'കേരളമാകെ അവന്റെ ശൂന്യതയോർത്ത് ദുഃഖിക്കുന്നു', അഭിമന്യുവിന് അഭിവാദ്യമർപ്പിച്ച് വിജയരാഘവൻ
തിരുവനന്തപുരം: കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന് അഭിവാദ്യങ്ങൾ അർപ്പിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. കേരളത്തിന്റെ മതേതര ജനാധിപത്യ മനസാക്ഷിക്കുമുന്നിൽ എന്നും നീറുന്ന നോവാണ് അഭിമന്യു എന്ന് എ വിജയരാഘവൻ പറഞ്ഞു . ഇന്ന് കേരളമാകെ അവന്റെ ശൂന്യതയോർത്ത് ദുഃഖിക്കുകയാണ് എന്നും സിപിഎം നേതാവ് പ്രതികരിച്ചു.
എ വിജയരാഘവന്റെ പ്രതികരണം: ' കേരളത്തെയാകെ നടുക്കിയ ഒരു രാഷ്ട്രീയ കൊലപാതകമായിരുന്നു സ. അഭിമന്യുവിന്റേത്. ന്യൂനപക്ഷ ഭീകരവാദ സംഘടനയായ ക്യാംപസ് ഫണ്ട് അക്രമികൾ സഖാവിനെ കൊലപ്പെടുത്തിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പൂർത്തിയാവുകയാണ്. എസ്എഫ്ഐ ഇടുക്കി ജില്ലാക്കമ്മിറ്റി അംഗമായിരുന്ന സഖാവ് വട്ടവടയിൽ നിന്നുള്ള ആദ്യ ബിരുദ വിദ്യാർഥിയായിരുന്നു. ശാസ്ത്രജ്ഞനാകണമെന്ന ആഗ്രഹവുമായി വന്ന് വിദ്യാർഥികളുടെയാകെ പ്രിയങ്കരനായി വളർന്നുവന്ന അഭിമന്യുവിന്റെ നെഞ്ചിൽ കത്തി കയറ്റിയപ്പോൾ നഷ്ടം സംഭവിച്ചത് തോട്ടം തൊഴിലാളികളായ മനോഹരനും ഭൂപതിക്കും മാത്രമായിരുന്നില്ല. ഇന്ന് കേരളമാകെ അവന്റെ ശൂന്യതയോർത്ത് ദുഃഖിക്കുകയാണ്.

അഭിമന്യു കണ്ട സ്വപ്നങ്ങൾ ഒന്നും തന്നെ സ്വജീവിതം മാത്രം കൂടുതൽ ഉയരത്തിലെത്തിക്കുക എന്നതായിരുന്നില്ല. തന്റെ നാട്ടിൽ ഒരു ലൈബ്രറി ഉണ്ടാക്കണമെന്നും ആദിവാസി സമൂഹത്തിൽ നിന്നുള്ള യുവാക്കളെ സമൂഹത്തിൻ്റെ മുഖ്യധാരയിൽ എത്തിക്കണമെന്നുമെല്ലാമായിരുന്നു. ലൈബ്രറി എന്ന ആഗ്രഹം കഴിഞ്ഞ വർഷം തന്നെ സഹസഖാക്കൾ പൂർത്തീകരിച്ചിരുന്നു. കേരളത്തിലങ്ങോളമിങ്ങോളമുള്ള സുമനസുകൾ തീവ്രവാദശക്തികൾക്കെതിരെ പുസ്തകങ്ങളയച്ച് ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ ചുരുങ്ങിയ സമയം കൊണ്ട് ബൃഹത്തായ പുസ്തക ശേഖരം വട്ടവടയിലെ ലൈബ്രറിയിൽ സജ്ജമായി.
ഇപ്പോഴിതാ പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്ക് താമസിച്ച് പഠിക്കാൻ സൗകര്യമൊരുക്കുന്ന വിധത്തിൽ അഭിമന്യുവിന്റെ പേരിൽ സ്മാരകവും പണിതീർന്നിരിക്കുന്നു. പത്താംക്ലാസ് കഴിഞ്ഞ 30 കുട്ടികള്‍ക്ക് ഇവിടെ താമസിച്ച് പഠിക്കാനാകുംവിധം സഖാവിന് ഉചിതമായൊരു സ്മാരകം തന്നെ ഉയർന്നിരിക്കുന്നു. അഭിമന്യു സ്വപ്നം കണ്ടതുപോലെ അരികുവൽക്കരിക്കപ്പെട്ട ഒട്ടനവധി പേർക്ക് ഈ സ്മാരകം താങ്ങായിമാറും.
Recommended Video
രക്‌തസാക്ഷിയുടെ വേർപാടിൽ സദാ സങ്കടപ്പെടാനല്ല, അവരുടെ ബലികുടീരത്തിനു മുന്നിൽനിന്ന് ആ ഓർമയുടെ ചൂടിൽനിന്നാണ് നമ്മൾ പുതിയ പേരാട്ടങ്ങൾക്കുള്ള ദീപശിഖയിലേക്ക് തീപകരേണ്ടത്. കേരളത്തിന്റെ മതേതര ജനാധിപത്യ മനസാക്ഷിക്കുമുന്നിൽ എന്നും നീറുന്ന നോവാണ് അഭിമന്യു. ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയ പൈശാചികതകൾക്കെതിരായ മതേതര കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അഭിമന്യുവിന്റെ സ്മരണ ആവേശം പകരും. ധീരരക്തസാക്ഷി സ. അഭിമന്യുവിന്റെ ഉജ്ജ്വല സ്മരയ്ക്കുമുന്നിൽ ഒരായിരം രക്‌തപുഷ്പങ്ങൾ.
-
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
തമിഴ്നാട്ടിൽ ബിജെപി-ടിവികെ സഖ്യമോ? ചുക്കാൻ പിടിക്കുന്നത് പവൻ കല്യാൺ? ഒടുവിൽ ആ തീരുമാനം അറിയിച്ചു -
കേരളം കിട്ടിയില്ലെങ്കിൽ എന്താ, തമിഴ്നാട് ബിജെപിയുടെ കൈകളിലേക്ക്?.ഡിഎംകെയ വീഴ്ത്തുമെന്ന് സർവ്വെ -
എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പമെത്തും, കിംഗ് മേക്കറാകുമോ ബിജെപി? മാട്രിസ്-ഐഎഎന്‍സ് സർവ്വേ ഫലം -
നടന് വിജയിയെ വിടാതെ ബിജെപി; കുടുങ്ങിയത് എഐഎഡിഎംകെ, സെങ്കോട്ടയ്യന് ഡിഎംകെ പിടിക്കുമോ -
'12ാം വയസില്‍ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ തുടങ്ങിയതാ'; സബാഹ് രണ്ടുംകല്‍പ്പിച്ച്, കണക്കുകള്‍ അനുകൂലം -
കൊയിലാണ്ടി, ബാലുശ്ശേരി നിലനിർത്തുക സിപിഎമ്മിന് വെല്ലുവിളി; തിരുവമ്പാടിയിലും കനത്ത പോരാട്ടം ഉറപ്പ് -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു












Click it and Unblock the Notifications