'തെറി' നിർത്തി, സിപിഎം സായുധ പരിശീലനത്തിലേക്ക്.. ഇനി ബിജെപിയും സുഡാപ്പികളും കൂടി ആയാൽ തികഞ്ഞു!!
Recommended Video

ഉത്തരേന്ത്യൻ സംഘികൾക്കിടയിലും സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിനിടയിലും സി പി എമ്മുകാർ രാജ്യദ്രോഹികളാണ് എന്നൊരു പറച്ചിലുണ്ട്. രാജ്യസ്നേഹം ഇല്ല, ഇന്ത്യൻ സൈന്യത്തെ സി പി എം നേതാക്കൾ 'തെറി' പറയുന്നു എന്നതൊക്കെയാണ് ഇവരുടെ പരാതി. എന്തായാലും ഈ പരാതി മാറ്റാൻ തന്നെയാണ് സി പി എം ഇപ്പോൾ തീരുമാനിച്ചുറച്ചിരിക്കുന്നത് എന്ന് വേണം കരുതാൻ.

സിപിഎമ്മിന്റെ പട്ടാള റിക്രൂട്ട്മെന്റ്
പട്ടാളത്തിലേക്ക് ആളെ കയറ്റുന്നതിനുള്ള റിക്രൂട്ട്മെന്റ് ട്രെയിനിങ് സെന്ററുകൾ തുടങ്ങാനാണ് സി പി എം ഇപ്പോൾ പദ്ധതിയിടുന്നത്. ഇങ്ങനെ ഡെക്കറേഷനൊക്കെ ഇട്ട് പറഞ്ഞാലും ഫലത്തിൽ ആയുധ പരിശീലനം തന്നെ. സി പി എം പോലെ ഒരു പാർട്ടി പരസ്യമായ ആയുധപരിശീലനം നൽകുന്നത് കണ്ട് ബി ജെ പിയും എസ് ഡി പി ഐയും കൂടി ഈ വഴിക്ക് നീങ്ങിയാൽ നാട് കുട്ടിച്ചോറാകാൻ പിന്നെ അധികമൊന്നും വേണ്ട.

മനോരമ വാർത്തകൾ
പട്ടാളത്തിൽ ചേരാന്‍ താൽപര്യമുള്ള യുവാക്കൾക്കായി സി പി എം സൈനിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങുന്നു എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാർട്ടിയുടെ നിയന്ത്രണത്തിലുളള സൊസൈറ്റികളാണത്രെ പരിശീലന പരിപാടികൾക്ക് നിയന്ത്രണം വഹിക്കുക. എല്ലാ ജില്ലയിലും ഇത്തരം പരിശീലന പരിപാടികൾ ഉണ്ടാകുമെന്നാണ് വാർത്ത.

ആയുധപരിശീലനമാണോ
സൈന്യത്തിൽ ചേരാനുള്ളപരിശീലനം എന്ന് പറയുമ്പോൾ ഇത് തീർച്ചയായും ആയുധപരിശീലനവും പെടും. ചെറുപ്പക്കാരെ പാർട്ടിയിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം കൂടി സി പി എമ്മിന്റെ ഈ പരിശീലനത്തിന് ഉണ്ട് എന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

ആര് പരിശീലനം കൊടുക്കും
സി പി എം അനുഭാവികളായ വിമുക്ത ഭടന്മാരായിരിക്കും ചെറുപ്പക്കാർക്കുള്ള പരിശീലനം നൽകുകയത്രെ. ഇത്തരം പരിശീലന കേന്ദ്രങ്ങൾ വലിയ ലാഭം കൊയ്യുന്നു എന്നതും സി പി എമ്മിനെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നതിന് കാരണമായിട്ടുണ്ടത്രെ. നിലവിൽ പട്ടാളത്തില്‍ ചേരാനുള്ള പരിശീലനങ്ങൾ അത്രയധികം ലഭ്യമല്ല.

ആദ്യത്തെ ശ്രമമൊന്നും അല്ല
ചെറുപ്പക്കാർക്ക് പാർട്ടിയോട് ആഭിമുഖ്യം തോന്നിപ്പിക്കാനായി കളരി, കരാട്ടെ എന്തിന് യോഗ വരെ സി പി എം മുൻകൈയ്യെടുത്ത് പരിശീലനം കൊടുത്തിരുന്നു. കണ്ണൂരിലെ പിണറായി കേന്ദ്രമായി പ്രവർത്തിക്കുന്ന സൊസൈറ്റിയാണ് പട്ടാള പരിശീലനം നൽകുക.

അപകടത്തിലേക്കോ
സൈന്യത്തിലേക്ക് ആളെ ചേർക്കാനുള്ള ക്യാംപ് എന്ന ആശയം നല്ലതാണെങ്കിലും പരസ്യമായ ഒരു ആയുധപരിശീലനമായി ഇത് മാറുമോ എന്ന് കൂടി പേടിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ കൊലപാതകങ്ങൾ തുടർക്കഥയായ കണ്ണൂരിലും മറ്റും. സി പി എമ്മിനെ അനുകരിച്ച് ബി ജെ പി യും എസ് ഡി പി ഐയും ഒക്കെ ഇത്തരം പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയാലുള്ള സ്ഥിതി ആലോചിച്ച് നോക്കൂ...












Click it and Unblock the Notifications