സിപിഐഎം നേതാക്കള്‍ സോണിയ ഗാന്ധിക്ക് ജയ് വിളിക്കും!!! ആന്‍റണി കോമഡി പറഞ്ഞതല്ല...
തിരുവനന്തപുരത്ത് ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എകെ ആന്റണി.
തിരുവനന്തപുരം: സിപിഐഎം കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് വേണ്ടി ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി. വരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പ് ബിജെപിക്കെതിരായ ഐക്യനിരയുടെ തുടക്കമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എകെ ആന്റണി.
കോണ്‍ഗ്രസില്‍ നേതാക്കള്‍ മാത്രം പോര, പ്രവര്‍ത്തകരും അണികളും വേണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തിരിച്ചടികള്‍ സ്വഭാവികമാണ്, കോണ്‍ഗ്രസ് തിരിച്ചുവരും, അതിനായി ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണം. നേതാക്കള്‍ വെറുതെ പ്രസംഗം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും എകെ ആന്റണി പറഞ്ഞു.

സിപിഎം തകര്‍ച്ച നേരിടുന്നു...
ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാന്‍ തങ്ങള്‍ക്ക് മാത്രമേ സാധിക്കൂ എന്നവകാശപ്പെട്ട് സിപിഎം പ്രചാരണം നടത്തുന്നുണ്ട്. എന്നാല്‍ സിപിഎം പ്രചാരണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും, ബംഗാളിലടക്കം സിപിഎം തകര്‍ച്ച നേരിടുകയാണെന്നും എകെ ആന്റണി പറഞ്ഞു.

കോണ്‍ഗ്രസിനേ സാധിക്കൂ...
കേരളത്തിലെ സിപിഐഎം നേതാക്കളും പ്രവര്‍ത്തകരും സോണിയ ഗാന്ധിക്ക് ജയ് വിളിക്കുന്ന കാലം വിദൂരമല്ലെന്നും എകെ ആ്ന്റണി പറഞ്ഞു. ബിജെപിയെയും ആര്‍എസ്എസിനെയും നേരിടാന്‍ കോണ്‍ഗ്രസിനെ കൊണ്ട് മാത്രമേ സാധിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് തിരിച്ചുവരും...
തിരിച്ചടികള്‍ സ്വാഭാവികമാണെന്ന് പറഞ്ഞ ആന്റണി, കോണ്‍ഗ്രസ് തിരിച്ചുവരുമെന്നും പറഞ്ഞു. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജനകീയ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

പ്രവര്‍ത്തകരും അണികളും വേണം...
കോണ്‍ഗ്രസിന് നേതാക്കള്‍ മാത്രം പോര എന്നും, പ്രവര്‍ത്തകരും അണികളും വേണമെന്നും എകെ ആന്റണി പറഞ്ഞു. പ്രസംഗം നടത്തിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും, സമരങ്ങള്‍ വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചമ്പാരന്‍ സമരത്തിന്റെ നൂറാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എകെ ആന്റണി.












Click it and Unblock the Notifications