'രാഷ്ട്രീയ സ്ഥിതി നമുക്കനുകൂലം'; തൃക്കാക്കരയില്‍ പഴയ കണക്ക് നോക്കേണ്ടതില്ലെന്ന് കോടിയേരി
തിരുവനന്തപുരം: വികസനം വേണമെന്ന് പറയുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് സിപിഎം സംസ്ഥന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തൃക്കാക്കരയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ കണക്ക് നോക്കേണ്ട കാര്യമില്ലെന്നും ഇതൊരു പുതിയ തിരഞ്ഞെടുപ്പാണെന്നും എല്ലാവരേയും സമീപിക്കുമെന്നും എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും അദ്ദേഹം പറഞ്ഞു.തൃക്കാക്കരയില്‍ നടക്കാന്‍ പോകുന്നത് വികസനം വേണമെന്ന് പറയുന്നവരും വികസനം മുടക്കികളും തമ്മിലുള്ള സമരമാണെന്നും വികസനം വേണമെന്ന് പറയുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ കണക്ക് നോക്കേണ്ട ആവശ്യമില്ലെന്നും കണക്കേ നോക്കാന്‍ പാടില്ലെന്നും കോടിയേരി പറഞ്ഞു. ഇത് ഒരു പുതിയ തെരഞ്ഞെടുപ്പാണെന്നും എല്ലാവരേയും സമീപിച്ച് എല്ലാവരുടേയും വോട്ടുവാങ്ങുമെന്നും കോടിയേരി പറഞ്ഞു. രാഷ്ട്രീയ സ്ഥിതിഗതികളില്‍ വരുന്ന മാറ്റമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവിലെയും പാലയിലെയും കോന്നിയിലെയും തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടിയായിരുന്നു കോടിയേരിയുടെ പരാമര്‍ശം.

വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പ് വന്നപ്പോള്‍ ആരെങ്കിലും ജയിക്കുമെന്ന് പറഞ്ഞിരുന്നോവെന്നും വോട്ടെണ്ണി നോക്കിയപ്പോള്‍ ഇടതുപക്ഷം ജയിച്ചില്ലേയെന്നും അദ്ദേഹം ചോദിച്ചു.ഒരിക്കലും ജയിക്കാത്ത പാലായിലും ഇടതുപക്ഷത്തിന് കിട്ടാത്ത സ്ഥലമായ കോന്നിയിലും എല്‍ഡിഎഫ് ജയിച്ചില്ലേ എന്ന് കോടിയേരി ചോദിച്ചു. രാഷ്ട്രീയ സ്ഥിതി എല്‍ഡിഎഫിന് അനുകൂലമാണെന്നും കോടിയേരി പറഞ്ഞു.
കുരങ്ങന്‍മാക്ക് എവിടെയെങ്കിലും വോട്ടുണ്ടോ എന്ന് നോക്കിയിട്ടല്ല സര്‍ക്കാര്‍ കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുത്തതെന്നും എല്ലാ ജീവജാലങ്ങളുടേയും പരിസ്ഥിതിയുടേയും സംരക്ഷണം ഏറ്റെടുത്തുപ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്നും കോടിയേരി പറഞ്ഞു.
കേരളത്തില്‍ സാമ്പത്തികമായി വിഭവമില്ലെന്നും അതിന് പരിഹാരം കാണാന്‍വേണ്ടിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ കിഫ്ബി പദ്ധതിക്ക് രൂപംകൊടുത്തതെന്നും കോടിയേരി പറഞ്ഞു.
പ്രഖ്യാപിച്ചപ്പോള്‍ തന്നെ നടക്കാനേ പോകുന്നില്ലെന്ന് പറഞ്ഞ പദ്ധതിയാണ് കിഫ്ബി പദ്ധതി എന്നും പക്ഷേ ആ പദ്ധതി യാഥാര്‍ഥ്യമായില്ലേ എന്നും അദ്ദേഹം ചോദിച്ചു. പദ്ധതിക്ക് വേണ്ടി 50,000 കോടി രൂപ പ്രഖ്യാപിച്ചെന്നും 70,000 കോടി രൂപയുടെ പദ്ധതിയാണ് ഇതുവരെ നടപ്പാക്കിയതെന്നും കോടിയേരി വ്യക്തമാക്കി.
കേരളത്തില്‍ പലകാര്യങ്ങള്‍ക്കും പണം കണ്ടെത്താന്‍ സാധിക്കണമെങ്കില്‍ ഇത്തരത്തില്‍ മാത്രമേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം പണം തരില്ലെന്നും മറ്റുതരത്തില്‍ പണം സമാഹരിക്കുന്നില്ല എങ്കില്‍ കേരളം മുരടിച്ചുപോകുമെന്നും അങ്ങനെ വന്നാല്‍ ജനങ്ങളെ എതിരായി തിരിച്ചുവിടാം എന്നാണ് എതിരാളികള്‍ കരുതുന്നതെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അതിനുള്ള അവസരം കൊടുക്കാന്‍ പാടില്ല എന്നാണ് ഇടതുപക്ഷം എടുത്തിരിക്കുന്ന തീരുമാനമെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications