കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജീവനെടുക്കാന്‍ മാത്രം ശെല്‍വരാജ് എന്ത് തെറ്റ് ചെയ്തു; കോണ്‍ഗ്രസ് മറുപടി നല്‍കണമെന്ന് കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസുകാരുടെ മര്‍ദ്ദനത്തിന് ഇരയായ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍. സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നടത്തുന്നത്. സിപിഎം പ്രവര്‍ത്തകന്‍ ശെല്‍വരാജിന്റെ കൊലപാതകത്തില്‍ കെപിസിസി പ്രസിഡന്റ് മറുപടി പറയണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു.

<strong> 'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്</strong> 'സുരേന്ദ്രന്‍റെ പിന്‍മാറ്റം യുഡിഎഫിന്‍റെ കൂറ്റന്‍ ലീഡ് കണ്ട്'; മഞ്ചേശ്വരം നിലനിര്‍ത്താന്‍ യുഡിഎഫ്

എഐസിസി പ്രസിഡന്റ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോണ്‍ഗ്രസിന്റെ രാഷ്ട്രീയ സമീപനത്തില്‍ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നതെന്നു കോടിയേരി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. കോടിയേരി ബാലകൃഷ്ണന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ..

ശെൽവരാജ്

ശെൽവരാജ്

തെരഞ്ഞെടുപ്പ‌് ആഹ്ലാദപ്രകടനത്തിനിടെ കോൺഗ്രസുകാരുടെ ആക്രമണത്തിൽ തലയ‌്ക്ക‌് ഗുരുതര പരിക്കേറ്റ സഖാവ് ശെൽവരാജ് മരണമടഞ്ഞു. സിപിഐ എം നെ കൊലപാതക പാർട്ടിയായി ചിത്രീകരിക്കാൻ, പാർട്ടിക്ക് ഒരു ബന്ധവുമില്ലാത്ത പെരിയ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ച കോൺഗ്രസും ഇടുക്കിയിൽ നിന്ന് ജനവിധി നേടിയ യൂത്ത് കോൺഗ്രസ് നേതാവും ഈ രാഷ്ട്രീയ കൊലപാതകത്തെ എങ്ങിനെയാണ് നോക്കി കാണുന്നത്?

അരുതെന്ന് പറയുമോ?

അരുതെന്ന് പറയുമോ?

പെരിയയിൽ നിന്ന് ചിതാഭസ്മവും എടുത്ത് യാത്ര നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് സ്വന്തം മണ്ഡലത്തിൽ കോൺഗ്രസുകാരായ സഹപ്രവർത്തകർ കൊല ചെയ്ത ഈ പാവം മനുഷ്യന്റെ ചിതാഭസ്മവുമായി യാത്ര ചെയ്ത്, കോൺഗ്രസുകാരോട് രാഷ്ട്രീയ കൊലപാതകം അരുതെന്ന് പറയുമോ?

കോൺഗ്രസ‌് പ്രവർത്തകർ

കോൺഗ്രസ‌് പ്രവർത്തകർ

ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ വിജയത്തെ തുടർന്ന‌് പ്രകടനം നടത്തിയ കോൺഗ്രസ‌് പ്രവർത്തകർ റോഡിൽനിന്ന ശെൽവരാജിനെ റോഡരികിലെ ടൈലുകൊണ്ട‌് തലയ‌്ക്കടിക്കുകയായിരുന്നു. അടിയേറ്റ‌് തലപിളർന്ന ശെൽവരാജിനെ ആദ്യം തേനി ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ആശുപത്രിയില്‍

ആശുപത്രിയില്‍

നിലവഷളായതിനെ തുടർന്ന‌് അഡ‌്മിറ്റ‌് ചെയ‌്തില്ല. തുടർന്ന‌് മധുര മെഡിക്കൽകോളേജ‌് ആശുപത്രിയിലേക്ക‌് കൊണ്ടുപോയി. അപ്പോഴേക്കും തലയ‌്ക്കുള്ളിൽ രക്തമിറങ്ങി ബോധം നഷ്ടപ്പെട്ടിരുന്നു. ഒമ്പത‌് ദിവസം ഡോക്ടർമാർ ആവുന്നതെല്ലാം ചെയ്തിട്ടും രക്ഷിക്കാൻ സാധിച്ചില്ല. ധീരനായ ആ സഖാവ് മരണത്തിന് കീഴടങ്ങി.

മറുപടി പറയണം

മറുപടി പറയണം

എന്താണ് സഖാവ് ശെൽവരാജിന്റെ ജീവനെടുക്കാൻ അദ്ദേഹം ചെയ്ത തെറ്റ്? കെ പി സി സി പ്രസിഡന്റ് മറുപടി പറയണം. എഐസിസി പ്രസിഡന്റ് രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് മത്സരിച്ച് ജയിച്ചിട്ടും കോൺഗ്രസിന്റെ രാഷ്ട്രീയ സമീപനത്തിൽ മാറ്റമൊന്നുമില്ലെന്ന് ഈ കൊലപാതകം തെളിയിക്കുന്നു.

രാഹുൽ പറയുമ്പോൾ

രാഹുൽ പറയുമ്പോൾ

എനിക്ക് സിപിഐ എം നെ കുറിച്ച് ഒന്നും പറയാനില്ലെന്ന് രാഹുൽ പറയുമ്പോൾ, ചെയ്യാനുണ്ടെന്ന് പറഞ്ഞ് കൊന്നുതള്ളാൻ ശ്രമിക്കുകയാണ് കോൺഗ്രസുകാര്‍. സഖാവ് ശെൽവരാജിന് രക്താഭിവാദ്യങ്ങൾ. ലാൽസലാം എന്നും പറഞ്ഞുകൊണ്ടാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റ്

കോടിയേരി ബാലകൃഷ്ണന്‍

English summary
cpim worker killed in idukki: kodiyeri balakrishnan against congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X