Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരി തന്നെ നയിക്കും! പത്ത് പുതുമുഖങ്ങൾ, വിഎസ് പ്രത്യേക ക്ഷണിതാവ്; മന്ത്രിസഭാ പുന:സംഘടനയില്ല...

87 അംഗ സംസ്ഥാന സമിതിയിൽ പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ഒമ്പത് പേരെ ഒഴിവാക്കി.

തൃശൂർ: സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തുടരും. തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ ഏകകണ്ഠമായാണ് കോടിയേരിയെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്.

അതേസമയം, 87 അംഗ സംസ്ഥാന സമിതിയിൽ പത്ത് പുതുമുഖങ്ങളെ ഉൾപ്പെടുത്തിയപ്പോൾ ഒമ്പത് പേരെ ഒഴിവാക്കി. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസ്, വയനാട് ജില്ലാ സെക്രട്ടറി പി ഗഗാറിൻ, മലപ്പുറം ജില്ലാ സെക്രട്ടറി ഇഎൻ മോഹൻദാസ്, എംപി കെ സോമപ്രസാദ്, ഇഎൻ സുധാകരൻ, സിഎച്ച് കുഞ്ഞമ്പു, ഗിരിജ സുരേന്ദ്രൻ, കെവി രാമകൃഷ്ണൻ, ആർ നാസർ, എന്നിവരാണ് സംസ്ഥാന സമിതിയിലെ പുതുമുഖങ്ങൾ.

തിരിച്ചെത്തി....

തിരിച്ചെത്തി....

തൃശൂരിലെ സംസ്ഥാന സമ്മേളന വേദിയിൽ പ്രത്യേകം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണൻ പുതിയ സംസ്ഥാന സമിതി അംഗങ്ങളെ പ്രഖ്യാപിച്ചത്. ഒളിക്യാമറ വിവാദത്തെ തുടർന്ന് സംസ്ഥാന സമിതിയിൽ നിന്ന് പുറത്തുപോയ ഗോപി കോട്ടമുറിക്കലിനെ ഇത്തവണ സംസ്ഥാന സമിതിയിൽ തിരിച്ചെടുത്തു.

വിഎസ്...

വിഎസ്...

മുതിർന്ന നേതാക്കളായ വിഎസ് അച്യുതാനന്ദൻ, എഎം ലോറൻസ്, പികെ ഗുരുഗാസൻ, കെഎൻ രവീന്ദ്രനാഥ്, പാലോളി മുഹമ്മദ് കുട്ടി എന്നിവരെ പ്രത്യേക ക്ഷണിതാക്കളായി ഉൾപ്പെടുത്തി.

ടികെ ഹംസ....

ടികെ ഹംസ....

ടികെ ഹംസ അടക്കമുള്ള പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ട് നേരിടുന്ന അംഗങ്ങളെയാണ് പുതിയ സംസ്ഥാന സമിതിയിൽ ഒഴിവാക്കിയത്. തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി ഐക്യകണ്ഠേനെയായിരുന്നു പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തതെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

പുന:സംഘടനയില്ല...

പുന:സംഘടനയില്ല...

മന്ത്രിസഭ പുന:സംഘടന അജണ്ടയിൽ ഇല്ലെന്നും, ഇക്കാര്യം സംസ്ഥാന സമ്മേളനത്തിൽ ചർച്ച ചെയ്തിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ട്രാൻസ്ജെൻഡേഴ്സിന് പാർട്ടിയിൽ പരിഗണന നൽകുമെന്നും, തൊഴിൽ തേടുന്ന യുവാക്കൾക്ക് പാർട്ടി പരിശീലനം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമാപനം...

സമാപനം...

ഫെബ്രുവരി 22 മുതൽ തൃശൂരിൽ ആരംഭിച്ച സിപിഎം സംസ്ഥാന സമ്മേളനത്തിന് ഞായറാഴ്ച വൈകീട്ടോടെ കൊടിയിറങ്ങും. കാൽ ലക്ഷം റെഡ് വോളണ്ടിയർമാർ അണിനിരക്കുന്ന മാർച്ചിന് ശേഷം നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് പൂരനഗരിയെ ചെങ്കടലാക്കിയ സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+