കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജോസ്പക്ഷത്തെ കൂട്ട് പിടിക്കാനൊരുങ്ങി സിപിഎം; അടുക്കാതെ കാനം

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫില്‍ നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ജോസ് കെ മാണി വിഭാഗം സിപിഎമ്മില്‍ ചേരുന്നതിനെക്കുറിച്ചുള്ള ആലോചനകളും ചര്‍ച്ചകളും നടന്നുവരികയാണ്. ഒപ്പം വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് ജോസ് കെ മാണിയെ കൂട്ടുപിടിച്ച് ഭരണം പിടിച്ചെടുക്കാനാണ് സിപിഎം ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നതായാണ് വിവരം.

jose k mani

ജോസ് കെ മാണി പക്ഷത്തിന്റെ എല്‍ഡിഎഫ് പ്രവേശന ചര്‍ച്ചകള്‍ കാര്യമായി തന്നെ നടക്കുന്നുണ്ട
ങ്കെിലും സിപിഐയുടെ എതിര്‍പ്പ് തുടരുകയാണ്. അതിനാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ സിപിഐയെ അനുനയിപ്പിക്കേണ്ടതായുണ്ട്. സിപിഐയുമായി വിഷയത്തില്‍ ധാരണയുണ്ടാക്കിയാല്‍ മാത്രമെ അടുത്ത നീക്കങ്ങള്‍ സുഖമമായി നടക്കുകയുള്ളു.

സിപിഐയുമായി ധാരണയിലെത്തുന്നതിനായി സിപിഎം നേതാക്കള്‍ ഇതേക്കുറിച്ച് പ്രാദേശിക തലത്തില്‍ ചര്‍ച്ച നടത്തും. പിന്നീടായിരിക്കും ജോസ് പക്ഷവുമായി സീറ്റുകളില്‍ ധാരണയാവുക. സിപിഐക്ക് പുറമെ ജെഡിഎസ്, എന്‍സിപി തുടങ്ങിയ ഘടക കക്ഷികളും ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. ഈ സാഹചര്യത്തിലാണ് മുന്നണി പ്രവേശനത്തേക്കാള്‍ കൂടുതല്‍ പ്രാദേശിക തലത്തിലുള്ള സമവായങ്ങള്‍ക്കായി സിപിഎം ശ്രമിക്കുന്നത്.

എന്നാല്‍ വിഷയത്തില്‍ സിപിഐ ഇപ്പോഴും അകലം പാലിക്കുക തന്നെയാണ്. ജോസ്പക്ഷത്തെ എല്‍ഡിഎഫില്‍ വേണ്ടായെന്ന തീരുമാനം പരസ്യമായി തന്നെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് തുടര്‍ഭരണത്തിനുള്ള സാധ്യതയുണ്ടെന്നും അതിനെ ദുരബലപ്പെടുത്തരുതെനനും ജോസ്് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണെന്നും കാനം തുറന്നടിച്ചു.

ശിവസേനയ്ക്ക് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 5 പ്രമുഖര്‍ രാജിവച്ചു, ബിജെപി റാഞ്ചാന്‍ നില്‍ക്കവെ..ശിവസേനയ്ക്ക് കൂടെ നിന്ന് പണി കൊടുത്ത് എന്‍സിപി; 5 പ്രമുഖര്‍ രാജിവച്ചു, ബിജെപി റാഞ്ചാന്‍ നില്‍ക്കവെ..

ജോസിന്റെ ഇടതുപ്രവേശനം കടുക്കും, രണ്ടും കല്‍പ്പിച്ച് ഇടഞ്ഞ് കാനം; 1965 കോടിയേരി വീണ്ടും വായിക്കണം..!ജോസിന്റെ ഇടതുപ്രവേശനം കടുക്കും, രണ്ടും കല്‍പ്പിച്ച് ഇടഞ്ഞ് കാനം; 1965 കോടിയേരി വീണ്ടും വായിക്കണം..!

English summary
CPIM Trying to Make alliance with Kerala Congress in Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X