Get Updates
Get notified of breaking news, exclusive insights, and must-see stories!

താനൂർ ഉണ്യാലിൽ വീണ്ടും അക്രമം; സിപിഎം പ്രവർത്തകന് വെട്ടേറ്റു, ഗുരുതര പരിക്ക്...

ദിവസങ്ങൾക്ക് മുൻപും ഉണ്യാലിൽ സിപിഎം പ്രവർത്തന് നേരെ ആക്രമണമുണ്ടായിരുന്നു.

മലപ്പുറം: താനൂർ ഉണ്യാലിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു. ഉണ്യാൽ സ്വദേശി കമ്മുട്ടകത്ത് നിഷാറിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. അക്രമത്തിന് പിന്നിൽ മുസ്ലീം ലീഗ് പ്രവർത്തകരാണെന്നാണ് സിപിഎം പ്രാദേശിക നേതാക്കളുടെ ആരോപണം. സിപിഎം-ലീഗ് സംഘർഷം നിലനിൽക്കുന്ന മലപ്പുറത്തെ തീരദേശ മേഖലയാണ് ഉണ്യാൽ.

clash

ദിവസങ്ങൾക്ക് മുൻപും ഉണ്യാലിൽ സിപിഎം പ്രവർത്തന് നേരെ ആക്രമണമുണ്ടായിരുന്നു. കഴിഞ്ഞ നബിദിനത്തിൽ കുട്ടികളടക്കം പങ്കെടുത്ത റാലിക്ക് നേരെ മാരകയുധങ്ങളുമായി ഒരു ആക്രമം നടത്തിയിരുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേർക്കാണ് അന്നത്തെ അക്രമത്തിൽ പരിക്കേറ്റത്. സ്ഥിരം സംഘർഷ മേഖലയായതിനാൽ ഉണ്യാൽ തീരദേശത്ത് പോലീസ് പട്രോളിങ് ശക്തമാണെങ്കിലും അടിക്കടിയുണ്ടാകുന്ന ഒറ്റപ്പെട്ട ആക്രമണങ്ങൾ പ്രദേശവാസികളെ ആശങ്കപ്പെടുത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+