ്ട്. എല്‍.ഡി.എഫ് ഭരണ കാലത്ത് പുറത്ത് നിന്ന് ചായ വാങ്ങുന്ന രീതി നിര്‍ത്തി പഞ്ചായത്ത് ഓഫീസില്‍ ചായ ഉണ്ടാക്കുന്ന രീതി ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വകയില്‍ വന്‍ തുകയാണ് ഭരണ സമിതി ധൂര്‍ത്തടിക്കുന്നത്. കഴിഞ്ഞ രണ്ടര വര്‍ഷക്കാലം ഗ്രാമപഞ്ചായത്തില്‍ ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല.

cpim

ആകെ ചൂണ്ടിക്കാണിക്കാന്‍ പറ്റുന്നത് നീണ്ട കാലത്തെ എല്‍.ഡി.എഫ് പ്രക്ഷോഭങ്ങള്‍ക്ക് ശേഷം നിര്‍മ്മിച്ച ശുചിമുറി ആയിരുന്നു എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ട് ഒരു മാസം പൂര്‍ത്തിയായിട്ടും ഇതുവരെ തുറന്നു കൊടുത്തിട്ടില്ല. ഇപ്പോഴത്തെ ലീഗ് പ്രസിഡണ്ടിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് മുമ്പ് തിരക്കിട്ട് ഉദ്ഘാടനം നടത്തുകയായിരുന്നു.

വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത് കൊണ്ട് ശുചിമുറി ലേലത്തില്‍ എടുത്തവര്‍ പഞ്ചായത്തുമായി കാരാര്‍ ഒപ്പിടാന്‍ തയ്യാറായിട്ടില്ല. പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ സി.പി.എം സമരത്തിന്‍റെ രീതി മാറ്റുമെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാ കമ്മറ്റിയംഗം തെഞ്ചേരി വേലായുധന്‍ ഉദ്ഘാടനം ചെയ്തു. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ഏരിയ കമ്മറ്റി സെക്രട്ടറി വിനോദ് കുമാര്‍, എം.കെ മോഹന്‍ദാസ്‌, വി.അനില്‍കുമാര്‍, പി. പവിത്രന്‍, എം.എം സുധീഷ്‌ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
CPIM procession in front of Panchayath office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X