സങ്കുചിത രാഷ്ട്രീയ നിലപാട്; കുന്ദമംഗലം ബ്ലോക്ക് ഓഫീസിലേക്ക് സിപിഐഎം ബഹുജന മാർച്ച്
കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വികസന കാര്യത്തിൽ സങ്കുചിത രാഷ്ട്രീയ നിലപാട് വെച്ചു പുലർത്തുന്നു എന്നാരോപിച്ച് സിപിഐഎം നേതൃത്വത്തിൽ കുന്ദമംഗലം ബ്ലോക്ക് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് എം തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം വി സുന്ദരൻ അധ്യക്ഷനായി. പിടിഎ റഹീം എം എൽ എ , ജില്ലാ കമ്മിററി അംഗം ടി വേലായുധൻ, രാജീവ് പെരുമൺപുറ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഇ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി കുന്നമംഗലം നിയോജക മണ്ഡലത്തിൽ ഉദ്‌ഘാടനത്തിന് സജ്ജമായ കുന്നമംഗലം മിനി സിവിൽ സ്റേറഷൻ്റെ ഉദ്ഘാടനത്തിന് തടസമായി നിൽക്കുന്ന ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ മണ്ണ് നീക്കം ചെയ്യാതെ വികസനത്തിന് തടസം നിൽക്കുന്ന ഭരണ സമിതിയുടെ നടപടിക്കെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മൂന്ന് വർഷം കഴിഞ്ഞിട്ടും ബ്ലോക്കിൽ ചൂണ്ടിക്കാണിക്കാനാവൂന്ന ഒരു വികസന പ്രവർത്തനവും നടപ്പിലാക്കാൻ യൂ ഡി എഫ് ഭരണ സമിതിക്കായിട്ടില്ല. അഴിമതിയും കെടുകാര്യസ്ഥതയും ബ്ലോക്കിൽ നടമാടുകയാണ്. പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഫണ്ടുകൾ ചെലവഴിക്കേണ്ട സന്ദർഭങ്ങളിലും ഭരണ സമിതി അംഗങ്ങള്‍ വിനോദ യാത്രക്ക് പോകുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മാനിക്കാതെ ധിക്കാരപരമായ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും മിനി സിവിൽ സ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായി മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ സമരത്തിൻ്റെ രീതി മാറ്റുമെന്നും നേതാക്കൾ പറഞ്ഞു.
-
എസ്ഡിപിഐ പിന്തുണ വിനയാകുമോ? വെട്ടിലായി ഇടത്-വലത് മുന്നണികൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ












Click it and Unblock the Notifications