തെളിവടക്കം പുറത്ത് വന്നില്ലേ.. ഇനി എന്നാണ് നേരം വെളുക്കുക?; ചിന്തയെ പിന്തുണച്ച് ജോണ്‍ ബ്രിട്ടാസ്
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിന് എതിരായ സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി സി പി ഐ എം രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ്. ചിന്തയെക്കുറിച്ച് വന്ന ആരോപണങ്ങളെല്ലാം നുണയാണെന്ന തെളിവുകള്‍ പുറത്ത് വന്നിട്ടും അധിക്ഷേപം തുടരുന്നത് അനുവദിക്കാനാവില്ല എന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് ഒരു സ്ത്രീയുടെ ജോലി, ശമ്പളം, വേഷവിധാനം, സുഹൃത്തുക്കള്‍ എന്നിങ്ങനെ സ്‌കാന്‍ ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ഏറെയാണ് എന്നും മാന്യതയുടെ അതിരുകള്‍ കടന്ന അധിക്ഷേപങ്ങള്‍ ആണ് തുടരുന്നത് എന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. ചിന്തയെ പിന്തുണക്കുക എന്നത് സാമൂഹിക ഉത്തരവാദിത്വം കൂടിയാണ് എന്നും ജോണ്‍ ബ്രിട്ടാസ് എം പി കൂട്ടിച്ചേര്‍ത്തു.

ജോണ്‍ ബ്രിട്ടാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്... ചിന്തയെക്കുറിച്ച് വന്ന ആരോപണങ്ങളെല്ലാം നുണയാണെന്ന തെളിവുകള്‍ പുറത്ത് വന്നു. ചട്ടം ലംഘിച്ച് ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല എന്ന ചിന്തയുടെ തെളിവോടെയുള്ള മറുപടിയില്‍ ഫുള്‍ സ്റ്റോപ്പിടേണ്ട വിഷയത്തില്‍ നമ്മള്‍ കണ്ടത് വ്യക്തിഹത്യയുടേയും ലൈംഗിക അധിക്ഷേപത്തിന്റെയും നിലയ്ക്കാത്ത കമന്റുകളാണ്.
രാഷ്ട്രീയ വിയോജിപ്പുകള്‍ക്ക് ഒരു സ്ത്രീയുടെ ജോലി, ശമ്പളം, വേഷവിധാനം, സുഹൃത്തുക്കള്‍ എന്നിങ്ങനെ സ്‌കാന്‍ ചെയ്യപ്പെടുന്ന വിഷയങ്ങള്‍ ഏറെയാണ്. മാന്യതയുടെ അതിരുകള്‍ കടന്ന അധിക്ഷേപങ്ങള്‍ തുടരുകയാണ്. പറയുന്നതും ചെയ്യുന്നതും തെറ്റാണ് എന്ന് ബോധ്യമുണ്ടായിട്ടും ഒരു കൂട്ടം യുവതലമുറ തന്നെ അതിനു നേതൃത്വം കൊടുക്കുന്നു എന്നത് സങ്കടകരവുമാണ്.
രാഷ്ട്രീയപ്രവര്‍ത്തകയായ എന്റെ സുഹൃത്ത് ചിന്തയെ സപ്പോര്‍ട് ചെയ്യുക എന്നത് രാഷ്ട്രീയ ഉത്തരവാദിത്വത്തിനുമപ്പുറം സാമൂഹിക ഉത്തരവാദിത്വം കൂടിയാണ്. സാമൂഹ്യ മാധ്യമങ്ങളില്‍ പടരുന്ന ചീഞ്ഞ അധിക്ഷേപങ്ങളെ സധൈര്യം നേരിടാന്‍ ചിന്തയ്ക്ക് കഴിയും. ചിന്തയുടെ രാഷ്ട്രീയപ്രസ്ഥാനവും സഹപ്രവര്‍ത്തകരും ജീവിത സാഹചര്യവും അതിനു ധൈര്യം പകരുക തന്നെ ചെയ്യും. പക്ഷെ ഈ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നവര്‍ക്ക് എന്നാണ് ഇനി നേരം വെളുക്കുക ? എന്നാണ് ജോണ്‍ ബ്രിട്ടാസിന്റെ പോസ്റ്റ്.
നേരത്തെ ചിന്ത ജെറോമിന് ശമ്പളം വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്തു എന്ന പേരില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. 2016ല്‍ ചുമതല ഏറ്റെടുക്കുമ്പോള്‍ 50,000 രൂപയായിരുന്നു യുവജന കമ്മീഷന്‍ അധ്യക്ഷയുടെ ശമ്പളം. ഇത് 2018 ല്‍ ഒരു ലക്ഷമാക്കിയിരുന്നു. എന്നാല്‍ ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ചിന്ത ജെറോം പറയുന്നത്.












Click it and Unblock the Notifications