Get Updates
Get notified of breaking news, exclusive insights, and must-see stories!

വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള നീക്കം, മുസ്ലീം ലീഗിനെതിരെ എ വിജയരാഘവൻ

തിരുവനന്തപുരം: മുസ്ലീം ലീഗിനെ രൂക്ഷമായി വിമർശിച്ച് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തതിനെ മുസ്ലീം ലീഗ് നേതാക്കൾ വിമർശിച്ചിരുന്നു. ഇത് വർഗീയമായ മുതലെടുപ്പിനുളള ശ്രമം ആണെന്ന് എ വിജയരാഘവൻ കുറ്റപ്പെടുത്തി.

എ വിജയരാഘവന്റെ പ്രതികരണം: ' ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി ഏറ്റെടുത്ത നടപടിയെ സ്വാഗതം ചെയ്യുന്നതിന്‌ പകരം അതിന്റെ പേരില്‍ വര്‍ഗ്ഗീയത ആളിക്കത്തിച്ച്‌ മുതലെടുപ്പ്‌ നടത്താനുള്ള മുസ്ലീംലീഗ്‌ നീക്കം അപലപനീയമാണ്. ന്യൂനപക്ഷക്ഷേമ വകുപ്പ്‌ ആര്‍ക്കോ കൊടുത്ത ശേഷം തിരിച്ചെടുത്തുവെന്ന പി.കെ കുഞ്ഞാലിക്കുട്ടിയുടെ ആക്ഷേപം വസ്‌തുതാവിരുദ്ധമാണ്‌. മുഖ്യമന്ത്രിയുടെ ശുപാര്‍ശ അനുസരിച്ചാണ്‌ വകുപ്പ്‌ വിഭജനം സംബന്ധിച്ച വിജ്ഞാപനം ഗവര്‍ണ്ണര്‍ പുറപ്പെടുവിക്കുന്നത്‌.

a v

Recommended Video

cmsvideo
    CM takes over minority welfare, Why? | Oneindia Malayalam

    ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത്‌ കൂടുതല്‍ ഗുണം ചെയ്യുമെന്നാണ്‌ പൊതുവായ വിലയിരുത്തല്‍. മുസ്ലീം സമുദായത്തിന്‌ എല്‍ഡിഎഫിലും സര്‍ക്കാരിലും കൂടുതല്‍ വിശ്വാസമുണ്ടെന്ന്‌ തെരഞ്ഞെടുപ്പ്‌ ഫലം തെളിയിച്ചതാണ്‌. ഇതാണ്‌ ലീഗിനെ വിറളി പിടിപ്പിക്കുന്നത്‌. മുസ്ലീം സമുദായത്തെ എക്കാലത്തും വഞ്ചിച്ച പാരമ്പര്യമാണ്‌ ലീഗ്‌ നേതൃത്വത്തിനുള്ളത്‌. കേന്ദ്രത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നിരന്തരം ന്യൂനപക്ഷ വിരുദ്ധ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ കൈക്കൈാള്ളുന്നത്‌. അതിന്‌ ശക്തിപകരുന്നതിന്‌ പകരം മറിച്ച്‌ പ്രചാരണം നടത്തുന്നത്‌ ആരും അംഗീകരിക്കില്ല'.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+