കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂനപക്ഷങ്ങളെ കൂടെ നിർത്താൻ സിപിഎം; ആദ്യ പലിശരഹിത ബാങ്ക് യാഥാർത്ഥ്യമാകുന്നു!!

  • By Aklshay
Google Oneindia Malayalam News

കണ്ണൂർ: രാജ്യത്തെ ആദ്യ പലിശ രഹിത സഹകരണ സംഘം യാത്ഥാർത്ഥ്യമാകുന്നു. സിപിഎമ്മിന്റെ നേതൃത്വത്തിലാണ് പുതിയ വിപ്ലവം നടക്കുന്നത്. ഹലാല്‍ ഫായിദ കോ-ഓപ് സൊസൈറ്റി എന്ന സ്ഥാപനം കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് ആരംഭിക്കുന്നത്. സിപിഐഎമ്മിന്റെ ന്യൂനപക്ഷ സാംസ്‌കാരിക സമിതി ഈ വര്‍ഷം മെയ് 25ന് കണ്ണൂരില്‍ സംഘടിപ്പിച്ച സെമിനാറിലാണ് സൊസൈറ്റിയെ കുറിച്ചുള്ള പദ്ധതി പ്രഖ്യാപിച്ചത്.

സൊസൈറ്റിയുടെ നിക്ഷേപ സമാഹരണം ഈ മാസം 11ന് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്യും.മുസ്ലിം ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയിലേക്ക് ബന്ധപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സൊസൈറ്റി ആരംഭിക്കുന്നത്. ഉടന്‍ തന്നെ ഓഫീസ് പ്രവര്‍ത്തനം കണ്ണൂരില്‍ ആരംഭിക്കും. പലിശ വേണ്ടെന്ന് നിലപാടുള്ള ആര്‍ക്കും സൊസൈറ്റിയില്‍ അംഗങ്ങളാവാം.

Kannur

നിക്ഷേപമായും സൊസൈറ്റിയിൽ പണം നല്‍കാം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലാണ് സൊസൈറ്റി പ്രധാനമായും കേന്ദ്രികരിക്കുന്നത്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് എം ഷാജറാണ് സൊസൈറ്റിയുടെ ചീഫ് പ്രമോട്ടര്‍. കണ്ണൂർ കേന്ദ്രീകരിച്ചാണ് സംഘം ആരംഭിച്ചിരിക്കുന്നത്. മുസ്ലീം ന്യൂനപക്ഷത്തെ കൂടെ നിർത്താനുള്ള സിപിഎമ്മിന്റെ കാൽവെപ്പാണ് 'ഹലാൽ ഫായിദ'. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള നിരവധി സ്ഥാനങ്ങളും സൊസൈറ്റികളും നിലവിൽ കണ്ണൂരിൽ പ്രവർത്തിക്കുന്നുണ്ട്.

English summary
CPM starts interest free banking society at Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X