കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സങ്കുചിത രാഷ്ട്രീയ നിലപാട്; കുന്ദമംഗലം ബ്ലോക്ക് ഓഫീസിലേക്ക് സിപിഐഎം ബഹുജന മാർച്ച്

  • By Sreejith Kk
Google Oneindia Malayalam News

കോഴിക്കോട്: ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി വികസന കാര്യത്തിൽ സങ്കുചിത രാഷ്ട്രീയ നിലപാട് വെച്ചു പുലർത്തുന്നു എന്നാരോപിച്ച് സിപിഐഎം നേതൃത്വത്തിൽ കുന്ദമംഗലം ബ്ലോക്ക് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചു. മാർച്ച് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോർജ് എം തോമസ് എം.എൽ എ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം വി സുന്ദരൻ അധ്യക്ഷനായി. പിടിഎ റഹീം എം എൽ എ , ജില്ലാ കമ്മിററി അംഗം ടി വേലായുധൻ, രാജീവ് പെരുമൺപുറ എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ഇ വിനോദ് കുമാർ സ്വാഗതം പറഞ്ഞു.

സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികത്തിൻ്റെ ഭാഗമായി കുന്നമംഗലം നിയോജക മണ്ഡലത്തിൽ ഉദ്‌ഘാടനത്തിന് സജ്ജമായ കുന്നമംഗലം മിനി സിവിൽ സ്റേറഷൻ്റെ ഉദ്ഘാടനത്തിന് തടസമായി നിൽക്കുന്ന ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലെ മണ്ണ് നീക്കം ചെയ്യാതെ വികസനത്തിന് തടസം നിൽക്കുന്ന ഭരണ സമിതിയുടെ നടപടിക്കെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

cpm


മൂന്ന് വർഷം കഴിഞ്ഞിട്ടും ബ്ലോക്കിൽ ചൂണ്ടിക്കാണിക്കാനാവൂന്ന ഒരു വികസന പ്രവർത്തനവും നടപ്പിലാക്കാൻ യൂ ഡി എഫ് ഭരണ സമിതിക്കായിട്ടില്ല. അഴിമതിയും കെടുകാര്യസ്ഥതയും ബ്ലോക്കിൽ നടമാടുകയാണ്. പ്രശ്നങ്ങൾ നിലനിൽക്കുമ്പോഴും ഫണ്ടുകൾ ചെലവഴിക്കേണ്ട സന്ദർഭങ്ങളിലും ഭരണ സമിതി അംഗങ്ങള്‍ വിനോദ യാത്രക്ക് പോകുന്ന സാഹചര്യമാണ് ഇവിടെയുള്ളതെന്നും ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും മാനിക്കാതെ ധിക്കാരപരമായ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും മിനി സിവിൽ സ്റേഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പായി മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ സമരത്തിൻ്റെ രീതി മാറ്റുമെന്നും നേതാക്കൾ പറഞ്ഞു.

English summary
CPIM procession to kunnamangalam office
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X