രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് ഓര്‍ക്കണം; സിപിഎമ്മിന് ബിജെപിയുടെ മുന്നറിയിപ്പ്
ദില്ലി: രാജ്യം ഭരിക്കുന്നത് ബിജെപിയാണെന്ന് സിപിഎം ഓര്‍ക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ അക്രമങ്ങളുടെ പശ്ചാതലത്തിലാണ് രവിശങ്കര്‍ പ്രസാദിന്റെ മുന്നറിയിപ്പ്.
അക്രമങ്ങളെ പാര്‍ലമെന്റിന്റെ അകത്തും പുറത്തും നേരിടുമെന്നും ഇന്ത്യയിലെ 14 സംസ്ഥാനങ്ങള്‍ ഭരിക്കുന്നത് ബിജെപിയാണെന്നും സിപിഎം ഉടന്‍ അക്രമം നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വ്യപക അക്രമമാണ് നടക്കുന്നത്.

ബിജെപി പ്രവര്‍ത്തകര്‍ക്കും ജീവിക്കനുള്ള അവകാശമുണ്ട്. ഇപ്പോഴും നിരവധി പേരാണ് ആശുപത്രിയിലുള്ളത്. പ്രവര്‍ത്തകര്‍ക്കെതിരായി നടക്കുന്ന ആക്രമണങ്ങളെ ഗൗരവമായി കാണുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഫാസിസ്റ്റ് മുഖ്യമന്ത്രിയാകാനാണ് പിണറായി വിജയന്റെ ശ്രമമെങ്കില്‍ അതിനെ ചെറുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു.
സിപിഎം ബിജെപി സംഘര്‍ഷത്തില്‍ കയ്പമംഗലത്ത് ഒരു ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട പശ്ചാതലത്തിലാണ് നേതാക്കളുടെ പ്രതികരണം വന്നിരിക്കുന്നത്. അതേസമയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചതായി തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍ഡിഎ യോഗം വിലയിരുത്തി.












Click it and Unblock the Notifications