Get Updates
Get notified of breaking news, exclusive insights, and must-see stories!

സാമ്പത്തിക സംവരണം: കോടിയേരിക്കും സിപിഎമ്മിനും ബിജെപിയുടെ സ്വരം!

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗക്കാര്‍ക്കും സംവരണം വേണം - ഇതാണ് സംവരണത്തെക്കുറിച്ച് ബി ജെ പിയുടെ നിലപാട്. സ്വകാര്യ സ്‌കൂളുകളില്‍ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കി തങ്ങള്‍ ഭരിക്കുന്ന ഹരിയാനയില്‍ ബി ജെ പി കഴിഞ്ഞ ദിവസം ഇത് പ്രാവര്‍ത്തികമാക്കാനും തുടങ്ങി. അന്ന് സി പി എം അനുഭാവികള്‍ പറഞ്ഞത് ബി ജെ പി സംവരണം അട്ടിമറിക്കുന്നു എന്നാണ്.

എന്നാല്‍ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇപ്പോള്‍ പറയുന്നത് മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കും സംവരണം വേണം എന്നാണ്. ചില സമുദയങ്ങള്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കുന്നില്ല എന്ന കാരണത്താലാണ് കോടിയേരി ഇത് പറഞ്ഞത്.

എന്നാല്‍ എസ് എന്‍ ഡി പി കൈവിട്ടു പോയ സി പി എം എന്‍ എസ് എസിനെയെങ്കിലും കൂടെ നിര്‍ത്താനാണ് മുന്നാക്കക്കാര്‍ക്ക് സംവരണം എന്ന് പറഞ്ഞ് ഇറങ്ങിയിരിക്കുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. കോടിയേരി പറയുന്നത് ഇങ്ങനെ.

ഭരണഘടന ഭേദഗതി ചെയ്യണം

ഭരണഘടന ഭേദഗതി ചെയ്യണം

മുന്നാക്ക സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്കു സംവരണം നല്‍കാന്‍ ഭരണഘടന ഭേദഗതി ചെയ്യണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

മുന്നാക്കക്കാര്‍ക്ക് സംവരണം

മുന്നാക്കക്കാര്‍ക്ക് സംവരണം

മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്കു സംവരണം നടപ്പാക്കണമെന്നാണ് കോടിയേരി പറഞ്ഞത്. സമുദായങ്ങളിലെ മുന്നാക്ക വിഭാഗക്കാരെ സംരവണത്തില്‍ നിന്ന് ഒഴിവാക്കുന്നത് കൊണ്ട് ചില സമുദയങ്ങള്‍ക്ക് അര്‍ഹമായ സംവരണം ലഭിക്കാതെ പോകുന്നു.

അപ്പോള്‍ ആര്‍ എസ് എസ് പറഞ്ഞത്

അപ്പോള്‍ ആര്‍ എസ് എസ് പറഞ്ഞത്

സംവരണം എടുത്തുകളയണമെന്നാണ് ആര്‍ എസ് എസ് നിലപാട് എന്നും ഇതിനെതിരെ സി പി എം ശക്തമായ സമരം നടത്തുമെന്നും കോടിയേരി പറഞ്ഞു. പാര്‍ലമെന്റില്‍ ബി ജെ പിക്ക് മൂന്നില്‍ രണ്ടു ഭൂരിപക്ഷം ഉള്ളപ്പോള്‍ സംവരണം എടുത്തുകളയാനുള്ള ശ്രമം നടക്കുമെന്നും കോടിയേരി ആശങ്കപ്പെടുന്നുണ്ട്.

ബി ജെ പി പറഞ്ഞത് ഇതല്ല

ബി ജെ പി പറഞ്ഞത് ഇതല്ല

ഹരിയാനയില്‍ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നല്‍കിയ ബി ജെ പി സര്‍ക്കാര്‍ പിന്നാക്കക്കാരുടെ സംവരണം എടുത്തുകളയുകയോ അതിനെതിരെ പറയുകയോ ചെയ്തിട്ടില്ല. അപ്പോള്‍ പിന്നെ കോടിയേരിയുടെ ഈ ആരോപണത്തിന് പിന്നില്‍ എന്താണ് കാര്യം.

 ലക്ഷ്യം എന്‍ എസ് എസ് ആണോ

ലക്ഷ്യം എന്‍ എസ് എസ് ആണോ

എസ് എന്‍ ഡി പി ബി ജെ പിയുമായി കൈകോര്‍ക്കുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കോടിയേരി ഈ ആവശ്യം ഉന്നയിച്ചത്. വിമര്‍ശകര്‍ കളിയാക്കുന്നത് പോലെ അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി എന്‍ എസ് എസിനെ ചാക്കിടാനുള്ള പരിപാടിയാണോ ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+