Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിയുടെ നാക്കിന് ലോക്കിടും?നടപടിയെടുക്കാന്‍ സിപിഎം തീരുമാനം;എന്തും നേരിടാന്‍ തയ്യാറെന്ന് മണി....

മന്ത്രി മണിക്കെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.

തിരുവനന്തപുരം: പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കുന്ന രീതിയില്‍ തുടര്‍ച്ചയായി വിവാദങ്ങള്‍ സൃഷ്ടിക്കുന്ന മന്ത്രി എംഎം മണിക്കെതിരെ നടപടിയെടുക്കാന്‍ സിപിഎം തീരുമാനം. ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് മണിക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചത്.

മൂന്നാര്‍ വിഷയത്തില്‍ സബ്കളക്ടര്‍ക്കെതിരെയും, പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെയും നടത്തിയ പരാമര്‍ശങ്ങള്‍ പുതിയ വിവാദങ്ങളുണ്ടാക്കിയ സാഹചര്യത്തിലാണ് പാര്‍ട്ടി തീരുമാനം. നേരത്തെ, മഹിജയ്‌ക്കെതിരെയും മണി വിവാദ പരാമര്‍ശം നടത്തിയിരുന്നു. മന്ത്രി മണിക്കെതിരെ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ രൂക്ഷ വിമര്‍ശനമാണുയര്‍ന്നത്.

mmmani

എന്ത് നടപടിയുണ്ടായാലും നേരിടാന്‍ തയ്യാറാണെന്ന് മന്ത്രി മണി പ്രതികരിച്ചു. മണിക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നതില്‍ ബുധനാഴ്ച ചേരുന്ന സംസ്ഥാന സമിതിക്ക് ശേഷം മാത്രമേ അന്തിമതീരുമാനമുണ്ടാകുകയുള്ളു. നേരത്തെ, നിയമസഭയില്‍ മണിയെ ന്യായീകരിച്ച മുഖ്യമന്ത്രി അടക്കമുള്ളവരുടെ സാന്നിദ്ധ്യത്തിലായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ചേര്‍ന്നത്. തുടര്‍ച്ചയായി വിവാദങ്ങളുണ്ടാക്കുന്നതിനാലാണ് മന്ത്രി മണിക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+