കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൂരനഗരിയിൽ ചെങ്കൊടി ഉയർന്നു; സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിൽ തുടക്കം...

വ്യാഴാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.

Google Oneindia Malayalam News

തൃശൂർ: സിപിഐഎം സംസ്ഥാന സമ്മേളനത്തിന് പൂരനഗരിയായ തൃശൂരിൽ തുടക്കം. വിവി ദക്ഷിണാമൂർത്തി നഗറിൽ മുതിർന്ന നേതാവ് വിഎസ് അച്യുതാനന്ദൻ ചെങ്കൊടി ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്.

ഫെബ്രുവരി 22 വ്യാഴാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനം സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രൻ പിള്ള തുടങ്ങിയ ദേശീയ നേതാക്കളും പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. ഇതിനുശേഷം പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ചയും പൊതുചർച്ചയും നടക്കും.

തൃശൂരിൽ....

തൃശൂരിൽ....

പൊതുസമ്മേളന നഗരിയായ കെകെ മാമുക്കുട്ടി നഗറിൽ ബുധനാഴ്ച വൈകീട്ട് സ്വാഗതസംഘം ചെയർമാൻ ബേബിജോൺ പതാക ഉയർത്തി. 577 രക്തസാക്ഷികളുടെ ബലികുടീരങ്ങളിൽ നിന്നുള്ള ദീപശിഖ സമ്മേളന നഗരിയിലെത്തിയതിന് പിന്നാലെയാണ് പതാക ഉയർത്തിയത്. ഇതിനുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ദീപശിഖ ജ്വലിപ്പിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള നേതാക്കളുടെ സാന്നിദ്ധ്യത്തിലായിരുന്നു ദീപശിഖ ജ്വലിപ്പിച്ചത്.

 തൃശൂരിൽ...

തൃശൂരിൽ...

പിണറായി സർക്കാർ അധികാരമേറ്റതിന് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സമ്മേളനം വൻ വിജയമാക്കാനാണ് തൃശൂരിലെ പാർട്ടി പ്രവർത്തകരുടെ തീരുമാനം. ഫെബ്രുവരി 22 മുതൽ 25 വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ 475 തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും 87 സംസ്ഥാന കമ്മിറ്റി അംഗങ്ങളും നാല് ക്ഷണിതാക്കളും പങ്കെടുക്കും. ഫെബ്രുവരി 25ന് നടക്കുന്ന പൊതുസമ്മേളനത്തിൽ രണ്ടു ലക്ഷത്തോളം സിപിഎം പ്രവർത്തകർ പൂരനഗരിയിലേക്ക് ഒഴുകുമെന്നാണ് സംഘാടക സമിതിയുടെ കണക്കുക്കൂട്ടൽ.

മാർച്ച്...

മാർച്ച്...

ഫെബ്രുവരി 25ലെ പൊതുസമ്മേളനത്തിന് മുന്നോടിയായി 25000 റെഡ് വോളണ്ടിയർമാർ പങ്കെടുക്കുന്ന റെഡ് വോളണ്ടിയർ മാർച്ചും അരങ്ങേറും. നാല് ദിവസത്തെ സംസ്ഥാന സമ്മേളനത്തിൽ പാർട്ടിയിലെ വിഷയങ്ങൾക്ക് പുറമേ സാമൂഹിക പ്രശ്നങ്ങളും ചർച്ചയ്ക്ക് വരും.

കൊലപാതകം...

കൊലപാതകം...

കണ്ണൂരിലെ ഷുഹൈബ് വധം സിപിഎം ചർച്ച ചെയ്യുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. സംസ്ഥാന സമ്മേളനം ആരംഭിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേ ഉണ്ടായ കൊലപാതകം പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയ സാഹചര്യത്തിൽ ഷുഹൈബ് വധം ചർച്ചയ്ക്ക് വന്നേക്കുമെന്നാണ് സൂചന.

കണ്ണൂരിൽ...

കണ്ണൂരിൽ...

കഴിഞ്ഞ പാർട്ടി സമ്മേളനങ്ങളിൽ വിമർശനം നേരിടേണ്ടി വന്ന വിഎസ് അച്യുതാനന്ദനെതിരെ ഇത്തവണ വിമർശനമൊന്നുമുണ്ടാകില്ലെന്നാണ് സൂചന. പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ വിഎസിനെ കടന്നാക്രമിക്കുന്ന തരത്തിൽ പരാമർശങ്ങളൊന്നുമില്ല. അതേസമയം, കണ്ണൂർ, പാലക്കാട് ജില്ലാ ഘടകങ്ങൾക്കെതിരെ പ്രവർത്തന റിപ്പോർട്ടിൽ രൂക്ഷ വിമർശനമുണ്ടെന്നും സൂചനയുണ്ട്.

കൂടുതൽ വാർത്തകൾ:

കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!കോടിയേരി പറയുന്നതെല്ലാം വെറുതെ, കണ്ണൂരിന്റെ ചരിത്രം അതാണ്... കൂടെ നിർത്തും!

ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!ഷുഹൈബിനെ കൊന്ന പ്രതികളെ രക്ഷപ്പെടുത്തിയത് പോലീസ് തന്നെ! മുടക്കോഴി മലയിലേക്ക് രഹസ്യ സന്ദേശം!

ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?ആർത്തവ പോസ്റ്റിന്റെ പേരിൽ ആക്രമണവും! പത്താം ക്ലാസുകാരിയെ ബൈക്കിലെത്തി ഇടിച്ചിട്ടു; പിന്നിൽ ആർഎസ്എസ്?

English summary
cpim state conference starts in thrissur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X