Get Updates
Get notified of breaking news, exclusive insights, and must-see stories!

മലപ്പുറം താനൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷം; ജില്ലാ കമ്മിറ്റിയംഗം ഇ ജയനെ വധിക്കാൻ ശ്രമം

ഒഴൂർ ഇല്ലത്തുപടിയിൽ ആർഎസ്എസ് പ്രവർത്തകർ സിപിഎം പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്.

മലപ്പുറം: താനൂർ ഒഴൂരിൽ സിപിഎം-ആർഎസ്എസ് സംഘർഷം. കഴിഞ്ഞദിവസം രാത്രിയുണ്ടായ സംഘർഷത്തിൽ സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗം ഇ ജയൻ ഉൾപ്പെടെ ഏഴ് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റു.

ഒഴൂർ ഇല്ലത്തുപടിയിൽ ആർഎസ്എസ് പ്രവർത്തകർ സിപിഎം പ്രവർത്തകനെ ആക്രമിക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷം ഉടലെടുത്തത്. തുടർന്ന് മാരകായുധങ്ങളുമായെത്തിയ ആർഎസ്എസ് പ്രവർത്തകർ സിപിഎം പ്രവർത്തകരെ ആക്രമിച്ചു. ഇതേസമയം അയ്യായ റോഡ് ഭാഗത്തേക്ക് വരികയായിരുന്ന ജില്ലാ കമ്മിറ്റി അംഗം ഇ ജയനു നേരെയും ആക്രമണമുണ്ടായി.

 തടഞ്ഞുനിർത്തി ആക്രമിച്ചു...

തടഞ്ഞുനിർത്തി ആക്രമിച്ചു...

സിപിഎം മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും മുൻ താനൂർ ഏരിയാ സെക്രട്ടറിയുമായ ഇ ജയനെ ബൈക്ക് തടഞ്ഞുനിർത്തിയാണ് ആർഎസ്എസ് സംഘം ആക്രമിച്ചത്. വടിവാൾ, കമ്പി വടി, ഇരുമ്പ് ദണ്ഡ് എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം.

 സംഘർഷം...

സംഘർഷം...

ഗുരുതരമായി പരിക്കേറ്റ ഇ ജയനെ പിന്നീട് സിപിഎം പ്രവർത്തകരെത്തിയാണ് തിരൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ഒഴൂർ ഇല്ലത്തുപടിയിൽ ഞായറാഴ്ച രാത്രിയിലാണ് ആർഎസ്എസ്-സിപിഎം സംഘർഷമുണ്ടായത്. ഈ സംഭവത്തിൽ ഏഴ് സിപിഎം പ്രവർത്തകർക്ക് പരിക്കേറ്റിരുന്നു.

 ആശുപത്രിയിൽ...

ആശുപത്രിയിൽ...

ആർഎസ്എസ് ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിപിഎം പ്രവർത്തകരെയും തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നുവർഷം മുൻപ് ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ചുള്ളിയത്ത് ബാലകൃഷ്ണനെ വധിക്കാൻ ശ്രമിച്ച അതേസ്ഥലത്ത് വച്ചാണ് ഇ ജയന് നേരെയും ആക്രമണമുണ്ടായത്.

 തീരദേശത്തെ...

തീരദേശത്തെ...

മലപ്പുറം ജില്ലയുടെ തീരദേശ മേഖലയിൽ സിപിഎമ്മിന്റെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച നേതാവാണ് ഇ ഇയൻ. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ താനൂർ മണ്ഡലത്തിൽ അദ്ദേഹം സിപിഎം സ്ഥാനാർത്ഥിയായും മത്സരിച്ചിരുന്നു. അതിനുമുൻപ് താനാളൂർ പഞ്ചായത്ത് പ്രസിഡന്റ് പദവിയും വഹിച്ചു. പിന്നീട് വർഷങ്ങളോളം സിപിഎം താനൂർ സെക്രട്ടറിയായിരുന്നു. കഴിഞ്ഞ സമ്മേളനത്തിലാണ് സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്.

 ആരോപണം...

ആരോപണം...

തന്നെ വധിക്കാനുള്ള ഉദ്ദേശ്യത്തോടെയായിരുന്നു ഒഴൂരിലെ ആക്രമണമെന്നാണ് ഇ ജയൻ പിന്നീട് പറഞ്ഞത്. തിരൂർ ജില്ലാ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹത്തെ സിപിഎം ജില്ലാ നേതാക്കൾ സന്ദർശിച്ചു. ഇ ജയന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് തിരൂർ, താനൂർ മേഖലകളിൽ തിങ്കളാഴ്ച പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും, അക്രമികളെ ഉടൻ പിടികൂടണമെന്നും ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ് ആവശ്യപ്പെട്ടു.

 പ്രതിഷേധം...

പ്രതിഷേധം...

ആർഎസ്എസ് ആക്രമണത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ ആറ് മുതൽ വൈകീട്ട് ആറ് വരെ ഒഴൂർ പഞ്ചായത്തിൽ സിപിഎം ഹർത്താൽ ആചരിക്കുകയാണ്. ഇതുകൂടാതെ വൈകീട്ട് നാലു മണിക്ക് താനൂരിൽ ബഹുജന പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ഒഴൂർ, താനൂർ മേഖലകളിൽ സുരക്ഷ കർശനമാക്കിയതായി പോലീസും അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+